മലയാള സിനിമ പ്രേക്ഷകരുടെ മനം കോമഡി കഥാപാത്രങ്ങളിലൂടെയും സഹനടനായും കവർന്ന താരമാണ് നന്ദു. അതിന് ശേഷം മികച്ച ക്യാരക്ടർ റോളുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
പ്രമുഖ താരങ്ങളുടെ കൂടെ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. സ്പിരിറ്റ്, ആമേൻ തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വേഷങ്ങൾ ആയിരിന്നു. അടുത്തിടെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമുള്ള ഒരു രസകരമായ അനുഭവം ഒരു അഭിമുഖത്തിലൂടെ നന്ദു പങ്കുവെച്ചിരുന്നു.
നന്ദുവിന്റെ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുയാണ്. മമ്മൂട്ടിയുമായുള്ള അനുഭവം താരം പറഞ്ഞതിങ്ങനെ;
വളരെ കുറച്ചു സിനിമകൾ മാത്രമാണ് മമ്മൂട്ടിയൊപ്പം ചെയ്തിയിട്ടുള്ളത്. ഗംഭീരമായ എക്സ്പീരിയൻസ് ഉണ്ടായിട്ടുണ്ട്. മമ്മൂട്ടിയെ ഇപ്പോളും സർ എന്ന് തന്നെയാണ് വിളിക്കുന്നത്. വിഷ്ണു എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്.
ഹാസ്യ കഥാപാത്രങ്ങളാണ് ആ സമയത്ത് കൂടുതൽ ചെയ്തിരുന്നത്. ഗ്ലിസറിൻ ഒഴിച്ചിട്ട് പോലും കണ്ണുനീർ വന്നിരുന്നില്ല. വിഷ്ണുവേട്ടനെ സർക്കാർ വെറുതെ വിടും തൂക്കി കൊല്ലിലാട്ടോ എന്ന ഡയലോഗ് പറഞ്ഞ ശേഷം കരയുന്ന രംഗം അവതരിപ്പിക്കുന്ന സമയത്ത് കരച്ചിലും ഫീലിംഗ്സും ആ സമയത്തു വന്നിരുന്നില്ല.
മമ്മൂട്ടി അടുത്തു കസേരയിട്ട് മാറിയിരിക്കുന്നുണ്ടായിരുന്നു.
ഇവിടെത്തെ അവസ്ഥ കണ്ടതും മമ്മൂട്ടി നേരിട്ട് അടുത്തു വരുകയും തന്നോട് ആ രംഗം അഭിനയിച്ചു കാണിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. താൻ സീനിൽ നോക്കുന്ന അതേ പൊസിഷനിൽ വന്ന് മമ്മൂട്ടി നിൽക്കുകയും അദ്ദേഹം ചെയ്യുന്നത് പോലെ ചെയ്യുവാൻ ആവശ്യപ്പെടുകയായിരുന്നു.
ഒരു പ്രാവശ്യം വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയ്ക്ക് ഡയലോഗ് മനസ്സിലായി. അദ്ദേഹം തന്നെ സ്റ്റാർട്ട് ക്യാമറ എന്ന് പറയുകയായിരുന്നു. മമ്മൂട്ടി ഇടറിയ ശബ്ദത്തോട് കൂടി ഡയലോഗ് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ തനിക്ക് കരച്ചിൽ വന്നു. അദ്ദേഹം ചെയ്തത്തിന്റെ ആയിരത്തിയഞ്ഞൂറിൽ ഒരു അംശം പോലും തനിക്ക് ചെയ്യാൻ സാധിച്ചില്ല.
പക്ഷേ നേരത്തെ ചെയ്തതിനെക്കാൾ 1500 ഇരട്ടി ഉഗ്രൻ ആയിരുന്നു. ഗ്ലിസറിൻ ഇല്ലാതെ മമ്മൂട്ടി കണ്ണീർ വരുത്തിയത് കണ്ടപ്പോൾ അന്തം വിട്ടുപോയി. മലയാളത്തിലെ മെഗാസ്റ്റാർ ചെയ്തു തന്നു എന്നത് ആലോചിക്കുമ്പോൾ ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ലെന്നും നന്ദു വ്യക്തമാക്കുന്നു.