അവാർഡുകൾ കിട്ടാതിരിക്കുമ്പോൾ വിഷമമുണ്ടാകും, അവസരം കിട്ടുന്നിടത്തെല്ലാം അഭിപ്രായം തുറന്നു പറയാൻ മടിയുമില്ല: നവ്യാ നായർ

81

സിബിമലയിൽ സംവിധാനം ചെയ്ത് ദിലീപ് നായകനായി 2001 ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമായിരുന്നു നവ്യാ നായർ. കലോൽസവ വേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ നവ്യ പെട്ടെന്നാണ് മലയാളികലുടെ മനസ്സ് കീഴടക്കിയത്.

രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയിൽ നായിക പദത്തിൽ ഏറ്റവും മുൻനിരയിൽ ഉയർന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യ നായർ. പത്താം ക്ലാസ്സിൽ പഠിക്കവേ ആണ് താരം സിനിമയിൽ എത്തിയത്. നന്ദനം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനൻ, പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ, ചതിക്കാത്ത ചന്തു, ജലോൽസവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ നവ്യ നായികയായി എത്തി. തമിഴികത്തും നായികയായി നവ്യ നായർ തിളങ്ങിയിരുന്നു.

Advertisements

കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാർഡ് നേടിയ ഒരു നടി കൂടിയാണ് നവ്യ നായർ. രഞ്ജിത് സംവിധാനെ ചെയ്ത നന്ദനം എന്ന സിനിമയിലെ പ്രകടനത്തിന് ആയിരുന്നു അത്. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു.

Also Read
അപർണ ബാലമുരളി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണെന്ന വാർത്ത, വിശദീകരണവുമായി നടി

സ്വന്തമായി ഒരു ഡാൻസ് ബാൻഡും താരത്തിനുണ്ട്. വലിയൊരു ഇടവേളക്ക് ശേഷം നവ്യ മലയാള സിനിമയിലേക്ക് തിരികെയെത്തുകയാണ്. വികെ പ്രകാശ് സംവിധാനം ചെയുന്ന ഒരുത്തി എന്ന സിനിമയിലൂടെ ആണ് താരം തിരികെയെത്തുന്നത്. ഒരുത്തിയിൽ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നവ്യയാണ്. ദൃശ്യം 2ന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു.

ഇപ്പോൾ മികച്ച നടിക്കുള്ള കൊട്ടാരക്കര ഭരത് മുരളി കൾചറൽ സെന്ററിന്റെ 12ാമത് ചലച്ചിത്ര പുരസ്‌കരാം ഏറ്റുവാങ്ങിയ ശേഷം നവ്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അവാർഡുകൾ കൂട്ടമായെടുക്കുന്ന തീരുമാനമാണെന്നും അത് കിട്ടാതിരിക്കുമ്പോൾ വിഷമമുണ്ടാകാമെന്നും നവ്യ പറഞ്ഞു.

അവസരം കിട്ടുന്നിടത്തെല്ലാം അഭിപ്രായം തുറന്നു പറയാൻ മടിക്കാറില്ല. ആരോഗ്യകരമായ രീതിയിൽ വർത്തമാനം പറയാറുമുണ്ട്. സംസ്ഥാന അവാർഡ് ജൂറിയിൽ അംഗമായിരുന്നപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അത് വഴക്കിടലല്ലായിരുന്നു എന്നും നവ്യ പറഞ്ഞു.

Also Read
മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിച്ചുള്ള സിനിമ യാഥാർത്ഥ്യമാകുന്നു, ഒപ്പം ശോഭനയും സുഹാസിനിയും സുമലതയും, സംവിധാനം 100 കോടി ക്ലബ്ബിന്റെ അമരക്കാരൻ

മന്ത്രി ജെ ചിഞ്ചുറാണിയാണ് പുരസ്‌കാരം സമ്മാനവിച്ചത്. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്ത ഭഗവദജ്ജുകം സംവിധായകൻ യദു വിജയകൃഷ്ണനെ മുൻ എംപി പന്ന്യൻ രവീന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു.

Advertisement