പൂച്ചക്കണ്ണുകളുള്ള ആ പഴയകാല സുന്ദരി ശാരി വീണ്ടും സിനിമയിലേക്ക്, പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പറഞ്ഞ് താരം

167

ഒരുകാലത്ത് മലയാള സിനിമയിൽ മികച്ച ഒരു പിടി ചിത്രങ്ങൾ ഒരുക്കി തിളങ്ങിനിന്ന താരമാണ് ശാരി. പൂച്ചകണ്ണുകളുമായി സിനിമാ പ്രേമികളുടെ മനസ്സിലേക്ക് കുടിയേറിയ ശാരിയെ മലയാളികൾ അത്ര പെട്ടെന്ന് ഒന്നും മറക്കില്ല.

ദേശാടനക്കിളികൾ കരയാറില്ല, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രങ്ങൾ മാത്രം മതി ശാരിയെ എന്നും ഓർക്കാൻ. ഇടയ്ക്ക് ചോക്ലേറ്റ് എന്ന ചിത്രത്തിൽ കോളേജ് പ്രിൻസിപ്പൾ ആയും താരം എത്തിയിരുന്നു.

Advertisements

Also Read
ഞങ്ങളുടെ ഹണിമൂൺ പോലെയായിരുന്നു മിഥുനത്തിലെ മോഹൻലാലിന്റേയും ഉർവ്വശിയുടേയും ഹണിമൂൺ, ഞാൻ പറഞ്ഞിട്ടാണ് പ്രിയൻ അത് സിനിമയിൽ ചേർത്തത്; മേനക സുരേഷ്

ഇപ്പോഴിതാ താരം വീണ്ടും മലയാള സിനിമയിൽ സജീവമാകാനൊരുങ്ങുന്നു. വിഡ്ഢികളുടെ മാഷ്’ എന്ന പുതിയ സിനിമയിൽ ആണ് ശാരി വേഷമിടുന്നത്. ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു.

ശാരി, പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ എൻ എം, ദേവ് മോഹൻ, വിഷ്ണു ഗോവിന്ദൻ, ബിലഹരി, ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി, വികെ പ്രകാശ്, പ്രജേഷ് സേനൻ, അഞ്ജലി നായർ , എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്ത് വന്നിരിക്കുന്നത്. നർമ്മവും ആക്ഷേപ ഹാസ്യത്തിലും പൊതിഞ്ഞതായിരിക്കും ഈ വിഷ്വൽ ട്രീറ്റ് എന്നാണ് അണിയറക്കാർ അവകാശപെടുന്നത്.

ബാംഗ്ലൂരിലെ പ്രൊഡക്ഷൻ കമ്പനിയായ ബാക്ക് ബെഞ്ചേഴ്സ് ഡ്രാമയാണ് ഈ സിനിമ നിർമ്മിക്കുന്നത്. ശരിയായ അധ്യാപനം, ഒരു അധ്യാപകന്റെ ജീവിതത്തിലൂടെ വരച്ച് കാട്ടുവാൻ ശ്രമിക്കുന്ന കഥയിൽ പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള സൗഹൃദങ്ങളും ഹൃദയബന്ധങ്ങളും മാറ്റുരക്കുന്ന ഒരു ഫീൽ ഗുഡ് മൂവിയാണ് ഇതെന്ന് ശാരി പറയുന്ന.

നവാഗതനായ അനീഷ് വിഎയുടെ സംവിധാനത്തിൽ ദിലീപ് മോഹൻ, അഞ്ജലി നായർ, ശാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീപ് മോഹൻ തന്നെ കഥയും തിരക്കഥയും എഴുതുന്നു.

മണിയൻപിള്ള രാജു , അനീഷ് ഗോപാൽ, തമിഴ് നടൻ മനോബാല, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഗത , നിർമ്മൽ പാലാഴി , രാജേഷ് പറവൂർ എന്നീ സീനിയർ താരങ്ങളും സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ സിജെ, സ്റ്റീവ്, ദിവിൻ പ്രഭാകർ ദിലീപ് പാലക്കാട്, അമേയ തുമ്പി എന്നിവരും അണിനിരക്കുന്നു.

Also Read
യുവ സൂപ്പർതാരത്തിന്റെ സിനിമയിൽ ഐറ്റം ഡാൻസുമായി സാമന്ത, ഒരൊറ്റ ഐറ്റം നമ്പറിന് താരം വാങ്ങുന്നത് കോടികൾ, കണ്ണുതള്ളി നിർമ്മാതാക്കളും ആരാധകരും

ബിജിബാൽ സംഗീതം ഒരുക്കിയിരിക്കുന്ന സിനിമയിൽ റഫീഖ് അഹമ്മദിന്റെ വരികൾ പാടിയിരിക്കുന്നത് കെ എസ് ചിത്രയും, സൂരജ് സന്തോഷുമാണ്.

Advertisement