കമൽ സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലെ പരിമളം ആയി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരമായി മാറിയ നടിയാണ് ഭാവന. മലയാള സിനിമാ ആരാധകരുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാൾ കൂടിയാണ് നടി ഭാവന.
സൗന്ദര്യം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാളി ആരധകരുടെ മനസിലേക്ക് വളരെ പെട്ടന്ന് ചേക്കേറുകയായിരുന്നു കാർത്തിക മേനോൻ എന്ന ഭാവന. 16ാം വയസ്സിലാണ് നമ്മളിലെ പരിമളം എന്ന കഥാപാത്രമായി ഭാവന സിനിമാലോകത്തേക്ക് എത്തിയത്.
ആദ്യ ചിത്രത്തിലെ അഭിനയം കൊണ്ട് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നു. പിന്നീട് നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി. തിളക്കം, സിഐഡി മൂസ, ക്രോണിക്ക് ബാച്ചിലർ, ഹൃദയത്തിൽ സൂക്ഷിക്കാൻ. സ്വപ്‌നക്കൂട്, നരൻ, തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളിൽ എത്തിയ താരത്തെ മലയാളി ആരധകർ ഏറ്റെടുക്കുകയായിരുന്നു.
മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തന്റേതായ സ്ഥാനം നേടിയെടുക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു. തമിഴ് കന്നഡ തെലുങ് ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. അന്യ ഭാഷ ചിത്രങ്ങളിലിലെ താരത്തിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു. വിവാഹശേഷം മലയാള സിനിമ മേഖലയിൽ അത്ര സജീവമല്ല എങ്കിലും കന്നടയിൽ വമ്പൻ തിരിച്ചുവരവിനുള്ള ശ്രീമതിലാണ് ഭാവന.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ കന്നഡ സിനിമ നിർമാതാവായ നവീനാണ് ഭാവനയെ വിവാഹം ചെയ്തത്. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന ഭാവന ഭർത്താവ് നവീനൊപ്പം ബാംഗളൂരിൽ താമസമാക്കിയിരിക്കുകയാണ്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളൊക്കെ ആരധകരുമായി പങ്കുവെച്ച് താരം സോഷ്യൽ മീഡിയ വഴി രംഗത്ത് എത്താറുണ്ട്.
ഇപ്പോഴിതാ തന്റെ പുതിയ അതിഥിയെക്കുറിച്ചുള്ള വിശേഷങ്ങൾ പുറത്തുവിട്ട് രംഗത്ത് വന്നിരിക്കുകയാണ് താരം. തന്റെ പൊന്നോമന നായ്ക്കുട്ടികൾക്കുള്ള ചിത്രമാണ് ഭാവന ആരാധകരുമായി പങ്കുവെച്ചു രംഗത്ത് വന്നിരിക്കുന്നത്. മികച്ച തെറാപ്പിസ്റ്റുകൾക്ക് നാല് കാലും രോമങ്ങളും ഉണ്ട് എന്ന ടൈറ്റിലോടെയാണ് തന്റെ പൊന്നോമന നയക്കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ആരധകർ ഏറ്റെടുത്തിട്ടുണ്ട്. ഒരു ചെറിയ ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്താനുള്ള ശ്രെമത്തിലാണ് നടി ഭാവന. തമിഴ് സൂപ്പർ ഹിറ്റ് ചിത്രം 96 ന്റെ കന്നഡ റീമേക്കിൽ ജാനുവായി തൃഷയ്ക്ക് പകരം എത്തിയത് ഭാവനയായിരുന്നു. മികച്ച പ്രതികരണമായിരുന്നു ഭാവനയുടെ അഭിനയത്തിന് ആരധകരിൽ നിന്നും ലഭിച്ചത്.
തുടർന്ന് സിനിമയിൽ സജീവമാകാനുള്ള ശ്രമത്തിലാണ് താരം. എന്നാൽ ലോക്കഡൗൺ മൂലം ഷൂട്ടിങ് തടസ്സപ്പെട്ടിരിക്കുന്നത് താരത്തിന് തിരിച്ചടി ആയിരുന്നു. മൂന്നിൽ അധികം കന്നഡ ചിത്രങ്ങളിൽ താരം ഇപ്പോൾ കമ്മിറ്റഡ് ആയിട്ടുണ്ട് എന്നാണ് അറിയുന്നത്.