മലയാളികൾക്ക് ഏറെ സുപരിചിതയായ താരസുന്ദരിയാണ് പാർവതി ആർ കൃഷ്ണ. നടിയായും മോഡലായും അവതാരക ആയുമെല്ലാം ശ്രദ്ധേയ ആയ പാർവതി ആർ കൃഷ്ണ മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും സജീവമാണ്.
പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിനിയായ പാർവതി കൃഷ്ണ ഒരുപിടി മികച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ ആദ്യമായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചിരുന്നു. സംഗീത സംവിധായകനായ ബാലഗോപാലിനെ യാണ് പാർവതി വിവാഹം കഴിച്ചിരിക്കുന്നത്. അമ്മമാനസം, ഈശ്വരൻ സാക്ഷി തുടങ്ങിയ സൂപ്പർ ഹിറ്റ് പരമ്പരകൾ ആണ് കുടുംബ പ്രേക്ഷകർക്ക് ഇടയിൽ താരത്തെ ഏറെ സുപരിചിത ആക്കിയത്. ഫഹദ് ഫാസിലിന്റെ മാലിക്ക് എന്ന സിനിമയിലും പാർവതി വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ചിരുന്നു.
കുറച്ച് നാളുകൾക്ക് മുൻപ് ആയിരുന്നു താരത്തിന് കുട്ടി ജനിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവം ആയ പാർവതി ആർ കൃഷ്ണ തന്റെ ഗർഭകാലത്തെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. നിറവയറിൽ ഉള്ള നൃത്തമെല്ലാം വൈറൽ ആയിരുന്നു. ഇൻസ്റ്റയിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. പലപ്പോഴും ഗ്ലാമർ ഹോട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോളിതാ പാർവതി കൃഷ്ണയുടെ പുത്തൻ ചിത്രങ്ങൾ ഒണ് വൈറലായി കൊണ്ടിരിക്കുന്നത്. പ്രസവ ശേഷമുള്ള ഭാരം കുറച്ച് കൂടുതൽ സുന്ദരി ആയിരിക്കുകയാണ് താരം. സുഹൃത്തുക്കളും ആരാധകരുമെല്ലാം പാർവതിയുടെ പ്രയത്നത്തിന് കൈയ്യടിയും ആയി എത്തിയിട്ടുണ്ട്.
തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ ആണ് താരം പഴയ ചിത്രവും പുതിയതും പങ്കുവെച്ചത്. 26 കിലോ കുറച്ചു. ഇപ്പോ കൂളാണ്. ഇത് സാധ്യമാക്കിത്തന്നവർക്ക് നന്ദിയെന്നുമായിരുന്നു പാർവതി കുറച്ചത്. തടിയുള്ള സമയത്തെയും ഇപ്പോഴത്തെയും ചിത്രങ്ങളും പോസ്റ്റിനൊപ്പമുണ്ടായിരുന്നു.
സാധിക, അഭിരാമി സുരേഷ്, ആതിര മാധവ്, റെബേക്ക സന്തോഷ്, സിന്ധു കൃഷ്ണ തുടങ്ങി നിരവധി പേരായിരുന്നു കമന്റുകളുമായി എത്തിയത്. എങ്ങനെയാണേലും നീ സുന്ദരി ആണെന്നായിരുന്നു വിക്രമൻ വിജിതയുടെ കമന്റ്. പ്യൂവർ ഹാർഡ് വർക്കെന്നായിരുന്നു റെബേക്കയുടെ കമന്റ്.