എങ്ങനെ എങ്കിലും സമാധാനമായി ജീവിച്ചാൽ മതി: രണ്ടാം വിവാഹത്തെ കുറിച്ച മേഘ്ന വിൻസെന്റ്

458

മലയാളകൾക്ക് ഏറെ പ്രിയങ്കരിയായ സീരിയൽ താരമാണ് നടി മേഘ്‌ന വിൻസെന്റ്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പര ചന്ദനമഴയിലെ കണ്ണീർപുത്രി ആയ അമൃതയായി എത്തിയാണ് താരം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനം കവർന്നത്. മേഘ്ന വിൻസെന്റിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം കൂടിയാണിത്.

ഇടയ്ക്ക് വിവാഹവും വിവാഹ മോചനവും ഒക്കെയായി താരം അഭിനയരംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ ഏറെ കാലത്തിന് ശേഷം മലയാള ടെലിവിഷൻ രംഗത്ത് സജീവമാവുകയാണ് നടി. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന സീരിയലിൽ നായികയായി അഭിനയിക്കുക ആണ് നടി ഇപ്പോൾ.

Advertisements

അതേ സമയം കഴിഞ്ഞ കുറച്ച് കാലങ്ങളായി മേഘ്നയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളും ഗോസിപ്പുകളുമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നത്. നടിയുടെ ആദ്യ ഭർത്താവ് രണ്ടാമതും വിവാഹം കഴിച്ചു.

Also Read
പൂച്ചക്കണ്ണുകളുള്ള ആ പഴയകാല സുന്ദരി ശാരി വീണ്ടും സിനിമയിലേക്ക്, പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പറഞ്ഞ് താരം

അതുകൊണ്ട് തന്നെ മേഘ്നയും ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യം ഉയർന്ന് വന്നിരുന്നു. ഇപ്പോഴിതാ അതിനെല്ലാം മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം. തൽക്കാലം ഒരു വിവാഹത്തെ കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നാണ് മേഘ്ന ഇപ്പോൾ പറയുന്നത്.

ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ. ഒന്നും മറക്കരുത്. നമ്മളെ നമ്മാളാക്കിയ ഒരുപാട് കാര്യങ്ങളാണ് ജീവിതത്തിൽ ഉള്ളത്. അത് മറന്നാൽ പിന്നെ നമ്മൾ നമ്മളല്ലാതെ ആയി പോകും. ജീവിതത്തിൽ നടന്ന ചില കാര്യങ്ങളിൽ നമുക്ക് ലൈസൻസ് എടുക്കാം.

ചിലത് നല്ല ഓർമ്മകളായിരിക്കും, ചിലത് നമ്മുടെ ഭാഗത്ത് നിന്ന് വന്ന തെറ്റുകളും ആവാം. അത് നമുക്ക് മറക്കേണ്ട കാര്യമില്ല. അതൊക്കെ ഒരു പാഠം ആയിരിക്കും. അതിൽ നിന്ന് മനസിലായ കാര്യമെടുത്ത് മുന്നോട്ട് പോവുകയാണ് വേണ്ടത്. നല്ല ഓർമ്മകളാണെങ്കിൽ അതും എടുത്ത് പോവുക.

റിലേഷൻഷിപ്പ് സ്റ്റാറ്റസ് ഇപ്പോൾ സിംഗിളാണ്. മിംഗിളാവാൻ തയ്യാറല്ല. ജീവിതത്തിൽ ഒഴിച്ച് വെക്കാൻ പറ്റാത്തത് സമാധാനമാണ്. ഇപ്പോൾ സമാധാനത്തിലാണെന്നും മേഘ്‌ന പറയുന്നു. ഫസ്റ്റ് ലവ് ആരാണെന്ന ചോദ്യത്തിന് ഡാൻസ് എന്നായിരുന്നു നടിയുടെ ഉത്തരം. ഡാൻസിനോട് അത്രയും ഇഷ്ടമാണ്. ലവ് മ്യാരേജ് ആണോ അറേഞ്ച്ഡ് മ്യാരേജ് ആണോന്ന ചോദ്യത്തിന് രണ്ടാണെങ്കിലും സമാധാനമായി ജീവിച്ചാൽ മതി.

Also Read
എന്റെ മകൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, അച്ഛൻ കുടെയില്ല എന്ന് കരുതി എന്റെ മകൾക്ക് കിട്ടേണ്ടത് ഒന്നും നഷ്ടമാകാൻ ഞാൻ സമ്മതിക്കില്ല: അമൃത സുരേഷ്

പ്രതിസന്ധികളും ബുദ്ധിമുട്ടുകളും എല്ലാവരുടെയും ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഉണ്ടാവും. അതിനെ സന്തോഷത്തോടെയും ദുഃഖത്തോടെയും സ്വീകരിക്കുന്നത് നമ്മാളായിരിക്കും. അവിടെ നിന്ന് എഴുന്നേറ്റ് വന്ന് ലൈഫുമായി മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും നടി വ്യക്തമാക്കുന്നു.

മിസിസ് ഹിറ്റലറിലെ എന്റെ കഥാപാത്രത്തെ കുറിച്ച് ആദ്യം വന്ന നെഗറ്റീവ് കമന്റുകളൊക്കെ ഞാനും കണ്ടിരുന്നു. ജ്യോതി എന്ന കഥാപാത്രം ഭയങ്കര വെല്ലുവിളി ആയിട്ടാണ് തോന്നിയത്. നാല് നാലര കൊല്ലം ഒരു കണ്ണീർപുത്രിയായിട്ടാണ് എല്ലാവരും എന്നെ കണ്ടിട്ടുള്ളത്. അവിടെ നിന്നും വലിയൊരു മാറ്റമാണ് ഇങ്ങോട്ട് വന്നത്.

ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന ടെൻഷൻ എനിക്കുണ്ടായിരുന്നു. കഥാപാത്രത്തോട് നീതി പുലർത്താൻ ഞാൻ ശ്രമിക്കാറുണ്ട്. എന്റെ ഭാഗത്ത് നിന്നും നൂറ് ശതമാനം എഫർട്ട് കൊടുക്കണമെന്ന ആഗ്രഹമുണ്ട്. പുറത്തേക്ക് വരുന്നതും ആളുകൾ എങ്ങനെ സ്വീകരിക്കുമെന്നുള്ള കാര്യം നമ്മുടെ കൈയിൽ അല്ല. എനിക്ക് സാധിക്കുന്നതെല്ലാം ഞാൻ കൊടുക്കാൻ ശ്രമിക്കാറുണ്ടെന്ന് മേഘ്ന പറയുന്നു.

Also Read
എന്റെ മകൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, അച്ഛൻ കുടെയില്ല എന്ന് കരുതി എന്റെ മകൾക്ക് കിട്ടേണ്ടത് ഒന്നും നഷ്ടമാകാൻ ഞാൻ സമ്മതിക്കില്ല: അമൃത സുരേഷ്

Advertisement