ഇന്ത്യയിൽ മോഹൻലാലിനെ വെച്ച് മാത്രമേ കുഞ്ഞാലിമരയ്ക്കാർ ചെയ്യാൻ കഴിയു: തുറന്നു പറഞ്ഞ് പ്രമുഖ സംവിധായകൻ

994

മലയാളം സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. നീണ്ട ഇടവേളക്ക് ശേഷം ഒന്നിച്ച ‘ഒപ്പം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.

ആശിർവാദ് സിനിമാസും കോൺഫിണ്ടന്റ് ഗ്രൂപ്പും മൂൺ ഷോട്ട് എന്റർടെയ്ൻമെന്റും ചേർന്ന് നൂറു കോടിയിലേറെ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം 2020 മർച്ചിൽ റിലീസ് ചെയ്യാനായിട്ടാണ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ലോക്ഡൗൺ കാരണം ചിത്രത്തിന്റെ റിലീസ് അനന്തമായി നീണ്ടിരിക്കുയാണ് .

Advertisements

അതേ സമയം നേരത്തെ എന്തുകൊണ്ട് മോഹൻലാൽ കുഞ്ഞാലിമരയ്ക്കാർ ആകുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവുമായിസംവിധായകൻ പ്രിയദർശൻ രംഗത്തെത്തിയിരുന്നു. മലയാളത്തിൽ ഇതുവരെ ഞാൻ ചെയ്തട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും വലിയ കാൻവാസിൽ ചിത്രീകരണം നടന്ന ചിത്രമാണിത്.

കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് മോഹൻലാൽ എന്ന നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടാക്കിയ വിപണി മൂല്യം പതിന്മടങ്ങ് വർധിച്ചു. അങ്ങനെ ഒരു നടനെ വെച്ചുമാത്രമേ കുഞ്ഞാലിമരയ്ക്കാർ പോലെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം ആലോചിക്കാൻ പറ്റൂ, ലാലിന്റെ ആ വളർച്ച മലയാള സിനിമയുടെ കൂടി വളർച്ചയാണെന്ന് പ്രിയദർശൻ പറഞ്ഞു.

മോഹൻലാലിന് ഒപ്പം പ്രണവ് മോഹൻലാൽ, നാഗാർജ്ജുന, സുനിൽ ഷെട്ടി, മധു, പ്രഭു, പരേഷ് രാവേൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. മാഹൻലാൽ കുഞ്ഞാലി മരയ്ക്കാർ നാലമാനായി എത്തുന്ന ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാരിന്റെ ചെറുപ്പ കാലം ആയിരിക്കും പ്രണവ് മോഹൻലാൽ ചെയ്യുന്നത്. ആക്ഷന് ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന സിനിമയിൽ മലയാള സിനിമ ഇന്നേവരെ കണ്ടതിൽവെച്ച് ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്ന് സൂപ്പർഹിറ്റായി മാറിയിരുന്നു.

Advertisement