വളരെ പെട്ടന്ന് തന്നെ ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും തന്റേതായ സ്ഥാനം നേടിയെടുത്ത താര സുന്ദരിയാണ് നടി റിയാ സെൻ. പ്രമുഖ ബംഗാളി താരകുടുംബത്തിൽ നിന്ന് ആയിരുന്നു റിയ സെൻ ബോളിവുഡ് സിനിമയിലേക്ക് എത്തിയത്.
പ്രമുഖ നടിമാർ ആയിരുന്ന മുത്തശ്ശി സുചിത്ര സെൻ, അമ്മ മൂൺ മൂൺ സെൻ, സഹോദരി റീമ സെൻ എന്നിവരുടെ പാത പിൻതുടർന്ന് തന്നെയാണ് റിയയും അഭിനയ ലോകത്തേക്ക് എത്തിയത്. 1998ൽ പുറത്തിറങ്ങിയ ഫാൽഗുനി പദക്കിന്റെ യാദ് പിയാ കി ആനെ ലഗി എന്ന മ്യൂസിക് ആൽബത്തിലൂടെ ആണ് റിയ അഭിനയ രംഗത്തേക്ക് എത്തുന്നത്.
ലൈം ഗി ക ചുവയുള്ള സിനിമകളിലും മ്യൂസിക് വിഡിയോകളും ചെറു പ്രായത്തിൽ തന്നെ തേടി വന്നിരുന്നത് അസ്വസ്ഥ ആക്കിയിരുന്നതായും. ഈ പശ്ചാത്തലത്തിൽ ആണ് ഹിന്ദി സിനിമകളിൽ അഭിനയിക്കുന്നത് നിർത്തിയത് എന്നും വ്യക്തമാക്കിയിരിക്കുകയാണ് റിയാ സെൻ.
ആദ്യ ആൽബം തന്നെ ശ രീ രം പ്രദർശിപ്പിക്കുന്ന രീതിയിലുള്ള വിഡിയോയാ ആയിരുന്നുവെന്നും, അന്ന് 16 വയസ് ആയിരുന്നു തനിക്ക് പ്രായമെന്നും റിയ പറയുന്നു. പിടിഐക്കു നൽകിയ അഭിമുഖത്തിലായിരുന്നു റിയ ഇതേ കുറിച്ച് തുറന്നു പറഞ്ഞത്. കുറച്ചു ചിത്രങ്ങൾ മാത്രമാണ് എനിക്ക് ലഭിച്ചത്.
അതിൽ വളരെ കുറച്ചു മാത്രമാണ് ഹിറ്റായത്. എന്നാൽ, ആ ചിത്രങ്ങളിലൊന്നും ഞാൻ ആശ്വാസത്തോടെ അല്ല അഭിനയിച്ചത്. ജനങ്ങൾ ഒരു മോശം അഭിനേത്രി ആയാണ് എന്നെ കാണുന്നതെന്ന് എനിക്ക് തോന്നി.
അത് തിരുത്താൻ കഴിയുന്ന അവസരങ്ങൾ തേടി വന്നതുമില്ല.
ഞാൻ ചെയ്ത നിരവധി ബോളിവുഡ് ചിത്രങ്ങളിൽ സെ ക് സി യാ യ വസ്ത്രങ്ങളും മേക്കപ്പും ആണ് ഉണ്ടായിരുന്നത്. അതിൽ ഞാൻ ഒരിക്കലും സംതൃപ്തയായിരുന്നില്ല. സെ ക് സി, ബോൾഡ് എന്ന പ്രയോഗങ്ങൾ ഭയപ്പെടുത്തിയിരുന്നു.
സ്‌കൂൾ കാലം മുതൽ തന്നെ സെ ക് സി യാ ണെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ കേട്ടു തുടങ്ങി. അത് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു എന്നും റിയ പറയുന്നു. അതേ സമയം മലയാള സിനിമയിലും റിയാ സെൻ അഭിനയിച്ചിരുന്നു. കലാഭൻ മിയുടെ സഹോദരിയായി അനന്തഭദ്രം എന്ന സിനിമയിലാണ് റിയാ സെൻ എത്തിയത്.