പുലിമുരുകനിലെ ജൂലിയാകാൻ ആദ്യം വിളിച്ചത് എന്നെ, പുതിയ ഫോട്ടോകൾ ആന്റണി സാറിന് മെയിലും ചെയ്തു, പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി ഗ്ലാമർ നടി ഷർമിലി

54

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പ്രിയയർശൻ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയാണ് അഭിമന്യു. ഈ ചിത്രത്തിലെ ‘രാമായണക്കാറ്റേ’ എന്ന ഹിറ്റ് ഗാനം മലയാളികൾ ഒരിക്കലും മറക്കില്ല. ഗാനരംഗത്തിൽ മോഹൻലാലിനൊപ്പമുള്ള നടി ഷർമിലിയുടെ പ്രകടനം ആരും മറക്കില്ല.

എംടി വാസുദേവൻ നായരുടെ സിനിമയിൽ നായികയായി അഭിനയ ജീവിതം തുടങ്ങിയ ഷർമ്മിലി പിന്നീട് ഗ്ലാമർ ലോകത്ത് നിറഞ്ഞു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ പുലിമുരുകനിലെ ജൂലി എന്ന കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ച് പ്രൊഡക്ഷൻ കൺട്രോളർ തന്നെ വിളിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഷർമ്മിലി.

Advertisements

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. നല്ല ടീം, ലാൽ സാറിനൊപ്പം കോമ്പിനേഷൻ വിട്ടുകളയാൻ തോന്നിയില്ല. പക്ഷേ എന്നെ കാണാതെയാണ് അവർ വിളിച്ചത്. ഈ ശരീരഭാരം വച്ച് ജൂലിയാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.

എന്റെ പുതിയ ഫോട്ടോകൾ ഞാൻ ആന്റണി സാറിന് മെയിൽ ചെയ്തെങ്കിലും അമിതവണ്ണം കാരണം ആ ചിത്രം എനിക്ക് നഷ്ടപ്പെട്ടു. പിന്നീട് ആ കഥാപാത്രം ചെയ്തത് നമിതയാണ് ഷർമ്മിലി പറയുന്നു. കെഎസ് സേതുമാധവന്റെയും എംടി വാസുദേവൻ നായരുടെയും സിനിമകളിലൂടെ തുടക്കം കുറിച്ചിട്ട് ഗ്ലാമർ സിനിമകളിൽ അഭിനയിക്കുന്നത് ശരിയല്ല എന്ന തോന്നലിലാണ് സിനിമ വിടാൻ താൻ തീരുമാനിച്ചതെന്ന് ഷർമ്മിലി പറയുന്നു.

2000 ൽ ചെഞ്ചായം എന്ന ചിത്രത്തിൽ മോഹിനി ടീച്ചർ എന്ന കഥാപാത്രത്തിനായി വിളി വന്നതിനെക്കുറിച്ചും അഭിമുഖത്തിൽ താരം പങ്കുവച്ചു. ഗ്ലാമറസ് വേഷമാണ് താൽപര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് 2000ൽ ചെഞ്ചായം എന്ന ചിത്രത്തിൽ മോഹിനി ടീച്ചർ എന്ന കഥാപാത്രത്തിനായി വിളിച്ചു.

ഞാനന്ന് ഗ്ലാമർ കഥാപാത്രങ്ങളെ ഏറെക്കുറെ വിട്ട മട്ടാണ്. തടി നന്നായി കൂടിയിരുന്നു. മോഹൻലാലിന്റെ തന്നെ പുലിമുരുകൻ സിനിമയിലെ വേഷം നഷ്ടപ്പെട്ട കഥ തുറന്നുപറയുകയാണ് താരം. പുലിമുരുകനിലെ ജൂലി എന്ന കഥാപാത്രം താൻ ചെയ്യേണ്ടിയിരുന്നതാണെന്നും എന്നാൽ അമിത വണ്ണം കാരണം ആ വേഷം നഷ്ടപ്പെട്ടെന്നും ഷർമിലി പറഞ്ഞു.

മലയാളത്തിൽ ആറുമാസത്തിനുള്ളിൽ ഒമ്പത് ഗ്ലാമർ സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. പലതിന്റെ പേര് അറിയില്ല. നമ്മളോട് പറയുമ്പോൾ ഒന്നും റിലീസ് ചെയ്യുമ്പോൾ മറ്റൊന്നും ആയിരിക്കുമെന്നും ഷർമിലി പറഞ്ഞു. പ്രിയദർശന്റെ അഭിമന്യു എന്ന ചിത്രത്തിൽ ഐറ്റം ഡാൻസാറായി എത്തി തെന്നിന്ത്യൻ സിനിമാ ലോകത്ത് ഗ്ലാമറസ് റാണിയായി തിളങ്ങിയ ഷർമിലി വളരെപ്പെട്ടന്നു തന്നെ സിനിമാ ലോകത്ത് നിന്നും അപ്രത്യക്ഷമാക്കുകയായിരുന്നു.

നല്ല ടീം, ലാൽ സാറിനൊപ്പം കോമ്പിനേഷൻ വിട്ടുകളയാൻ തോന്നിയില്ല. പക്ഷേ എന്നെ കാണാതെയാണ് അവർ ഈ ചിത്രത്തിലേക്ക് വിളിച്ചത്. ഈ ശരീരഭാരം വച്ച് ജൂലിയാകാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ പുതിയ ഫോട്ടോകൾ ഞാൻ ആന്റണി സാറിന് മെയിൽ ചെയ്‌തെങ്കിലും അമിതവണ്ണം കാരണം പുലിമുരുകൻ എനിക്ക് നഷ്ടപ്പെട്ടു.
ഈ ശരീരഭാരം വച്ച് ജൂലിയാകാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നുവെന്നം ഷർമ്മിള പറയുന്നു.

Advertisement