അവൾ എല്ലാകളിയും കളിക്കുന്നവളാണ്, അവളോട് കൂട്ടുകൂടാൻ മക്കളെ വിടരുത്: സ്‌കൂളിൽ തന്നെ കുറിച്ച് ടീച്ചർമാർ മറ്റ് രക്ഷിതാക്കളോട് പറയുന്നത് വെളിപ്പെടുത്തി പ്രിയാ വാര്യർ

688

ഹിറ്റ്‌മേക്കർ ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന സിനിമയിലെ ഒരു സൈറ്റടികൊണ്ട് ലോകം മുഴുവൻ ഉള്ള സിനിമാ ആരാധകരെയും പ്രേക്ഷകരെയും ഒന്നാകെ കയ്യിലെടുത്ത താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. ഒരു അഡാർ ലവ് എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന പാട്ടിനിടെയാണ് പ്രിയ വാര്യർ കണ്ണിരുക്കി കാണിച്ച് യുവാക്കളുടെ ഹൃദയത്തിലേക്ക് കയറിയത്.

ആദ്യ സിനിമയിലെ വ്യത്യസ്തമായ അഭിനയമികവു കൊണ്ട് ഏവരും ശ്രദ്ധിക്കുന്ന താരമെന്ന തലത്തിലേക്ക് പ്രിയ വാര്യർ ഉയരുകയായിരുന്നു.ഈ സിനിമയ്ക്കു ശേഷം താരത്തിന് മലയാളത്തിൽ നിരവധി ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന പ്രിയയുടെ ഇൻസ്റ്റഗ്രാമിൽ പോലും ആരാധകരുടെ ഒരു വലിയ നിര തന്നെയാണ്.

Advertisements

priya-warrier-6

മലയാളത്തിൽ നിന്ന് ഇപ്പോൾ ബോളിവുഡ് വരെ എത്തിനിൽക്കുകയാണ് പ്രിയ വാര്യർ എന്ന നടിയുടെ യാത്ര. ബോളിവുഡിൽ ശ്രീദേവ് ബംഗ്ലാവ് എന്ന സിനിമയിലൂടെ അരങ്ങേറിയ താരമിപ്പോൾ അഭിനേത്രി എന്നതിലുപരി നല്ലൊരു മോഡൽ എന്ന നിലയിലും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. താരം പങ്കു വെയ്ക്കുന്ന ഫോട്ടോഷൂട്ടുകൾക്കും ചിത്രങ്ങൾക്കും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മികച്ച സ്വീകാര്യതയും ജനപ്രീതിയും ആണ് ലഭിക്കുന്നത്.

Also Read
കല്യാണം കഴിഞ്ഞിട്ടും തന്റെ കാമുകനായി കാത്തിരിക്കുകയാണ് അവള്‍, താന്‍ ജീവിതത്തില്‍ സിംഗിള്‍ ആണെന്ന് നിഷ മാത്യു

മലയാളത്തിൽ 4 ഇയേഴ്‌സ് എന്ന ചിത്രമായിരുന്നു നടിയുടെ പുതിയ റിലീസ്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയെടുത്തിരുന്നു. അതേ സമയം സ്‌കൂളിൽ താൻ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് പ്രിയ വാര്യർ. സ്‌കൂളിൽ എല്ലാവരും തന്നെ വിലയിരുത്താറ് ഉണ്ടെന്നും സ്ലട്ട് ഷേയിമിങ് വരെ ചെയ്തിട്ടുണ്ട് എന്നുമാണ് നടി പറഞ്ഞത്.

സുഹൃത്തുക്കളുടെ രക്ഷിതാക്കളോട് തന്റെ കൂടെ മക്കളെ കൂട്ടൂകൂടാൻ അനുവദിക്കരുതെന്ന് ടീച്ചർമാർ പറയാറു ണ്ടെന്നും അതുകാരണം ആരു തന്നോട് സൗഹൃദം കൂടില്ലെന്നും പ്രിയ പറഞ്ഞു. അയാം വിത്ത് ധന്യ വർമ എന്ന പരിപാടിയിലാണ് പ്രിയ ഇക്കാര്യങ്ങൾ പറഞ്ഞത്.

സ്‌കൂളിൽ ആയിരുന്നപ്പോൾ ഞാൻ നിരന്തരം ബുള്ളിയിങ്ങ് ചെയ്യപ്പെട്ടിരുന്നു. എല്ലാവരും എന്നെ എല്ലാ കാര്യ ത്തിലും ജഡ്ജും സ്ലട്ട് ഷേയിമിങ്ങും ചെയ്യുമായിരുന്നു. എന്തിനൊക്കെയോ അവരെന്നെ അകറ്റി നിർത്തുമായിരുന്നു. ചിലപ്പോൾ സ്ലീവ്ലെസ് ഡ്രസ് ഇടുന്നത് സ്‌കൂളിൽ ആർക്കും ഇഷ്ടമല്ല. പിന്നെ ആൺകുട്ടികളോട് സംസാരിക്കാൻ പാടില്ലായിരുന്നു.

ഇനി ആൺകുട്ടികളോട് സംസാരിച്ചാൽ നമ്മൾ വിലയിരുത്തപ്പെടും സ്ലട്ട് ഷേയിമിങ്ങ് വരെ അതിന് ചെയ്യും.
അവൾ എന്ത് കളിച്ച് നടന്നാലും അവസാനം നല്ല മാർക്ക് കിട്ടും എന്നാണ് ടീച്ചർമാർ കൂടുതലും എന്നെ കുറിച്ച് പറയുന്നത് കേട്ടിട്ടുള്ളത്. കുട്ടികളെ പ്രിയയുടെ കൂടെ കൂട്ടുകൂടി നടക്കാൻ വിടേണ്ട കാരണം അവൾ എല്ലാകളിയും കളിക്കും പക്ഷെ അവസാനം നല്ല മാർക്കും വാങ്ങും.

നിങ്ങളുടെ കുട്ടികൾ അങ്ങനെ അല്ലെന്നാണ് പറഞ്ഞു കൊടുക്കുക. അങ്ങനെ ഞാൻ ഒന്നും ചെയ്യാതെ സ്‌കൂളിൽ ഒക്കെ പോപ്പുലറായി മാറിയിരുന്നു. എന്നെ ആരും അവരുടെ ഗ്യാങ്ങിൽ കൂട്ടില്ലായിരുന്നു. കഷ്ടിച്ച് ഒന്നോ, രണ്ടോ കൂട്ടുകാരാണ് എനിക്ക് ഉണ്ടാവുക. പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് എന്നെ എപ്പോഴും വിളിപ്പിക്കുമായിരുന്നു. ഞാൻ ചെയ്യുന്ന എല്ലാ കാര്യത്തിലും അവർ കുറ്റം കണ്ടുപിടിക്കുമായിരുന്നു എന്നും പ്രിയ വാര്യർ വെളിപ്പെടുത്തുന്നു.

Also Read
ജീവിതത്തിൽ ഒരു പ്രണയം ഇനി ഉണ്ടാകില്ല, ഈ ആണുങ്ങളുടെ കമന്റ് കാണുമ്പോൾ എനിക്ക് ഒന്നും തോന്നാറില്ല, സ്ത്രീകളുടെ കമന്റുകൾ വേദനിപ്പിച്ചു: വേദനയോടെ രേഖാ രതീഷ്

Advertisement