തമിഴകത്തിന്റെ ദളപതിയും തെന്നിന്ത്യയുടെ യുവ സൂപ്പർതാരവു ആയ വിജയിയുടെ ഏറ്റവും പുതിയ ചിത്രത്തെ കുറിച്ച് ആരാധകരെ ആവേശത്തിൽ ആഴ്ത്തുന്ന വാർത്തകൾ ആണ് ഓരോ ദിവസവും പുറത്തു വരുന്നത്. വിജയിയെ നായകനാക്കി മാസ്റ്റർ എന്ന തകർപ്പൻ ഹിറ്റ് ചിത്രം ഒരുക്കിയ ലോകേഷ് കനകരാജ് ആണ് പുതിയ ചിത്രത്തിന്റെ സംവിധായകൻ എന്നതാണ് ആരാധകരെ ഏറെ ആവേശത്തിൽ ആക്കിയിരിക്കുന്നത്.
ഈ ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്ഡേറ്റുകളും ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ദളപതി 67 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രമാണ് വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടിന്റെ ഈ സിനിമയിൽ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്തും ഈ സിനിമയിൽ എത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നുകഴിഞ്ഞു. ഗ്യാങ്സ്റ്റർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ സഞ്ജയ് ദത്ത് വില്ലൻ കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദളപതി 67ന്റെ തിരക്കഥ അതിശക്തമായ വില്ലന്മാരെ ആവശ്യപ്പെടുന്നുണ്ട്. ലോകേഷ് സഞ്ജയ് ദത്തുമായി സംസാരിക്കുകയും നടൻ കഥാപാത്രമാകാൻ സമ്മതം മൂളുകയും ചെയ്തു എന്നാണ് സിനിമയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചത്.
അതേ സമയം 10 കോടിയാണ് നടന്റെ പ്രതിഫലമെന്നും റിപ്പോർട്ടുകളുണ്ട്. മാസ്റ്ററിന് ശേഷം ലോകേഷുമായി ഒന്നിക്കുന്ന ചിത്രത്തിൽ നാൽപതുകളിൽ എത്തിയ ഒരു ഗ്യാങ്സ്റ്ററായാണ് വിജയ് അഭിനയിക്കുന്നത്. ബാഷയിലെ രജനികാന്തിനോട് സമാനമായ ഷെയ്ഡിൽ ആരിക്കും നടനെ സിനിമയിൽ അവതരിപ്പിക്കുക. ചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പിൽ അകും വിജയ് എത്തുക എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
അതേ സമയം ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ വമ്പൻ തുകയക്കാണ് സൺ നെറ്റ്വർക്കും നെറ്റ്ഫ്ലിക്സും ചിത്രം ഏറ്റെടുത്തിരിക്കുന്നത്. 80 കോടിക്കാണ് സൺ നെറ്റ്വർക്ക് ദളപതി 67ന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്. 120 കോടി നൽകിയാണ് സിനിമയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.ഗൗതം മേനോനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
തൃഷ, സാമന്ത, കീർത്തി സുരേഷ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുമെന്ന് റിപ്പോർട്ടുകളുണ്ട്. വിജയിയുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുക. ചിത്രത്തിൽ പ്രതി നായികയായിരിക്കും സാമന്ത. പൊലീസ് വേഷത്തിലാകും നടി എത്തുക.
പാട്ടുകൾ ഇല്ലാത്ത ചിത്രത്തിൽ മൾട്ടി തീം ട്രാക്കിനായിരിക്കും പ്രാധാന്യം. അനിരുദ്ധ് രവിചന്ദറോ സാം സി എസോ ആയിരിക്കും സംഗീത സംവിധാനം. ആക്ഷന് പ്രാധാന്യം നൽകുന്ന ആക്ഷൻ ഡ്രാമ ചിത്രമായിരിക്കും ദളപതി 67 എന്നുമാണ് പുറത്തു വരുന്ന റിപ്പോർ പറയുന്നത്.