ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് വിജിലേഷ്. വ്യത്സ്ത വേഷങ്ങൾ ചെയ്ത വിജിലേഷ് മലയാളി ആരാധകർക്ക് ഇപ്പോൾ പ്രിയപ്പെട്ട നടനാണ്. മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തൻ തുടങ്ങിയ ചിത്രങ്ങളിൽ വിജിലേഷ് ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വിജിലേഷ് വിവാഹിതനാവികയാണ്. കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ടായിരുന്നു നിശ്ചയം നടന്നത്.
നേരത്തെ ഫേസ്ബുക്കിലൂടെ വിവാഹ അഭ്യർത്ഥന നടത്തിയ വിജിലേഷ് വാർത്തകളിൽ നിറഞ്ഞിരുന്നു. ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് വിജിലേഷ് പങ്കുവെച്ച കുറിപ്പ് വൈറൽ ആയിരുന്നു. കല്യാണം സെറ്റായിട്ടുണ്ടേ, ഡേറ്റ് പിന്നീട് അറിയിക്കാട്ടോ കൂടെയുണ്ടാവകണം എന്നാണ് വിവാഹം ഉറപ്പിച്ച കാര്യം ഇപ്പോൾ വിജിലേഷ് വെളിപ്പെടുത്തിയിരിക്കുന്നത്.
വിവാഹത്തെക്കുറിച്ച് വിജിലേഷ് പറഞ്ഞതിങ്ങനെ:
ഈ വർഷം ആദ്യമാണ് പോസ്റ്റിടുന്നത് കല്ല്യാണ ആലോചനകൾ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പൊതുവേ പെണ്ണുകാണലിന് പോകാൻ ഇഷ്ടമല്ല. പിന്നെ ലോക്ക് ഡൗൺകാലത്ത് ഇഷ്ടംപോലെ സമയം കിട്ടി. രണ്ടാമത്തെ പെണ്ണുകാണലായിരുന്നു സ്വാതിയുമൊത്തുള്ളത്.
സ്വാതിക്ക് സിനിമകൾ ഒക്കെ ഏറെ ഇഷ്ടമാണ് കലയോട് താൽപര്യമുള്ള ആളാണ്. സ്വാതിക്ക് സമ്മതമായിരുന്നു.ആദ്യമേ എല്ലാം സംസാരിച്ചിരുന്നു. വീട്ടുകാർക്ക് സിനിമാക്കാരനായത് കൊണ്ട് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ചേട്ടന് കൂടി വധുവിനെ ശരിയാകാനുള്ള കാത്തിരിപ്പിലാണ്. ഒത്തുവന്നാൽ രണ്ട് വിവാഹവും ഒരുമിച്ച് നടത്തും.
ചേട്ടന്റെ വിവാഹം കഴിഞ്ഞു മതി എന്നായിരുന്നു ആദ്യ തീരുമാനം. പിന്നെ അമ്മയ്ക്ക് ആരും കൂട്ടില്ല, ഒറ്റയ്ക്കാണെന്ന് പരാതി. അതാണ് ഞാനും വിവാഹത്തെക്കുറിച്ച് പോസ്റ്റിട്ടത്. ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായി. എല്ലാവരും ഷെയർ ചെയ്തു വിളിച്ചു.
പക്ഷെ ആലോചനകൾ വന്നില്ല. സ്വാതിയും പോസ്റ്റ് കണ്ടിരുന്നു. മാട്രിമോണി വഴിയാണ് ആലോചന വന്നത്. ബിഎഡ് കഴിഞ്ഞ് ഓൺലൈനായി ഒരു ലേണിങ് ആപ്പിൽ ക്ലാസെടുക്കുകയാണ് സ്വാതി. എന്റെ എല്ലാസിനിമകളും കണ്ടിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രമാണ് ഇഷ്ടം. വരത്തനെക്കുറിച്ച് മിണ്ടില്ല. കാരണം സുഹൃത്തുക്കളെല്ലാം അത് പറഞ്ഞാണ് അവളെ കളിയാക്കുന്നതെന്ന് വിജിലേഷ് വ്യക്തമാക്കി.