സ്‌റ്റൈലിഷ് പൊലീസായി രജനികാന്ത്, കൂടെ ലേഡി സൂപ്പർസ്റ്റാറും, ദർബാർ ട്രെയിലർ വൈറൽ

16

സൂപ്പര്‍‌ സ്റ്റാര്‍‌ രജനികാന്തിനെ നായകനാക്കി എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമായ ദര്‍ബാറിന്റെ ട്രെയിലര്‍ പുറത്ത്. രജനി ആരാധകരെ ആവേശത്തിലാക്കുന്ന ഒരു മിനുട്ട് നാല്‍പ്പത്തിയഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ര​ജ​നി​കാ​ന്തും​ ​സം​വി​ധാ​യ​ക​ന്‍​ ​എ​ .​ആ​ര്‍.​ ​മു​രു​ഗ​ദോ​സും​ ​ഒ​ന്നി​ക്കു​ന്ന​ ​ആ​ദ്യ​ചി​ത്ര​മാ​ണി​ത് .​ ​ന​യ​ന്‍​താ​ര​യാ​ണ് ​ര​ജ​നി​യു​ടെ​ ​നാ​യി​ക.​ ​ര​ജ​നി​യും​ ​ന​യ​ന്‍​താ​ര​യും​ ​ഒ​ന്നി​ക്കു​ന്ന​ ​നാ​ലാ​മ​ത്തെ​ ​ചി​ത്ര​മാ​ണി​ത്.​ ​ച​ന്ദ്ര​മു​ഖി,​ ​ശി​വാ​ജി,​ ​കു​സേ​ല​ന്‍​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലാ​ണ് ​ഇ​വ​ര്‍​ ​ഇ​തി​നു​ ​മു​ന്‍​പ് ​ഒ​ന്നി​ച്ച​ത്.​ മാസും ക്ലാസും ആക്ഷനും ഒന്നിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

Advertisements

സുനില്‍ ഷെട്ടി വില്ലന്‍ കഥാപാത്രത്തിലെത്തുന്നു. 1992ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തില്‍ എത്തിയത്.

Advertisement