ഐശ്വര്യ റായ്, കത്രീന കൈഫ്, ജൂഹി ചൗള, ഈ മൂന്ന് സുന്ദരികളേയും താൻ പ്രേമിച്ച് തേച്ചതിന്റെ കാരണം വെളിപ്പെടുത്തി സൽമാൻ ഖാൻ

11719

ഇന്ത്യൻ സിനിമയിലെ വിലയേറിയ ബോളിവുഡിലെ കിംഗ് ഖാന്മാരിൽ ഒരാളാണ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ. താരങ്ങളുടെ പേരിൽ പല ഗോസിപ്പുകളും പ്രചരിക്കാറുണ്ടെങ്കിലും സൽമാൻ ഖാന് പോലീസ് കേസും ജയിൽ ജീവിതവുമെല്ലാം ലഭിച്ചിരുന്നു.

ഇത് മാത്രമല്ല ഐശ്വര്യ റായി മുതൽ ബോളിവുഡിലെ നിരവധി താരസുന്ദരികളുടെ കാമുകനായിരുന്നു എന്ന പേരും സൽമാനുണ്ട്. 1965 ൽ ജനിച്ച അമ്പത്തിയഞ്ചുകാരനായ സൽമാൻ ഖാന് ഒരുപാട് പ്രണയങ്ങളുണ്ടായിരുന്നെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല.

Advertisements

സൽമാൻ ഖാൻ എന്ത് കൊണ്ട് വിവാഹം കഴിച്ചില്ല എന്ന് പലരും ചോദിക്കാറുണ്ടെങ്കിലും അതിന് വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. എന്നാൽ താൻ ബോളിവുഡിലെ ഒരു താരസുന്ദരിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെന്നും അത് മുടങ്ങി പോയതിന്റെ കാരണവും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

തിരക്കഥാകൃത്ത് സലീം ഖാന്റെ മകനായി ജനിച്ച സൽമാൻ ഖാൻ 1988 ലാണ് സിനിമയിലേക്ക് എത്തിയത്. സഹാതരമായിട്ടായിരുന്നു ആദ്യ ചിത്രത്തിൽ അഭിനയിച്ചത്. മെനേ പ്യാർ കിയ എന്ന സിനിമയിലൂടെയായിരുന്നു നായകനായി സൽമാൻ ഖാൻ അഭിനയിച്ചത്. അവിടുന്നിങ്ങോട്ട് ഹിറ്റ് സിനിമകളുമായി ബോളിവുഡിനെ അത്ഭുതപ്പെടുത്തിയ താരങ്ങളിലൊരാളായിരുന്നു സൽമാൻ ഖാൻ.

സൽമാൻ നായകനായി അഭിനയിച്ച് തിയറ്ററുകളലേക്ക് എത്തുന്ന ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു. ഇപ്പോഴും അതിൽ ഒരു മാറ്റവുമില്ലാതെ തുടരകുയാണ്. കാലങ്ങളോളം സിനിമയിൽ സജീവമായിരുന്ന സൽമാൻ ഖാന് നിരവധി പ്രണയങ്ങളുണ്ടായിരുന്നു. അതിൽ ലോകസുന്ദരി ഐശ്വര്യ റായിയുടെ പ്രണയമായിരുന്നു വലിയ വാർത്തകളായത്.

ഹം ദിൽ ദേ ചുക്കെ സനം’ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്തായിരുന്നു ഐശ്വര്യ റായിയും സൽമാനും പ്രണയത്തിലാവുന്നത്. അക്കാലത്ത് ഐശ്വര്യയോടുള്ള സൽമാന്റെ പ്രണയം ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു എന്നുമായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ ഐശ്വര്യയുടെ വീട്ടുകാരുടെ എതിർപ്പുകൾ കാരണം ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഐശ്വര്യയുമായി ഉണ്ടായിരുന്ന ബന്ധം പോലെ കത്രീന കൈഫും സൽമാൻ ഖാനും തമ്മിലുള്ള ബന്ധവും പാപ്പരാസികൾ ആഘോഷിച്ചിരുന്നു. ഇടക്കാലത്ത് ഇരുവരും വേർപിരിഞ്ഞിരുന്നെങ്കിലും ഇപ്പോൾ വീണ്ടും പ്രണയത്തിലായെന്ന തരത്തിലും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

നാളുകൾക്ക് ശേഷം ടൈഗർ സിന്ദാ ഹെ എന്ന സിനിമയിലൂടെ സൽമാൻ ഖാനും കത്രീനയും ഒന്നിച്ചഭിനയിച്ചാതായിരുന്നു ആരാധകർക്ക് സംശയം തോന്നാൻ കാരണം. ഇവര് മാത്രമല്ല ഇനിയും സൽമാൻ ഖാന്റെ മനം കവർന്ന താരസുന്ദരികൾ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഇപ്പോൾ താരത്തിന്റെ പഴയൊരു അഭിമുഖം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നതാണ് ഇക്കാര്യം ശ്രദ്ധേയമാവാൻ കാരണം.

ബോളിവുഡിലെ പോലെ തന്നെ മലയാളത്തിലും പ്രിയങ്കരിയായിരുന്ന നടിയായിരുന്നു ജൂഹി ചൗള. ജൂഹിയെ സ്വന്തമാക്കണമെന്നായിരുന്നു ഒരു കാലത്ത് സൽമാൻ ഖാൻ ആഗ്രഹിച്ചിരുന്നത്. ഇക്കാര്യമാണ് മുൻപ് സൽമാൻ ഖാൻ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. പഴയ വീഡിയോ വീണ്ടും വൈറലായതോടെയാണ് വീണ്ടും സൽമാന്റെ നഷ്ടപ്രണയം വാർത്തയാവുന്നത്. ആരാധന തോന്നുന്ന വ്യക്തമായിരുന്നു ജൂഹിയുടേത്.

ഒരിക്കൽ ജൂഹിയുടെ അച്ഛനോട് അവളെ എനിക്ക് വിവാഹം കഴിച്ച് തരുമോ എന്ന് ചോദിച്ചിരുന്നെങ്കിലും ഇല്ലാ എന്നായിരുന്നു മറുപടി. ജൂഹിയെ വിവാഹം ചെയ്യാൻ മാത്രം താൻ വളർന്നിരുന്നില്ലെന്നുമായിരുന്നു സൽമാൻ അന്ന് പറഞ്ഞത്. ഇരുവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒരു സിനിമ നിർമ്മിച്ചിരുന്നില്ല. അതിനുള്ള കാരണവും സൽമാൻ വ്യക്തമാക്കിയിരുന്നു.

ജൂഹിയ്ക്ക് തന്റെ കൂടെ അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു. ദീവാന മസ്താന എന്ന ചിത്രത്തിൽ മാത്രമേ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളു. 1995 ൽ ജൂഹി ജയ് മെഹ്ത എന്ന വ്യവസായിയെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിന് ശേഷവും നടി സിനിമയിൽ സജീവമായിരുന്നു.

Advertisement