മൂന്നാം ക്ലാസ് മുതൽ കൊതിച്ചാശിച്ച് മോഹിച്ചു പത്തൊമ്പതാം വയസിൽ നേടിയ എയർഹോസ്റ്റസ് ജോലി 22ാം വയസിൽ ഉപേക്ഷിച്ചു, കാരണം പറഞ്ഞ് മീനാക്ഷി രവീന്ദ്രൻ

1737

മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മീനാക്ഷി രവീന്ദ്രൻ എന്ന കൊച്ചു സുന്ദരി . മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്ത നായിക നായകൻ എന്ന പരിപാടിയിൽ മത്സരിക്കാൻ എത്തിയ ഈ കൊച്ചു സുന്ദരി വളരെപെട്ടെന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.

മികച്ച പ്രകടനം മത്സരത്തിൽ കാഴ്ചവെച്ച മീനാക്ഷി പരിപാടിയുടെ സെമി ഫൈനൽ വരെ എത്തപ്പെട്ടു. ആ പരിപാടിയിൽ നിന്ന് പുറത്തായെങ്കിലും മഴവിൽ മനോരമയുടെ തന്നെ ഉടൻ പണം എന്ന പരിപാടിയിൽ അവതാരകയായി എത്തിയതോടെ താരം പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറി.

Advertisements

സംവിധായകൻ ലാൽ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു.

ഇപ്പോൾ അവതാരകയായി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയാണ് താരം. ഉടൻ പണമെന്ന പരിപാടിയാണ് താരം ഇപ്പോൾ അവതരിപ്പിച്ചുകൊണ്ട് മിനി സ്‌ക്രീനിന്റെ കൈയ്യടി മീനാക്ഷി വാങ്ങുന്നത്. ഇടക്ക് താരങ്ങളെ അഭിമുഖം ചെയ്തും മീനാക്ഷി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു.

ഇപ്പോളിതാ സ്‌ക്രീനിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം. വാക്കുകൾ ഇങ്ങനെ:

19ാം വയസ്സിൽ ക്യാംപസ് ഇന്റർവ്യൂവിലൂടെയാണ് സ്‌പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ജോലി കിട്ടിയത്. ആദ്യം 1 മാസം ലീവ് എടുത്താണ് നായികാ നായകനിൽ മത്സരിച്ചത്. അങ്ങനെ തുടരാനാകാതെ വന്നതോടെ, മൂന്നാം ക്ലാസ് മുതൽ കൊതിച്ചു നേടിയ ജോലി 22ാം വയസിൽ രാജി വച്ചു.

ജോലി വിടാനുള്ള തീരുമാനം പോലും എന്നെ സംബന്ധിച്ച് പോസിറ്റീവായിരുന്നു. എനിക്ക് എന്റെ കാര്യത്തിൽ വലിയ ആത്മവിശ്വാസമുണ്ട്. അത് എന്തുകൊണ്ടാണ് എന്നു ചോദിച്ചാൽ അറിയില്ല. നടക്കും എന്ന ഉറപ്പോടെയാണ് ഞാൻ ഓരോ കാര്യങ്ങളെയും സമീപിക്കാറുള്ളത്

ജോലി രാജി വയ്ക്കുകയാണെന്ന് വീട്ടിൽ അറിയിച്ചപ്പോൾ ‘ആലോചിച്ച്, നല്ലത് ഏതാണെന്നു തീരുമാനിക്ക് എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. അവർക്ക് വിഷമമുണ്ടായിരുന്നെങ്കിലും എതിർത്തില്ല. അച്ഛൻ ബാങ്കിലായിരുന്നു.

അച്ഛൻ വിരമിച്ചത് ഒരു ജൂണിലാണ് ജൂലായിൽ എനിക്ക് ജോലി കിട്ടി. എല്ലാവർക്കും അതിൽ വലിയ സന്തോഷമായിരുന്നു. അങ്ങനെയിരിക്കെയാണ് ഞാൻ ജോലി കളഞ്ഞത്. അപ്പോൾ സ്വാഭാവികമായും വീട്ടിൽ ചെറിയ ആശങ്ക തോന്നുമല്ലോ.

എന്തായാലും എന്റെ ഒരു ആഗ്രഹത്തിനും അവർ ഇതുവരെ എതിരു നിന്നിട്ടില്ല. നാളത്തന്നെ പോയി കല്യാണം കഴിച്ച് സെറ്റിൽ ആകണം എന്നൊന്നുമില്ല. സെറ്റിൽ ആയ ശേഷം മാത്രമേ കല്യാണം ഉണ്ടാകൂ. അഭിനയത്തിൽ വിജയിച്ചില്ലെങ്കിലും ജോലിയിൽ തിരികെ കയറാം എന്ന ആത്മവിശ്വാസവും എനിക്കുണ്ട്.

ഇപ്പോൾ ജോലിയും അഭിനയവും ഒന്നിച്ചു കൊണ്ടു പോകാനാകുന്ന ഒരു അവസരത്തിലേക്കു ഞാനെത്തിക്കൊണ്ടിരിക്കുന്നു.ഉടൻ പണം കൂടി വന്നതോടെ ഒരുപാട് പേർ തിരിച്ചറിയുന്നുണ്ട്. എല്ലാവരും നല്ല അഭിപ്രായം പറയുന്നു. ഇപ്പോൾ മാലിക്ക്, മൂൺ വാക്ക്, ഹൃദയം എന്നീ ചിത്രങ്ങൾ ചെയ്തു.

അതേ സമയം മീനാക്ഷിയും ഡെയ്നും ചേർന്ന് അവതരിപ്പിക്കുന്ന ഉടൻപണം വളരെ പെട്ടന്ന് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സ്‌ക്രീനിലെ ഇവരുടെ കെമിസ്ട്രി തന്നെയാണ് അതിനുള്ള കാരണവും. എന്ത് വിഷയവും നർമ്മം ചേർത്ത് അവതരിപ്പിക്കാൻ കഴിവുള്ള ഇവർ അതി വേഗത്തിൽ ആണ് പരിപാടിയുടെ പ്രശസ്തിയെ ഉയർത്താൻ തുടങ്ങിയത്.

ഇതിനോടകം തന്നെ നിരവധി ആരാധകരെയാണ് മീനാക്ഷി സ്വന്തമാക്കിയത്. എന്നാൽ അധികം പേർക്കും മീനാക്ഷിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അത്ര അറിവുണ്ടാകില്ല. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് മീനാക്ഷി തന്റെ വിശേഷങ്ങൾ പറഞ്ഞത്.

Advertisement