അതുകൊണ്ടായിരിക്കാം ഇങ്ങനെയിരിക്കാൻ ആവുന്നത്: തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി മിനിസ്‌ക്രീനിലെ ‘മമ്മൂട്ടി’ സാജൻ സൂര്യ

205

നിരവധി സീരിയലുകളിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് സാജൻ സൂര്യ. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടുകയായിരുന്നു സാജൻ.

മലയാളം മിനിസ്‌ക്രീൻ രംഗത്തേക്ക് താരം എത്തിയിട്ട് 20 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. കൂടുതലും നായക വേഷങ്ങളിൽ എത്തുന്ന താരം ഭാര്യ സീരിയലിൽ വില്ലൻ വേഷത്തിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലിൽ കണ്ടു തുടങ്ങിയപ്പോൾ മുതൽ തന്നെ സാജൻ സൂര്യയ്ക്ക് ഒരു മാറ്റവും ഇല്ലെന്നാണ് ആരാധകർ പറയുന്നത്.

Advertisements

മിനിസ്‌ക്രീനിലെ മമ്മൂട്ടിയെന്നാണ് സാജൻ സൂര്യ അറിയപ്പെടുന്നത്. നിരവധി ആരാധകരാണ് സാജന്റെ മുഖസൗന്ദര്യത്തിന്റെ രഹസ്യം തിരഞ്ഞത്. മുഖകാന്തി വർദ്ധിപ്പിക്കാൻ സാജൻ ഉപയോഗിച്ച പൊടിക്കൈ താരം തന്നെ വെളിപ്പെടുത്തുകയാണ്. ഇത്രയും കാലം നിൽക്കാൻ എന്റെതായ വലിയൊരു എഫേർട്ട് ഞാനെടുത്തിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് സാജൻ.

വളരെ റിലാക്‌സ്ഡായി ശരിക്കും എൻജോയ് ചെയ്താണ് ഞാൻസീരിയൽ ചെയ്യുന്നത്. മനസ്സും ശരീരവും നന്നായി ഫ്രഷാക്കി വെയ്ക്കുക എന്നത് എന്റെ രീതിയാണ്. അതുകൊണ്ടായിരിക്കാം ഇങ്ങനെയിരിക്കാൻ ആവുന്നത് എന്നാണ് എന്റെയൊരു ധാരണയന്ന് അദ്ദേഹം പറയുന്നു. അച്ഛനും അമ്മയുമൊക്കെ നല്ല സുന്ദരനും സുന്ദരിയുമൊക്കെയായിരുന്നു.

ആ ജനുസ്സും ദൈവാധീനവും സഹായിച്ചിട്ടുണ്ടാവാം. വലിയ ആർട്ടിസ്റ്റുകളൊക്കെ ഫോളോ ചെയ്യുന്ന ഡയറ്റും മറ്റ് കാര്യങ്ങളുമൊക്കെ ഉണ്ടാവും. അതെന്താണെന്ന് പോലും എനിയ്ക്കറിയില്ല. ഞാനെന്തായാലും ഇതൊന്നും ഫോളോ ചെയ്യാത്ത ആളാണ്.

മുഖ സൗന്ദര്യം നില നിർത്താനായിട്ട് വീട്ടിൽ പപ്പായ പഴുത്ത് നിൽപ്പുണ്ടെങ്കിൽ പപ്പായയും തേനും കൂടി ചേർത്തിടും. അല്ലെങ്കിൽ വല്ലപ്പോഴും വെള്ളരിക്ക വെട്ടി കണ്ണിൽ വെയ്ക്കും. ശരീരം ഏകദേശം എപ്പോഴും ഒരേ രീതിയിൽ കാത്തുസൂക്ഷിക്കുകയെന്നതാണ്. അതിനു വേണ്ടിയുള്ള സാധാരണ ശരീരശ്രദ്ധ വെച്ചുപുലർത്താറുണ്ടെന്നും സാജൻ സൂര്യ പറയുന്നു.

Advertisement