സ്‌നേഹയുടെ ഇത്തരം സ്വഭാവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല ; വെട്ടിത്തുറന്നു പറഞ്ഞ് ശ്രീകുമാര്‍

25

ലോലിതനും മണ്ഡോദരിയുമായി മിനിസ്‌ക്രീനില്‍ തിളങ്ങിയ സ്‌നേഹയും ശ്രീകുമാറും ഒന്നിച്ചത് പ്രേക്ഷകരെയാകെ ആഹ്ലാദിപ്പിച്ചിരുന്നു. ലളിതമായി നടത്താനിരുന്ന വിവാഹച്ചടങ്ങ് വീട്ടുകാരുടെ തീരുമാനപ്രകാരം ആഘോഷമാക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

ഒരു ചാനല്‍ പരിപാടിയിലെത്തിയ ഇരുവരും മനസ്സു തുറക്കുകയാണ്. എടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന പ്രകൃതക്കാരനാണ് താനെന്ന് ശ്രീകുമാര്‍ പറയുന്നു. ഏത് കാര്യമായാലും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കാറുണ്ട്. സംവിധായകനെ മാറ്റിയതോടെ പ്രോഗ്രാമില്‍ നിന്നും തന്നെയും മാറ്റിയ സംഭവമുണ്ടായിട്ടുണ്ട്. അദ്ദേഹത്തോടുള്ള അടുപ്പവും കടപ്പാടും കാരണമാണ് താന്‍ അദ്ദേഹത്തിനൊപ്പം നിന്നത്. അക്കാരണത്താല്‍ തന്നെ മാറ്റിയ സംഭവങ്ങളുണ്ട്.

Advertisements

വന്ന വഴിയും തന്നെ പരിചയപ്പെടുത്തിയവരെയുമൊക്കെ മറന്നുള്ള പോക്ക് തനിക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം പറയുന്നു.
തങ്ങള്‍ക്ക് രണ്ടാള്‍ക്കും തമ്മില്‍ ഇഷ്ടമില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചും സ്‌നേഹ തുറന്നു പറഞ്ഞു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്ഷണം കഴിച്ചില്ലെങ്കിലും ശ്രീക്ക് പ്രശ്നമില്ല. ഇത് തനിക്ക് പറ്റില്ല. പുള്ളി കഴിച്ചില്ലെങ്കിലും തനിക്ക് മേടിച്ച് തരണം എന്ന് സ്‌നേഹ പറയുന്നു. എവിടെയങ്കിലും പോവണമെങ്കില്‍ പുള്ളിക്ക് റെഡിയാവാന്‍ കുറഞ്ഞത് മൂന്നു മണിക്കൂര്‍ വേണം.

സാധകവും പ്രാര്‍ത്ഥനയും മറ്റ് കാര്യങ്ങളുമൊക്കെയായി മണിക്കൂറുകളാണ് പുള്ളിക്ക് വേണ്ടത്. വര്‍ക്കൗട്ട് ചെയ്യാതെ പുള്ളി ഭക്ഷണം കഴിക്കില്ല. അത് ചെയ്തോട്ടെ, പക്ഷേ അതിന് അനുസരിച്ച് സമയം മാനേജ് ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നും സ്നേഹ പറയുന്നു. പിന്നെയുള്ള പ്രശ്നം ഫോണെടുക്കാത്തതാണ്. പിണക്കം വെച്ചോണ്ടിരുന്നാലും ഫോണെടുക്കാതിരിക്കാന്‍ പാടില്ല.

മോതിരത്തോട് പ്രത്യേക ക്രേസാണ്. മോതിരം ഇഷ്ടമാണെന്നായിരുന്നു സ്നേഹം പറഞ്ഞത്. കൗതുകമുള്ളതൊക്കെ കണ്ടാല്‍ വാങ്ങിക്കാറുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയാണ്. അത് തനിക്കത്ര താല്‍പര്യമില്ല. അധികം ആലോചിക്കാതെ പെട്ടെന്ന് ചാടും. മുഴുവന്‍ കേള്‍ക്കാതെയാണ് പ്രതികരിക്കാറുള്ളത്. തീരുമാനങ്ങളെടുക്കുന്നതിലും സാമ്പത്തിക കാര്യങ്ങളിലുമെല്ലാം ഓക്കെയാണ്. ഷൗട്ടിങ്ങും ദേഷ്യവും ഇഷ്ടമില്ല.സ്‌നേഹ പറയുന്നു.

Advertisement