മലയാളത്തിലെ തികഞ്ഞ സൂപ്പർതാരമായിരുന്നു നടൻ ജയൻ. അതേ പോലെ തെന്നിന്ത്യയിലെ താരസുന്ദരിയയായിരുന്നു നടി സീമ. മലയാളി പ്രേക്ഷകർക്ക് ഒരു കാലത്തെ ഹരമായിരുന്നു സീമ ജയൻ ചിത്രങ്ങളും അതിലെ പാട്ടുകളും.
ഏറെ ഹിറ്റായിരുന്ന ഇവരുടെ കോമ്പിനേഷൻ ഇന്നും മലയാളികൾ മറന്നിട്ടില്ല. അതേ സമയം ജയനെ തുടക്കകാലം മുതൽ അറിയാമായിരുന്നു എന്ന് കൈരളിയിലെ ജെബി ജങ്ഷനിൽ സീമ തുറന്ന് പറഞ്ഞിരുന്നു. ഈ മനോഹരതീരം എന്ന ചിത്രത്തിലൊക്കെ ജയൻ അത്ര വലിയ നടനൊന്നുമല്ല.ചെറിയ വേഷങ്ങളാണ് ചെയ്തിരുന്നത്.
അന്ന് ഡാൻസ് ടീമിലുള്ള ശാന്തി എന്ന സീമയെ അഭിനയിപ്പിച്ചുകൂടെ എന്ന് ഐവി ശശിയോട് ജയൻ തന്നെ പല തവണ റെക്കമെന്റ് ചെയ്തിരുന്നു എന്നും സീമ പറഞ്ഞു പിന്നീട് വർഷങ്ങൾക്കു ശേഷമാണ് ഐവി ശശി അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെ സീമയെ നായികയായി മലയാള സിനിമയിലേക്ക് കൊണ്ട് വരുന്നത്.
അപ്പോഴേക്കും ജയനും വലിയ ഹീറോ ആയി കഴിഞ്ഞിരുന്നു.പിന്നീട ഇരുവരും ചേർന്ന് അവിസ്മരണീയം ആക്കി മാറ്റിയ ഒട്ടേറെ ചിത്രങ്ങളും പാട്ടുകളുമുണ്ട്. സിനിമയിലെ പ്രണയ ജോഡികളായതു കൊണ്ട് തന്നെ ഒട്ടേറെ ഗോസിപ്പുകളും ഇവരെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു.
അന്ന് കേട്ട വാർത്തകൾ ജയനും സീമയും തമ്മിൽ അതി ഗാഡ്ഡപ്രണയത്തിലാണ് എന്നായിരുന്നു.അത്തരം വാർത്തകൾ വിഷമിപ്പിച്ചിരുന്നില്ലേ എന്ന ചോദ്യത്തിന് എന്തിന് എന്നായിരുന്നു സീമയുടെ മറുപടി. സീമയുടെ വാക്കുകൾ ഇങ്ങനെ:
പണ്ടല്ല ഇപ്പോൾ പോലും ഒരു സ്ത്രീ എന്നോട് ജയൻ കല്യാണം കഴിക്കേണ്ടിയിരുന്ന ആളല്ലേ എന്ന് പറഞ്ഞിട്ടുണ്ട്. പണ്ടല്ല ഇപ്പോഴും ആളുകൾ വിശ്വസിക്കുന്നത് ഞങ്ങൾ തമ്മിൽ പ്രേമത്തിലായിരുന്നു എന്നാണ്.
പക്ഷെ എന്റെയും ശശിയേട്ടന്റെയും കല്യാണം നടത്തി തന്നതേ ജയേട്ടനാണ്. ഇത്തരം ഗോസിപ്പുകൾക്ക് വില കൊടുക്കാറില്ല. ജയന്റെ ഭാര്യയെ ആണ് ശശിയേട്ടൻ വിവാഹം കഴിച്ച്ത് എന്ന് പോലും ആളുകൾ പറഞ്ഞു. അതിൽ കൂടുതൽ ഇനി എന്ത് കേൾക്കാൻ എന്ന് സീമ പറഞ്ഞു.