സ്‌നേഹവും ആദരവും തോന്നുന്നു. ഈ യുവ മന്ത്രിയുടെ വാക്കുകളിൽ ഇടതു മുന്നണിക്കും അഭിമാനിക്കാം: മന്ത്രി പിഎ മുഹമ്മദ് റിയാസിനെ കുറിച്ച് മല്ലിക സുകുമാരൻ

194

രണ്ടാം പിണറായി സർക്കാരിലെ യുവ മന്ത്രിയാണ് പിഎ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പാണ് ഡിവൈഎഫ് ഐ നേതാവ് കൂടിയായ റിയാസ് കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിതാ റിയാസിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മല്ലിക സുകുമാരൻ.

കരാറുകാർ എംഎൽഎമാരുടെ ശുപാർശയുമായി മന്ത്രിയെ കാണാൻ വരരുത് എ ന്ന മന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് ആണ് മല്ലിക സുകുമാരൻ രംഗത്ത് എത്തിയിരിക്കുന്നത്. ഇങ്ങനെയുള്ള ഭരണാധികാരികളോട് സ്നേഹവും ബഹുമാനവും തോന്നുന്നുവെന്നും അഭിനന്ദനങ്ങൾ നേരുന്നുവെന്നും മല്ലിക സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചു.

Advertisements

Also Read
ഭക്ഷണം കഴിച്ചുകൊണ്ട് തന്നാണ് ഞാൻ ഭാരം കുറച്ചത്, പുത്തൻ മേക്കോവറിന്റ സീക്രട്ട് വെളിപ്പെടുത്തി അനു ജോസഫ്

മല്ലിക സുകുമാരന്റെ കുറിപ്പ് ഇങ്ങനെ:

ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തകയല്ല നല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുക. ജനഹിതം അനുസരിച്ച് നിർഭയം അവ നടപ്പിലാക്കുക. അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിർന്നവർക്ക് സ്‌നേഹവും ആദരവും.

ഈ യുവ മന്ത്രിയുടെ വാക്കുകളിൽ ഇടതു മുന്നണിക്കും അഭിമാനിക്കാം അഭിനന്ദനങ്ങൾ ശ്രീ മുഹമ്മദ് റിയാസ് എന്നായിരുന്നു മല്ലികാ സുകുമാരന്റെ വാക്കുകൾ. കഴിഞ്ഞ ഏഴാം തീയതി നിയമസഭയിലെ ചോദ്യോത്തര വേളയിൽ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു.

കരാറുകാരെ കൂട്ടി, അല്ലെങ്കിൽ കരാറുകാർ എംഎൽഎമാരുടെ ശുപാർശയിൽ മന്ത്രിയുടെ അടുത്ത് വരുന്ന ഒരു സ്ഥിതി ഉണ്ടാകാൻ പാടില്ല. അങ്ങനെ വന്നാൽ അത് ഭാവിയിൽ പല രീതിയിലേക്കും ദോഷത്തിന് കാരണമാകും എന്നായിരുന്നു മന്ത്രി പറഞ്ഞത്. സ്വന്തം മണ്ഡലത്തിലെ പൊതു പ്രശ്നങ്ങൾ അത് കരാറുകാരുടേതായാലും എംഎൽഎമാർക്ക് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താം.

കരാറുകാരിൽ ഭൂരിപക്ഷവും നല്ലവരാണ്. എന്നാൽ ചെറിയ വിഭാഗം പ്രശ്നക്കാരുണ്ട്. ഉദ്യോഗസ്ഥരും അങ്ങനെയാണ്. എംഎൽഎമാർക്ക് കാരാറുകാരെ മന്ത്രിയുടെ അടുത്ത് കൊണ്ട് വരാം. പക്ഷെ എന്ത് ഏത് ആര് എന്ന് നോക്കിയേ പറ്റു.മന്ത്രി എന്ന നിലയിൽ ഇടതുപക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നത്.

Also Read
മലയാളത്തിന്റെ മാലാഖ കെട്ട്യോൾക്ക് ഒപ്പം ജനപ്രിയൻ ദിലീപ്, വോയിസ് ഓഫ് സത്യനാഥനിലെ ലൊക്കേഷൻ ചിത്രം ഏറ്റെടുത്ത് ആരാധകർ

കരാറുകാർ തെറ്റായ നിലപാട് എടുത്താൽ അംഗീകരിക്കാനാവില്ല. നിർമ്മാണ പ്രവർത്തികളിൽ എല്ലാം എൻജിനീയർ, കരാറുകാർ എന്നിവരുടെ പേര് രേഖപ്പെടുത്തും. ഇതിനായുള്ള ശ്രമത്തിലാണ്. ഇതോടെ ജനങ്ങൾക്ക് ഇവരെ നേരിട്ട് പ്രശ്നങ്ങൾ അറിയിക്കാനാവും എന്നാണ് റിയാസ് പറഞ്ഞത്.

Advertisement