ശരീരത്തിൽ മൊത്തം 18 ടാറ്റുവുണ്ട്, ആരും കാണാത്ത സ്ഥലത്തും ടാറ്റു ചെയ്തിട്ടുണ്ട്, മുൻ കാമുകനുമായി എനിക്ക് ഇപ്പോഴും അടുപ്പമുണ്ട്: വെളിപ്പെടുത്തി പ്രിയ വാര്യർ

24241

ഒരൊറ്റ ഗാന രംഗത്തിലൂടെ ലോകം മുഴുവൻ ആരാധകരെ നേടിയെടുത്ത മലയാളി താരസുന്ദരിയാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച പ്രിയ വാര്യർ ഈ സിനിമയിലെ തന്നെ ഒരു ഗാന രംഗത്തിലെ കണ്ണടയ്ക്കൽ സീനീലൂടെയാണ് യുവാക്കളുടെ ഹൃദയം കൊള്ളയടിച്ചത്.

മാണിക്യ മലരയായ പൂവി എന്ന ഗാനരംഗത്തിലൂടെ ഈ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇന്ത്യയ്ക്ക് പുറത്തും പ്രിയ വാര്യർ വൈറലായി മാറുകയായിരുന്നു. പിന്നീട് മലയാളത്തിന് പുറമെ അന്യ ഭാഷകളിൽ നിന്നും പ്രിയ വാര്യരെ തേടി അവസരങ്ങൾ എത്തി.

Advertisements

priya-warrier-6

അതേ സമയം അടാർ ലവ് തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലുംം പ്രിയ വാര്യർക്ക് അതിന് മുമ്പ് തന്നെ ബോളിവുഡിൽ അടക്കം അവസരങ്ങൾ ലഭിക്കുകയായിരുന്നു. തെലുങ്കിൽ രണ്ട് സിനിമകൾ അതിന് ശേഷം പ്രിയയുടേതായി തിയേറ്ററുകളിൽ റിലീസ് ചെയ്തു.

Also Read
ആണാണോ അതോ പെണ്ണാണോ എന്ന് ചോദ്യം, യുകെജി മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണെന്ന് അഞ്ജു റോഷ്, മനസ്സുതുറന്ന് താരം

പ്രിയയുടെ മൂന്ന് ഹിന്ദി സിനിമകൾ പുറത്തിറങ്ങാനുമുണ്ട്. വിങ്ക് ഗേൾ എന്നറിയപ്പെടുന്ന പ്രിയയുടെ ഓരോ പുതിയ ഫോട്ടോസും ആരാധകർ വലിയ രീതിയിൽ ഏറ്റെടുക്കുകയായിരുന്നു. വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്ത് മാസീവ് ഫാൻ ഫോളോയിങും പ്രിയയ്ക്ക് ലഭിക്കുകയുണ്ടായി. ഇപ്പോൾ ഏറെ നാളുകൾക്ക് ശേഷം പ്രിയയുടെ ഒരു മലയാള സിനിമ പ്രദർശനത്തിന് എത്തുകയാണ്.

ക്യാംപസ് പ്രണയം പറയുന്ന ഫോർ ഇയേഴ്‌സ് എന്ന ചിത്രമാണ് പ്രിയ വാര്യർ നായികയായി റിലീസിന് എത്തുന്നത്. രഞ്ജിത്ത് ശങ്കറർ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ, ബിഗ്ബ്രദർ തുടങ്ങിയ സിനിമകളീലൂടെ ശ്രദ്ധേയനായി മാറിയ യുവനടൻ സർജാനോ ഖാലിദാണ് ഫോർ ഇയേഴ്‌സിൽ പ്രിയ വാര്യരുടെ നായകനായി എത്തുന്നത്.

ഇപ്പോഴിതാ ഈ സിനിമയുടെ റിലീസിന് മുന്നോടിയായി ഉള്ള പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് പ്രിയ വാര്യർ ഉള്ളത്. അതിന്റെ ഭാഗമായി നടി ബിഹൈൻവുഡ്‌സിന് നൽകിയ അഭിമുഖം ഇപ്പോൽ ഏറെ വൈറലായിരി മാറിയിരക്കുക ആണ്.

ഫോർ ഇയേഴ്‌സിൽ ഏറ്റവും അവസാനം കാസ്റ്റ് ചെയ്യപ്പെട്ട നടി ഞാനാണെന്നാണ് നടി പറയുന്നത്. രഞ്ജിത്ത് ശങ്കർ സാർ എന്നെ എങ്ങനെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തുവെന്നത് ഞാൻ എപ്പോഴും ആലോചിക്കുന്ന കാര്യമാണ്. എന്റെ മുൻകാമുകനുമായി എനിക്ക് ഇപ്പോഴും സൗഹൃദമുണ്ട്. ഞാനെടുത്ത ചില തെറ്റായ തീരുമാനങ്ങളുടെ പേരിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയിട്ടുണ്ട്.

Also Read
ഇനി ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മനസ്സിലായി, വിവാഹമോചനത്തിന് ശേഷം ഒരു ചായ കുടിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്, സുരഭി ലക്ഷ്മി പറയുന്നു

കലിപ്പൻ കാന്താരി മൂഡിലുള്ള പ്രണയം എനിക്കുണ്ടായിട്ടില്ല. അങ്ങനൊന്ന് തുടങ്ങാൻ പോലും ഞാൻ അനുവദിക്കില്ല. എനിക്ക് എന്നെ നന്നായി അറിയാം. എനിക്ക് എന്റേതായ തീരുമാനങ്ങളുണ്ട്. ഞാൻ അനാവശ്യമായി എക്‌സ്പ്രഷൻ ഇടുന്നതല്ല. നമ്മളോട് അണിയറ പ്രവ ർത്തകർ പറയുന്ന കാര്യം ഞാൻ ചെയ്യുന്നു.

പക്ഷെ ആളുകൾ പലപ്പോഴും അത് മനസിലാക്കാറില്ല. ഇത്തരം വിമർശനങ്ങളൊന്നും എന്നെ ബാധിക്കാറില്ല. ശരീരത്തിൽ ഓട്ടാകെ പതിനെട്ട് ടാറ്റുവുണ്ട്. അതിൽ ആരും കാണാത്ത സ്ഥലത്ത് ടാറ്റു ചെയ്തിട്ടുണ്ട്. സിനിമയിലേക്ക് വന്ന ശേഷം എനിക്ക് ഒരുപാട് പോസിറ്റീവ് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഓവർ മെച്യൂഡ് ആയതായി തോന്നിയിട്ടില്ല.

സിനിമ വളരെ കുറവ് മാത്രമെ ലഭിക്കുന്നുള്ളൂ എവന്നതിൽ ഇടയ്ക്ക് വിഷമം തോന്നാറുണ്ട്. പിന്നെ നല്ല സിനിമ കിട്ടാൻ കാത്തിരിക്കുക എന്നത് മാത്രമേയുള്ളു. അതൊന്നും നമ്മുടെ കൈയ്യിലുള്ള കാര്യമല്ല’എനിക്ക് ഒരു അവസരം നഷ്ടപ്പെടുമ്പോൾ അച്ഛനും അമ്മയ്ക്കുമാണ് ഏറ്റവും വിഷമം. വേറെ കരിയർ നോക്കാൻ ഒന്നും അവർ പറഞ്ഞിട്ടില്ല.

എല്ലാ സീനുകളും ചെയ്യുന്നത് പോലെ തന്നെയാണ് ഇന്റിമേറ്റ് സീനും . എല്ലാം സിനിമയുടെ ഭാഗമാണ്. വേർതിരിച്ച് എടുത്ത് പറയേണ്ട ആവശ്യമില്ല. എന്നെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുള്ള ആരും എനിക്ക് നെഗറ്റീവ് കമന്റുകൾ ഇടില്ലെന്ന് എനിക്കറിയാം.

ഫോർ ഇയേഴ്‌സിൽ ഒന്നും ഗ്ലോറിഫൈ ചെയ്ത് കാണിച്ചിട്ടില്ല. പലർക്കും ഫോർ ഇയേഴ്‌സ് കാണുമ്പോൾ സ്വന്തം ജീവിതവുമായി റിലേറ്റ് ചെയ്യാൻ പറ്റും എന്നും പ്രിയ വാര്യർ പറയുന്നു. ഇതിനോടകം തന്നെ താരത്തിന്റെ ഈ അഭിമുഖം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Also Read
ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കാലുവരെ പിടിച്ചിട്ടുണ്ട്, ഒത്തിരി കരഞ്ഞിട്ടുണ്ട്, മനസ്സുതുറന്ന് അഭിരാമി സുരേഷ്

2019ൽ ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പുരികം കൊണ്ടും കണ്ണുകൊണ്ടും ഉള്ള അഭിനയത്തിലൂടെ പ്രസിദ്ധയായ മലയാള നടിയാണ് പ്രിയ പ്രകാശ് വാര്യർ.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവുമധികം പേർ തിരഞ്ഞ നടി കൂടിയായിരുന്നു പ്രിയ വാര്യർ. എന്നാൽ പിന്നീട് നടി മലയാളത്തിലെ ഏറ്റവും കൂടുതൽ ട്രോളുകൾക്കും ഇരയായ നടി കൂടിയാണ് പ്രിയ വാര്യർ.

നടി ആദ്യമായി ബോളിവുഡിയിൽ അഭിനയിച്ച ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. പിന്നാലെ താരം കന്നഡയിലും അഭിനയിച്ചിരുന്നു. വിഷ്ണു പ്രിയ എന്ന കന്നട സിനിമയാണ് റിലീസ് കാത്ത് നിൽക്കുകയാണ്. ഒരു നൽപതുകാരന്റെ ഇരുപത്തിയൊന്നുകാരി എന്ന മലയാള സിനിമയും അണിയറയിലുണ്ട്.

Advertisement