സോഷ്യൽ മീഡിയയിലൂടെ വളരെയേറെ പ്രേക്ഷക പ്രീതി നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്സ്മാഷിന്റെ വ്യത്യസ്തമായ മറ്റൊരു തലം പ്രേക്ഷകർക്ക് കാണിച്ചുകൊടുത്ത് കൊണ്ടാണ് സൗഭാഗ്യ വളരെ ചുരുങ്ങിയ സമയം കൊണ്ട് സെലിബ്രിറ്റിയായി മാറിയത്. ഡബ്സ്മാഷ് ക്യൂൻ എന്നാണ് ആരാധകർ ഏറെ സ്നേഹത്തോടെ സൗഭാഗ്യയെ വിളിക്കുന്നത്.
നടി താര കല്യാണിന്റെ മകൾ കൂടിയായ സൗഭാഗ്യ അഭിനയത്തോടൊപ്പം നൃത്ത രംഗത്തും സജീവമാണ്. താരത്തിന്റെ വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. താരത്തിനൊപ്പം ടിക്ടോക്കിലും ഡാൻസിലും കണ്ടിരുന്ന അർജുനെയാണ് താരം വിവാഹം ചെയ്തത്. സോഷ്യൽ മീഡിയയിൽ തങ്ങളുടെ ജീവിതത്തിലെ രസകരവും സന്തോഷകരവുമായ നിമിഷങ്ങൾ ഇവർ പങ്കുവെയ്ക്കാറുണ്ട്.
സോഷ്യൽ മീഡിയ സെലിബ്രിറ്റികളായ സൗഭാഗ്യയുടെയും അർജുന്റെയും പുതിയ ചിത്രം ആരാധകർ ഏറ്റെടുക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സൗഭാഗ്യവും അർജുനും ജീവിതത്തിൽ ഒരുമിച്ചത്. താരങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം ആയിട്ടില്ല. ഇപ്പോൾ ഹണിമൂൺ ആഘോഷത്തിലും സന്തോഷം നിമിഷങ്ങൾ ആസ്വദിക്കുന്ന തിരക്കിലുമാണ് സൗഭാഗ്യയും അർജുനും, സൗഭാഗ്യ അർജുനൊപ്പം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ സ്വീകരിക്കാറുണ്ട്.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പുതിയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഭർത്താവ് അർജുനൊപ്പമുള്ള ചിത്രങ്ങളാണ് സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്. ഡബ്സ്മാഷ് കേരളത്തിൽ സജീവമാകുന്ന സമയത്താണ് സൗഭാഗ്യ നിരവധി രസകരമായ പ്രകടനങ്ങളിലൂടെ ആരാധകരെ കയ്യിലെടുത്തത്. പിന്നീട് ടിക്ടോക് വന്നതോടു കൂടി താരം അതിലും സജീവമായി. താരത്തിനൊപ്പം അർജുൻ കൂടിയതോടെ കൂടുതൽ രസകരമാകുകയായിരുന്നു.
ചിത്രത്തിന് താഴെ താരം ചേർത്ത ക്യാപ്ഷൻ ഇങ്ങനെ; കുട്ടികളി കളിക്കുന്നവർ എല്ലാം അത് തമാശക്ക് വേണ്ടിയോ ഒരു രസത്തിന് വേണ്ടിയോ ചെയ്യുന്നതാണ് എന്ന് കരുതരുത്. അവർ കടന്നു പോയിട്ടുള്ള സന്ദർഭങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിവ് ഉണ്ടാവുകയില്ല. ഒരുപാട് ദുഃഖങ്ങൾ മറക്കുന്നുവെന്ന് വേണ്ടി ആയിരിക്കും അവർ സന്തോഷത്തോടെ ഇരിക്കുന്നത് ആയി അഭിനയിക്കുന്നത്.
നിസാരമോ തമാശയോ ചെയ്യുന്നയാൾ ബാലിശനാണെന്ന് കരുതുന്നു, പക്ഷേ അവൻ അല്ലെങ്കിൽ അവൾ ഒരു കുഴപ്പം പിടിച്ച കാലഘട്ടതിലൂടെ കടന്ന് പോയിരിക്കാം എന്നതാണ് സത്യം. അർജുൻ ആണ് എന്റെ ഭംഗിയുള്ള കുഞ്ഞ്. ഈ പുഞ്ചിരി എന്നും തുടരണം” സൗഭാഗ്യ ചിത്രം പങ്കു വച്ചു കൊണ്ട് കുറിച്ചു. നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളും നൽകിയത്.
പോസ്റ്റിന് നിരവധി പേരാണ് കമന്റുകൾ അറിയിച്ച് രംഗത്ത് എത്തിയത്. വിവാഹ ശേഷം അർജുനും സൗഭാഗ്യയും അഭിമുഖങ്ങളിലും നിറഞ്ഞു നിന്നിരുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സൗഭാഗ്യ ആദ്യത്തെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വെളിപ്പെടുത്തലുകൾ വാർത്തകളിൽ ഇടം നേടിയിരുന്നു.
അർജുനെ കണ്ടുമുട്ടുന്നതിന് മുമ്പ് തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു പക്ഷേ നിർഭാഗ്യവശാൽ പാതി വഴിയിൽ ഉപേക്ഷിച്ചു പോയെന്നും താരം പറഞ്ഞു. ഓരോ നിബന്ധനകൾ തന്നിരുന്ന കാമുകനെ ഉപേക്ഷിക്കുകയാണ് ചെയ്തതെന്നു സൗഭാഗ്യ കൂട്ടിച്ചേർത്തിരുന്നു. അർജുനുമൊത്തുള്ള ടിക്ടോക്കുകൾ ശ്രദ്ധയമായപ്പോൾ മുതൽ തന്നെ ആരാധകർക്കുള്ള സംശയമായിരുന്നു രണ്ടാളും പ്രണയത്തിലാണോ എന്നത്.
പക്ഷേ സൗഭാഗ്യ ഇതിനൊന്നും മറുപടി നൽകിയിരുന്നില്ല. പിന്നീട് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം പ്രണയത്തിലാണെന്നു പറഞ്ഞത്. വളരെ വൈകാതെ തന്നെ വിവാഹ വാർത്ത പുറത്തു വന്നിരുന്നു. ആർഭാടമായാണ് വിവാഹം നടത്തിയത്. സൗഭാഗ്യയുടെ അച്ഛൻ കലാകാരനായ രാജാറാം ആയിരുന്നു. രാജാറാമിന്റെ വിയോഗം സൗഭാഗ്യയോയും താരകല്യാണിനേയും മാനസികമായി തളർത്തിയിരുന്നു.
സൗഭാഗ്യ സോഷ്യൽ മീഡിയ വരെ ഉപേക്ഷിച്ച സമയമായിരുന്നു അത്. പിന്നീട് തിരിച്ചു വരവ് നടത്തിയപ്പോഴാണ് പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത് , താരത്തിന്റെ വിവാഹവും അച്ഛന്റെ അസാന്നിദ്ധ്യത്തിലായിരുന്നു നടന്നത്. വിവാഹം വളരെ ഗംഭീരമായി ആണ് ആഘോഷിച്ചത്. ഗുരുവായൂർ വച്ചായിരുന്നു താലി കെട്ട് ചടങ്ങ് നടന്നിരുന്നത്. താര കുടുംബത്തിലെ എല്ലാവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയ ശ്രദ്ധേയമായിരുന്നു. സൗഭാഗ്യ അഭിനയിക്കുമോ എന്ന കാര്യത്തിൽ തുറന്നു മറുപടി നൽകിയിരുന്നു.
ഒരിക്കലും അഭിനയിക്കാൻ താല്പര്യം ഇല്ല എന്നും ഒരു നർത്തകി ആയി കാണാനാണ് ആഗ്രഹമെന്നും താരം പറഞ്ഞിരുന്നു. താരത്തിന്റെ ഭർത്താവ് അർജുൻ ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുന്നുണ്ട്. പരമ്പരയിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് അർജ്ജുനൻ അവതരിപ്പിക്കുന്നത്. സീരിയൽ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്.