എന്റെ മകൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, അച്ഛൻ കുടെയില്ല എന്ന് കരുതി എന്റെ മകൾക്ക് കിട്ടേണ്ടത് ഒന്നും നഷ്ടമാകാൻ ഞാൻ സമ്മതിക്കില്ല: അമൃത സുരേഷ്

173

ഐഡിയ സ്റ്റാർ സിംഗർ എന്ന ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ ഏറ സജീവമായ അമൃത തന്റെ സംഗീത വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

താരത്തെ പോലെ തന്നെ കുടുംബവും പ്രേക്ഷകരുടെ ഇടയിൽ സുപരിചിതരാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലും അമൃത എത്തിയിരുന്നു. സഹോദരി അഭിരാമിക്ക് ഒപ്പമായിരുന്നു അമൃത എത്തിയത്. ബിഗ് ബോസിലൂടെ താരം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ സുപരിചിത ആവുകയായിരുന്നു.

Advertisements

അമൃതയെ പോലെ തന്നെ മകൾ അവന്തികയും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. പാപ്പു എന്നാണ് വിളിപ്പേര്. ബാലയുമായുള്ള വേർപിരിയലിന് ശേഷം അമ്മയ്‌ക്കൊപ്പമാണ് പാപ്പു താമസിക്കുന്നത്. വിവാഹമോചിതയായതോടെ സിംഗിൾ മദർ ആയി കുട്ടിയെ വളർത്തുന്നതിനെ കുറിച്ചും മറ്റുമൊക്കെ അടുത്തിടെ അമൃത മാധ്യങ്ങളിലൂടേയും മറ്റും വെളിപ്പെടുത്തിയിരുന്നു.

Also Read
യുവ സൂപ്പർതാരത്തിന്റെ സിനിമയിൽ ഐറ്റം ഡാൻസുമായി സാമന്ത, ഒരൊറ്റ ഐറ്റം നമ്പറിന് താരം വാങ്ങുന്നത് കോടികൾ, കണ്ണുതള്ളി നിർമ്മാതാക്കളും ആരാധകരും

ഇനി മറ്റൊരു ജീവിതം ഉണ്ടാകില്ലെന്നും മകൾക്ക് വേണ്ടി ജീവിക്കുമെന്നും താരം സോഷ്യൽ മീയൽ മീഡിയയിലും പങ്കുവെച്ചിരുന്നു. മുൻ ഭർത്താവ് ബാലയുടെ വിവാഹത്തോട് അനുബന്ധിച്ചായിരുന്നു അമൃത ഇക്കാര്യം വെളിപ്പെടുത്തിയത്.

മകൾക്ക് ഒപ്പമുള്ള ഓരോ സന്തോഷ നിമിഷങ്ങളും അമൃത സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയെല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ അമൃത തന്റെ മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്.

അമൃതയുടെ വാക്കുകൾ ഇങ്ങനെ:

ഞാൻ ഒരു സിംഗിൾ പേരന്റ് ആണ്. ഒന്നിച്ചു പോകാനുള്ള സാധ്യത കുറച്ചെങ്കിലും ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഒരിക്കലും സിംഗിൾ പേരന്റിങ് തിരഞ്ഞെടുക്കുക ഇല്ലായിരുന്നു. ഒരുമിച്ച് പോകാനുള്ള വഴി പൂർണ്ണമായും അടഞ്ഞതോടെയാണ് ഞാൻ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്.

സിംഗിൾ പേരന്റിങ് ആണ് എന്ന് കരുതി പാപ്പുവിന് കിട്ടേണ്ടത് ഒന്നും നഷ്ടമാകാൻ ഞാൻ സമ്മതിക്കില്ല. ഞാൻ ഒരേ സമയം അവൾക്ക് അച്ഛനും അമ്മയും ആയി തന്നെ കൂടെ നിൽക്കുകയാണ്. അച്ഛന്റെ സംരക്ഷണവും അമ്മയുടെ സ്‌നേഹവും ഒരുപോലെ അവൾക്ക് ലഭിക്കണം. അത്തരത്തിൽ രണ്ടു റോൾ ചെയ്യാൻ തനിക്ക് പ്രയാസമാണെങ്കിൽ പോലും അവൾക്ക് ഒരു തരത്തിൽ ഉള്ള സന്തോഷവും നഷ്ടമാകാൻ പാടില്ല എന്ന് എനിക്ക് നിർബന്ധം ഉണ്ട്.

എന്റെ മകൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, അച്ഛൻ കുടെയില്ല എന്ന് കരുതി എന്റെ മകൾക്ക് കിട്ടേണ്ടത് ഒന്നും നഷ്ടമാകാൻ ഞാൻ സമ്മതിക്കില്ല: അമൃത സുരേഷ്

Also Read
പെയിന്റിങ്ങിന് കിട്ടുന്ന കൂലി തന്നെയാണ് മിമിക്രിക്ക് സ്റ്റേജിലും കിട്ടുക, പലപ്പോഴും അതിനേക്കാളും കുറവും ആയിരിക്കും: ജീവിതം പറഞ്ഞ് ഉല്ലാസ് പന്തളം

എന്റെ മകൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. മാതാപിതാക്കൾ ഉള്ള കുട്ടികൾക്ക് ലഭിക്കുന്നത് എന്തൊക്കെയാണോ അതൊക്കെ എന്റെ പാപ്പുവിനും ലഭ്യമാക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. സിംഗിൾ പേരന്റിങ് ആണെന്ന് കരുതി ഒന്നും അവൾക്ക് നഷ്ട്ടമാകരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടെന്നും അമൃത പറയുന്നു.

Advertisement