അത് അറിയാതെ ആണ് ഞാൻ ആലിസിനെ വിവാഹം കഴിച്ചത്, തന്നെ പറ്റിച്ച് കെട്ടുക ആയിരുന്നു, സജിൻ പറയുന്നത് കേട്ടോ

2931

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ആലീസ് ഗോമസ് ക്രിസ്റ്റി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് സ്ത്രീപദം, കസ്തൂരിമാൻ തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് ഇപ്പോൾ സി കേരളത്തിലെ മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. വില്ലത്തിയായും സഹനടിയായും എല്ലാം ആലിസ് സിരീയലുകളിൽ തിളങ്ങിയിട്ടുണ്ട്.

Advertisements

കൊല്ലം പത്തനാപുരം സ്വദേശിയായ സജിൻ ആണ് ആലീസിന്റ ഭർത്താവ്. വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്. നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചു വെച്ചിരുന്നെങ്കിലും കോവിഡ് മൂലമുള്ള ലോക്ക്ഡൗൺ വന്നതിനാൽ വിവാഹം നീട്ടിവെക്കുക ആയിരുന്നു.

Also Read
‘സംവിധാനം ചെയ്യാന്‍ വേണ്ടി സിനിമ കോഴ്‌സ് പഠിച്ചിട്ടില്ല; പിന്നെയല്ലേ അഭിപ്രായം പറയാന്‍’; അഞ്ജലി മേനോനോട് ജൂഡ് ആന്തണി; എല്ലാ സിനിമക്കാരോടും പറയുമോ എന്ന് സോഷ്യല്‍മീഡിയ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഇരുവരും. തങ്ങളുടെ വിവാഹ ആഘോഷത്തിന്റെ ഫോട്ടോയും വീഡിയോയും എല്ലാം ആലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി ഇവർ പങ്കുവെയ്ക്കാറുണ്ട്.

വിവാഹത്തിന് മുന്നോടി ആയി ആലീസ് യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. അതിന് ശേഷമുള്ള വിശേഷങ്ങൾ എല്ലാം ചാനലിലൂടെയായി നടി പങ്കുവെച്ചിരുന്നു. അതിനാൽ തന്നെ സജിനും പ്രേക്ഷകർക്ക് പരിചിതനാണ്. ഇപ്പോളിതാ ആലിസും ഭർത്താവും ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്ക് എന്ന ഷോയിൽ എത്തി ഇരുവരും പങ്കുവെട്ട് വിശേഷങ്ങൾ ആണ് വൈറലാവുന്നത്.

ഒരു ആർടിസ്റ്റിനെ കല്യാണം കഴിക്കണം എന്നുണ്ടായിരുന്നോ എന്ന് സ്റ്റാർ മാജിക്കിന്റെ അവതാരകയായ ലക്ഷ്മി നക്ഷത്ര ചോദിച്ചപ്പോൾ തന്നെ പറ്റിച്ച് കെട്ടിയത് അണെന്നായിരുന്നു സജിൻ പറഞ്ഞത്. ഇവൾ ഒരു ആർടിസ്റ്റ് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇവൾ അതേക്കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല എന്നായിരുന്നു സജിൻ പറഞ്ഞത്.

Also Read
വണ്‍ സ്റ്റാര്‍ റേറ്റിങേ നല്‍കൂ; സോണിയിലെ സിഐഡി സീരിയല്‍ പോലും നൂറ് മടങ്ങ് മെച്ചം; ‘ദൃശ്യം2’ മലയാളം സിനിമയെ പരിഹസിച്ച് കെആര്‍കെ

തന്നെ നന്നായി മനസിലാക്കുന്ന കാര്യങ്ങൾക്ക് എല്ലാം പിന്തുണ നൽകുന്ന ആളാണ് ഭർത്താവ് എന്നായിരുന്നു സജിനെ കുറിച്ച് ആലീസ് പറഞ്ഞത്. ഇങ്ങനെയൊരു കുടുംബത്തിൽ വരാൻ കഴിഞ്ഞത് ദൈവാനുഗ്രഹം. ഇച്ചായൻ മാത്രമല്ല പപ്പയും മമ്മിയും അനിയത്തിയുമെല്ലാം എല്ലാ കാര്യത്തിനും സപ്പോർട്ടീവാണ്.

അമ്മായിഅമ്മയും നാത്തൂനുമൊക്കെ എങ്ങനെ ആയിരിക്കും എന്ന ആശങ്കയൊക്കെ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ അസ്ഥാനത്ത് ആവുക ആയിരുന്നു വിവാഹ ശേഷം. ഫിനാൻഷ്യലി ഇൻഡിപെൻഡന്റ് ആയിരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ജോലിയിൽ നിന്നും പെട്ടെന്നൊരു ബ്രേക്ക് പ്ലാൻ ചെയ്യുന്നില്ലെന്നും, എന്തെങ്കിലും പ്രതിസന്ധി വന്നാൽ ഭർത്താവിനെ സഹായിക്കാൻ ഒക്കെ പറ്റണമെന്നാണ് തന്റെ നിലപാടെന്നും ആലീസ് പറയുന്നു.

Advertisement