ലോഹിയുടെയും എന്റെ യും കയ്യിൽനിന്ന് ആ സിനിമ പോയി, ഒടുവിൽ ചിത്രീകരണം നിർത്തിവച്ചു: മലയാളത്തിലെ ആ സൂപ്പർ ഹിറ്റ് സിനിമയെക്കുറിച്ച് സിബി മലയിൽ

37

മലയാള പ്രേക്ഷകർക്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത നിരവധി ക്ലാസിക് ചിത്രങ്ങൾ ലോഹിതദാസ് സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. മോഹൻലാൽ മമ്മൂട്ടി എന്നിവരുടെ അഭിനയ ഗ്രാഫ് ഉയർന്നതിൽ ഇവരുടെ സിനിമകൾക്കുള്ള പങ്ക് വളരെ വലുതാണ്. മോഹൻലാലും, മമ്മൂട്ടിയും കൂടാതെ സിബി ലോഹിതദാസ് കൂട്ടുകെട്ടിലെ മറ്റൊരു കരുത്തുറ്റ നായക മുഖമായിരുന്നു മുരളിയുടേത്.

ലോഹിതദാസിന്റെ തിരക്കഥകളിലായിരുന്നു മുരളി എന്ന നടൻ അഭിനയത്തിന്റെ തീ ജ്വാല അധികവും വരച്ചു ചേർത്തത്. അമരം, ദശരഥം. ചകോരം അങ്ങനെ നീളുന്നു മുരളിയുടെ ലോഹിതദാസ് ചിത്രങ്ങൾ. 1992-ൽപുറത്തിറങ്ങിയ ‘വളയം’ എന്നസിബി ലോഹി ടീമിന്റെ ചിത്രത്തിൽ മുരളിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോജ്കെ ജയൻ എന്ന നടനും വലിയ വഴിത്തിരിവ് നൽകിയ ചിത്രം സാമ്ബത്തികമായും വലിയ രീതിയിൽചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യം കഥ പറഞ്ഞ രീതിയിൽ നിന്ന് വളയം എന്ന ചിത്രം ചിത്രീകരണ സമയത്ത് ഏറെ മാറിപ്പോയെന്നും പിന്നീട് ഷൂട്ടിംഗ് നിർത്തിവെച്ച് ചിത്രത്തിന്റെ തിരക്കഥ റീ റൈറ്റ് ചെയ്യുകയായിരുന്നുവെന്നും സിബി മലയിൽ പങ്കുവയ്ക്കുന്നു.

Advertisements

‘വളയം’ എന്ന ചിത്രം അതിന്റെ ആദ്യ കഥാരൂപത്തിൽനിന്ന് ഒരുപാട് മാറി ഞങ്ങൾ അത് ചിത്രീകരിക്കുമ്‌ബോൾ പിന്നീട് ചിത്രീകരണം നിർത്തി വയ്‌ക്കേണ്ട അവസ്ഥ വന്നു. വീണ്ടും റീ റൈറ്റ് ചെയ്തിട്ടാണ് ആ സിനിമ ഷൂട്ട്ചെയ്തത്, അല്ലാതെ ചെയ്തിരുന്നേൽ ചിലപ്പോൾ ആ സിനിമയുടെ വിധി മറ്റൊന്നാകുമായിരുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മലയാളത്തിലെ ഏറ്റവും ഹിറ്റ് ക്ലാസിക് സിനിമയുടെ ചിത്രീകരണ പ്രതിസന്ധിയെക്കുറിച്ച് സിബി മലയിൽ പങ്കുവെച്ചത്.

Advertisement