മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് പരമ്പരയായിരുന്ന മഞ്ഞുരുകുംകാലം എന്ന സീരിയലിലൂടെ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് മോനിഷ. തന്റെ വ്യത്യസ്തമായ അഭിനയം കൊണ്ട് ഒരു കൂട്ടം ആരാധകരെ ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പ് വിവാഹം കഴിഞ്ഞെങ്കിലും സീരിയലിൽ ഇപ്പോഴും സജീവമാണ് താരം.
രണ്ടുവർഷം മുൻപായിരുന്നു താരത്തിന്റെ വിവാഹം. മോനിഷയുടെ വിവാഹം വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. വിവാഹശേഷവും താരം പരമ്പരകളിൽ സജീവമായി തുടർന്നു. ഇപ്പോൾ ചാക്കോയും മേരിയും എന്ന സീരിയലിലാണ് മോനിഷ അഭിനയിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് മോനിഷ. തന്റെ വ്യത്യസ്ത ഗെറ്റപ്പിൽ ഉള്ള ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഈയടുത്ത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പഴമ വിളിച്ചോതുന്ന വ്യത്യസ്തമുഖങ്ങളോട് കൂടിയുള്ള ആരെയും ആകർഷിക്കുന്ന ഫോട്ടോകൾ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുള്ളത്.
താരത്തിന്റെ പുതിയ ഫോട്ടോക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകർക്ക് ഇത് ഒരു ഉത്സവം ആയിരിക്കുകയാണ്. 2 വർഷം മുമ്പാണ് അർശക് നാഥ് എന്നയാളെ മോനിഷ വിവാഹം കഴിച്ചത്. അന്നത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. ഒരു ബിഎഡ് ബിരുദധാരിയും കൂടിയാണ് മോനിഷ.
തമിഴ് വിജയ് ടിവിയിൽ അരൻമനൈ കിളി എന്ന സീരിയലിലും താരം ലീഡിങ് റോളിൽ അഭിനയിക്കുന്നുണ്ട്. മലയാള സീരിയൽ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയ നായികയായി മാറിയ താരമാണ് മോനിഷ.
മഞ്ഞുരുകുംകാലം എന്ന പരമ്പരയിലൂടെയാണ് മോനിഷ പ്രേക്ഷകരുടെ മനസ്സിലിടംപിടിച്ചത്. പരമ്പരയിലെ ജാനിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്.