അന്ന് നവ്യാ നായർ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു: അമ്പിളി ദേവിയും നവ്യാ നായരും തമ്മിലുള്ള വഴക്കിന്റെ ക്ലൈമാക്സ് ഇങ്ങനെ, കൈയ്യടിച്ച് ആരാധകർ

282

നവ്യാ നായരും അമ്പിളിദേവിയും മലയാളികൾക്ക് പ്രിയപ്പെട്ട രണ്ട് നായികമാരാണ്. കലോത്സവേദികളുലൂടെ മനം കവർന്ന ഇരുവരും പിന്നീട് സ്‌ക്രീനിലുമെത്തി. എന്നാൽ ബിഗ്‌സ്‌ക്രീനിൽ തിളങ്ങി നിന്നത് നവ്യാ നായർ ആയിരുന്നു.

അതേ സമയ മിനിസ്‌ക്രീനിൽ സജീവമാകുകയായിരുന്നു അമ്പിളി ദേവി. ഇപ്പോൾ നാളുകൾക്ക് മുൻപ് നവ്യ ജെബി ജംക്ഷനിൽ എത്തിയപ്പോഴുളള ഒരു വീഡിയോയുടെ ചില ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Advertisements

വർഷങ്ങൾക്ക്് മുൻപ് അമ്പിളിദേവിയും നവ്യാ നായരും തമ്മിൽ നടന്ന കലാതിലകമത്സരം വലിയ വാർത്ത ആയിരുന്നു. മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരയുന്ന നവ്യയുടെ ചിത്രവും വളരെ പ്രശസ്തമായിരുന്നു. നവ്യ നായർക്ക് ഒപ്പം കട്ടക്ക് മത്സരിച്ച അമ്പിളി ദേവിക്കായിരുന്നു കലാതിലക പട്ടം.

അന്ന് മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരയുന്ന നവ്യയുടെ ചിത്രവും വളരെ പ്രശസ്തമായിരുന്നു. എന്നാൽ ഏറെ വർഷങ്ങൾക്കിപ്പുറം രണ്ടുപേരും കുടുംബിനികളായി, നർത്തകിമാരായി അഭിനയ രംഗത്ത് വീണ്ടും സജീവമായി തന്നെ മുന്നോട്ടു പോകുന്നു.

ഇപ്പോൾ വർഷങ്ങൾക്കു മുൻപ് ശത്രുതയുള്ള രണ്ടുപേർ തമ്മിൽ സംസാരിക്കുന്നതു എങ്ങനെയാവും. നവ്യയും അമ്പിളി ദേവിയും തമ്മിൽ ജെബി ജങ്ഷനിൽ സംസാരിച്ച വീഡിയോ ഇപ്പോൾ വൈറൽ ആണ്.
അമ്പിളി ദേവിക്ക് നവ്യയോട് ചോദിക്കാനുള്ളത് നൃത്തത്തെക്കുറിച്ചും കുടുംബ ജീവിതത്തെകുറിച്ചുമൊക്കെയാണ്.

നവ്യയുടെ മറുപടി ഇങ്ങനെ അമ്പിളിയെ നേരിട്ട് പരിചയമില്ലാത്ത സമയത്ത് കേട്ട കാര്യങ്ങൾ വെച്ചാണ് അന്ന് വഴക്കുണ്ടായത്. ചെറിയ പ്രായമായിരുന്നു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലേക്ക് നായികയായി വിളിച്ചപ്പോൾ പരീക്ഷയായതുകൊണ്ടു തനിക്കു അഭിനയിക്കാൻ കഴിഞ്ഞില്ല. അന്നെല്ലാവരും പറഞ്ഞു അമ്പിളി ദേവിയോടുള്ള വൈരാഗ്യം കൊണ്ട് ആ വേഷം താൻ ചെയ്യാതിരുന്നതാണ് എന്ന്.

അങ്ങനെ വിശ്വസിക്കുന്നവരോട് നവ്യയുടെ മറുപടി ഇതാണ്. എന്റെ കുടുംബ ക്ഷേത്രം കൊറ്റംകുളങ്ങരയാണ്. അമ്പിളിയുടെ വീടിന്റെ അടുത്താണ് ആ അമ്പലം. എന്റെ കല്യാണത്തിന്റെ മുഹൂർത്ത സമയം കുടുംബക്ഷേത്രത്തിൽ എന്റെ പേരിൽ വഴിപാട് കഴിച്ചത് അമ്പിളിയുടെ അമ്മയാണ്. ഇതിൽ കൂടുതൽ ആ ബന്ധത്തെകുറിച്ചുപറയാനില്ല എന്നായിരുന്നു നവ്യാ നായരുടെ ഉത്തരം.

അതേ സമയം അടുത്തിടെയിായിരുന്നു നവ്യയുടെ 35ാം പിറന്നാൾ. കുടുംബത്തോടൊപ്പം അതിരപ്പളളിയിലെ സംരോഹ റിസോർട്ടിലാണ് താരം പിറന്നാൾ ആഘോഷിച്ചത്. നവ്യയ്ക്ക് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഗംഭീര സർപ്രൈസാണ് ഒരുക്കിയത്.

പഴയകാല സുഹൃത്തുക്കളുടെ ആശംസാ വീഡിയോയും കേക്കും ഒക്കെയാണ് താരത്തിനായി ഒരുുക്കിയത്. അമ്മയും അച്ഛനും അനിയനും മകനും ഒന്നിച്ചായിരുന്നു നവ്യയുടെ പിറന്നാൾ ആഘോഷം. സുഹൃത്തുക്കളുടെ വീഡിയോകളും സർപ്രൈസും കണ്ട നവ്യ കരഞ്ഞു പോകുകയായിരുന്നു.

Advertisement