ഭിക്ഷയെടുത്ത് കിട്ടിയ ഇരുപതു പൈസ കളഞ്ഞപ്പോൾ ഞാൻ കരഞ്ഞൊരു കരച്ചിലുണ്ട്, ഭിക്ഷയെടുത്തും ആക്രി പെറുക്കിയും മീൻ കച്ചവടം നടത്തിയുമായിരുന്നു ഞാൻ ജീവിച്ചിരുന്നതെന്ന് നസീർ സംക്രാന്തി

776

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതനായ താരമാണ് നസീർ സംക്രാന്തി. മൂന്നു പതിറ്റാണ്ടിലേറയായി നസീർ സംക്രാന്തി മലയാളികളെ ചിരിപ്പിക്കുന്നു. നാട്ടിലെ മിമിക്രി വേദികളിൽ തുടങ്ങിയ നസീറിന്റെ ജീവിതം ഇന്ന് ബിഗ്സ്‌ക്രീനിൽ വരെ എത്തിനിൽക്കുകയാണ്.

ഇപ്പോൾ കൈ നിറയെ അവസരങ്ങളും മിനിസ്‌ക്രീൻ പ്രോഗ്രാമുകളും ഒക്കെയായി തിളങ്ങി നിൽക്കുകയാണ് നസീർ സംക്രാന്തി. അതേ സമയം മീൻ കച്ചവടം, ആക്രി പെറുക്കൽ, ഭിക്ഷാടനം എന്നിങ്ങനെ പലതും കുട്ടിക്കാലത്ത് ചെയ്താണ് ജീവിച്ചിരുന്നത് എന്ന് തുറന്നു പറയുകയാണ് നസീർ സംക്രാന്തി ഇപ്പോൾ, കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിൽ നിന്നുമാണ് ഇപ്പോൾ കരകയറിയതെന്ന് താരം പറയുന്നു.

Advertisements

ഇവിടം വരെയൊക്കെ എത്തുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാനാകാത്ത കുട്ടിക്കാലമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നാണ് നസീർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. വീടുപോലുമില്ല, അന്ന് പട്ടിണിയാകാതിരിക്കാനുള്ള പലവിധ പരിപാടികളുമായി ഓട്ടത്തിലായിരുന്നു.

Also Read
പലരും ഞങ്ങളുടെ സ്വകാര്യ കാര്യങ്ങൾ എങ്ങനെയെന്നും, നിങ്ങളുടെ ആദ്യ രാത്രി എങ്ങനെയായിരുന്നു എന്നും ചോദിച്ചിട്ടുണ്ട്: ആദ്യ കണ്മണിയെ കാത്തിരിക്കുന്ന സന്തോഷത്തെ കുറിച്ച് സൂര്യയും ഇഷാനും

ജാഡയിൽ പറഞ്ഞാൽ പതിനൊന്നു വയസ്സിലേ നാട്ടിൽ മീൻ എക്സ്പോർട്ടിങ്. സർക്കാരുമായി ചേർന്നുള്ള കോടികളുടെ ബിസിനസ്, ക്രാപ് സർവീസ് നടത്തിയിരുന്നു താനെന്നും താരം പറയുന്നു. കേൾക്കുമ്പോൾ ഒരിതില്ലേ, പക്ഷേ സത്യത്തിൽ ചെയ്തത് മീൻ കച്ചവടവും ലോട്ടറി കച്ചവടവും ആക്രിപെറുക്കലുമായിരുന്നു. പിന്നെ, ഭിക്ഷാടനവും.

രാവിലെ അര സൈക്കിളുമെടുത്ത് മീൻകച്ചവടത്തിനു പോകും. തിരിച്ചു വന്നാൽ നേരെ കോട്ടയം ടൗണിൽ ലോട്ടറി കച്ചവടം. മൂന്നുമണിയായാൽ സായാഹ്ന പത്രക്കെട്ടു വരും. കുറേക്കാലം ആക്രി പെറുക്കാൻ വീടുകൾ തോറും നടന്നു. ഒപ്പം ഭിക്ഷയുമെടുക്കും.

ഒരിക്കൽ ഏതോ വീട്ടിൽ നിന്ന് ഭിക്ഷയെടുത്തു കിട്ടിയ ഇരുപതു പൈസ കൂട്ടുകാരൻ ഹെഡ് ആൻഡ് ടെയിൽ കളിച്ച് കളഞ്ഞപ്പോൾ വഴിയിൽ നിന്നു കരഞ്ഞ ആളാണ് ഞാനെന്നും നസീർ വ്യക്തമാക്കുന്നു. അതേ സമയം തനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണെന്ന് നേരത്തെ വനിത മാഗസിനും ആയുള്ള അഭിമുഖത്തിൽ നസീർ സംക്രാന്തി വ്യക്തമാക്കിയിരുന്നു.

അദ്ദേഹം ചെയർമാനായിരിക്കുന്ന ചാനലിൽ ഷോ ചെയ്യാൻ അവസരം നൽകി. സിനിമകളിൽ റോളുകൾ ശുപാർശ ചെയ്തു വാങ്ങിത്തരും. അങ്ങനെയാണ് ഉട്ടോപ്യയിലെ രാജാവിലും മറ്റും പ്രാധാന്യമുള്ള റോളുകൾ കിട്ടിയത്. ഏറ്റവും ഒടുവിൽ തോപ്പിൽ ജോപ്പനിൽ വരെ എനിക്ക് അവസരം വാങ്ങി നൽകിയത് മമ്മൂക്കയാണെന്ന് നസീർ പറയുന്നു.

Also Read
സ്‌നേഹവും ആദരവും തോന്നുന്നു. ഈ യുവ മന്ത്രിയുടെ വാക്കുകളിൽ ഇടതു മുന്നണിക്കും അഭിമാനിക്കാം: പിഎ മുഹമ്മദ് റിയാസിനെ കുറിച്ച് മന്ത്രി മല്ലിക സുകുമാരൻ

Advertisement