തെന്നിന്ത്യൻ സിനിമയിൽ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരുസ്ഥാനം നേടിടെയുത്ത മലയാളി സുന്ദരിയാണ് നടി നമിതാ പ്രമോദ്. മിനിസ്‌ക്രീനിലൂടെ ബാലതാരമായി എത്തിയ നമിത അവിടെ നിന്നും സിനിമയിലേക്കും എത്തുകയായിരുന്നു. മലയാളത്തിൽ മികച്ച നിരവധി സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്.
മലയാളത്തിന് പുറമ് തമിഴിലും തെലുങ്കിലും എല്ലാം താരം ഏറെ സജീവമാണ്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് അമ്മേ ദേവി, എന്റെ മാനസപുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തിരുന്നു.
അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള ഒരുക്കിയ 2011ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് നമിത സിനിമയിൽ എത്തിയത്. പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നിവിന്ഡ പോളി ചിത്രം പുതിയ തീരങ്ങളിൽ നായികയായി നമിത എത്തി.
തുടർന്ന് ഒരു പിടി മികച്ച സിനിമകലിൽ കൂടി വേഷമിട്ട നമിത തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി. 2020 ൽ ബോബൻ സാമുവലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അൽ മല്ലുവാണ് നമിതയുടെതായി അവസാനം പുറത്തിറങ്ങിയ മലയാള സിനിമ.
അതേ സമയം തമിഴിലൊരു നമിത കൂടി ഉള്ളതിനാൽ പേരിൽ ചിലർക്കെങ്കിലും നമിത ഒരു കൺഫ്യൂഷൻ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ തനിക്ക് നമിത എന്ന പേരുകിട്ടിയതിനെ കുറിച്ച് താരം വെളിപ്പെടുത്തിയതാണ് വൈറൽ ആയി മാറുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.
നമിതയുടെ വാക്കുകൾ ഇങ്ങനെ:
എനിക്കന്റെ പേര് ഇഷ്ടമാണ് പ്രത്യേകിച്ച് ട്രെഡീഷണൽ ആയിട്ടുള്ളത്. പലർക്കും തങ്ങളുടെ ഗ്രോയിങ്ങ് ഫേസിൽ പേര് ഇഷ്ടമല്ലെന്ന് വരാം. എനിക്ക് പേര് കിട്ടിയത് വലിയ കോമഡിയാണ്. എന്റെ അമ്മയുടെ ബ്രദറാണ് എനിക്ക് നമിതയെന്ന് പേരിട്ടത്.
അത് പുള്ളിക്കാരന്റെ ഒരു ക്രഷിന്റെ പേരാണ് അവർ ഒരു ആങ്കറായിരുന്നു. ആ പെൺകുട്ടിയെ കാണാൻ മാത്രം പുള്ളി സ്ഥിരം ചാനൽ കണ്ടിരുന്നു. പിന്നീട് അവർ വിവാഹം കഴിഞ്ഞ് പോയെന്ന് തോന്നുന്നു എന്നും നമിത വ്യക്തമാക്കുന്നു.