മലയാള സിനിമയിലെ ക്ലസ്സിക് സംവിധായകൻ പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1983 ൽ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് റഹ്‌മാൻ. ഒരു കാലത്ത് മലയാള സിനിമയുടെ ചുള്ളൻ നായകനായിരുന്നു താരം.
സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന താരം മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു. മലയാളികൾക്കും തമിഴ് സിനിമാ പ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് റഹ്‌മാൻ. 1983ൽ കൂടെവിടെ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴിലും തിരക്കേറിയ നടനായി മാറി.
80 കളിലും 90 കളിലും യുവത്വത്തിന്റെ പ്രതീകമായി മലയാള സിനിമയിൽ തിളങ്ങിയ താരമാണ് റഹ്‌മാൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ റഹ്‌മാൻ അക്കാലത്തെ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി മാറി. മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച റഹ്‌മാൻ ഇടയ്ക്ക് ഒരു ഇടവേളയും എടുത്തിരുന്നു.
Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..
തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയനായ റഹ്‌മാൻ നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ രണ്ടാം വരവും മികച്ചതാക്കി. 80 കളിലും 90 കളുടെ തുടക്കത്തിലും സൂപ്പർതാരങ്ങൾക്കും മുകളിലായിരുന്നു റഹ്‌മാന്റെ സ്ഥാനം. എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മലയാള സിനിമയിൽ സൂപ്പർതാരങ്ങളേ കാൾ താരമൂല്യമുള്ള നടനായിരുന്നു റഹ്‌മാൻ. മലയാളത്തിൽ കൂടുതലും അനയിൽ കഥാപാത്രങ്ങളായിട്ടാണ് തിളങ്ങിയതെങ്കിലും നായകൻ ആരായാലും റഹ്‌മാൻ ാെരു വേഷം ആ സിനിമയിൽ ഉറപ്പായിരുന്നു.
തമിഴിൽ നായകനായും വില്ലനായും റഹ്‌മാൻ തിളങ്ങിയിരുന്നു. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട് റഹ്‌മാൻ. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടി മോഹൻലാൽ തുടങ്ങിയവരുടെ അടക്കം പഴയ സിനിമകളിൽ റഹ്‌മാൻ രാജുമോൻ ആയിട്ടോ ബാബു മോൻ ആയിട്ടോ സജീവം ആയിരുന്നു.
ഇപ്പോഴി മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിച്ചുള്ള അനുഭവം പങ്കുവെയ്ക്കുയാണ് റഹ്‌മാൻ. ഈറൻ സന്ധ്യ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് തനിക്കുണ്ടായ ഒരനുഭവമാണ് റഹ്‌മാൻ പങ്കുവെച്ചത്. എന്റെ മൂത്ത ജ്യേഷ്ഠന്റെ സ്ഥാനത്താണ് ഞാൻ ഇക്കയെ കാണുന്നത്. സിനിമകളിലും ഞാൻ അദ്ദേഹത്തിന്റെ അനിയനാണ് വേഷമിടുന്നത്.
ഇച്ചാക്കയെന്നാണ് ഞാൻ അദ്ദേഹത്തെ വിളിക്കുന്നത്. ഞാനും ഇക്കയും സ്‌ക്രീനിൽ കാണുന്നത് പോലെ തന്നെയാണ്. ഇടയ്ക്ക് ഞാൻ ഇറിറ്റേറ്റ് ചെയ്യും. പുള്ളി ചിലപ്പോൾ വഴക്ക് പറയും. ഈറൻസന്ധ്യയുടെ സമയത്ത് ഞാനും ശോഭനയും ഇച്ചാക്കയും ഉള്ളൊരു സീനുണ്ടായിരുന്നു. ഇച്ചാക്ക ഡ്രൈവ് ചെയ്യുമ്പോൾ ഞങ്ങൾ പുറകിലിരിക്കുക ആയിരുന്നു.
പാസിങ് ഷോട്ട് എന്തോ മാത്രമേ ഉള്ളൂ. ഞാനും ശോഭനയും ബാക്കിലിരുന്ന് എന്തോ തമാശ പറഞ്ഞ് ചിരിച്ചു. അത് പുള്ളിക്ക് ഇഷ്ടമായില്ല. ഇവൻമാരോട് സംസാരിക്കാനുള്ളത് എന്താന്ന് വെച്ചാൽ സംസാരിക്കാൻ പറയെന്ന് പറഞ്ഞ് പുള്ളി ദേഷ്യത്തിൽ പോയി.
അത് തമാശയായേ എനിക്ക് തോന്നിയിട്ടുള്ളൂ. പുള്ളി സിനിമകളിലേക്ക് എന്നെ സജസ്റ്റ് ചെയ്യാറുണ്ട്. രാജമാണിക്യ ത്തിലേക്ക് ഞാൻ വന്നത് അങ്ങനെയാണ്. ഈ സിനിമ ക്ലിക്കാവുമെന്ന് ഉറപ്പ് തന്നത് പുള്ളിയായിരുന്നു. കഥ കേട്ടപ്പോൾ എനിക്കത്ര സെറ്റായിരുന്നില്ല. എവിടെയോ വന്ന് പെട്ടത് പോലെയാണ് തോന്നിയത്.
പുള്ളിയോട് പറഞ്ഞപ്പോൾ വിഷമിക്കണ്ട, ഇത് നന്നാവും എന്ന് പറഞ്ഞു. പടം ഇത്രയും ഹിറ്റാവും എന്നൊന്നും ഞാൻ കരുതിയിരുന്നില്ല. ഇച്ചാക്ക കുറേ നമ്പറുകൾ ഇറക്കിയിട്ടുണ്ടായിരുന്നു. സ്‌ക്രിപ്റ്റിൽ ഇല്ലാത്ത കുറേ നമ്പറുകളുണ്ടായിരുന്നു. അതൊക്കെ വിജയിക്കുകയും ചെയ്തു എന്ന് റഹ്‌മാൻ പറയുന്നു.
Also Read
കുട്ടി പാവാട ഇട്ട് ഹോട്ട് ലുക്കിൽ ചെടിനട്ട് നടി പത്മ പ്രിയ, വീഡിയോ വൈറൽ, തേച്ചൊട്ടിച്ച് ആരാധകർ