മലയാള സിനിമയുടെ സുന്ദരവില്ലൻ ‘ജോൺ ഹോനായ്’ റിസബാവ സിനിമാ ആരാധകരെയാകെ സങ്കടത്തിലാക്കി ഈ ലോകത്ത് നിന്നും വിട പറഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. എന്നാൽ റിസബാവയുടെ വേർ പാടിന് പിന്നാലെ ചില വിവാദങ്ങളും അരങ്ങേറുകയുണ്ടായി. ജോൺ ഹോനായി എന്ന കഥാപാത്രം വൻ വിജയമായതിന് പിന്നാലെ മറ്റ് ഭാഷകളിൽ നിന്നും വന്ന ഓഫറുകൾ റിസബാവ നിരസിച്ചിരുന്നു.
ഇൻ ഹരിഹർ നഗറിന്റെ റീമേക്കുകളിൽ ഹോനായ് ആകാനുള്ള അവസരമായിരുന്നു റിസബാവ നിരസിച്ചത്. ഇതിന് പിന്നിൽ സുഹൃത്തായ മിമിക്രിക്കാരന്റെ വാക്കുകളായിരുന്നു എന്നും അയാൾ താരത്തെ വഞ്ചിക്കുക ആ യിരുന്നു എന്നുമായിരുന്നു ആലപ്പി അഷറഫ് ആരോപിച്ചത്.
ഇതിന് പിന്നാലെ റിസബാവയെ തെറ്റിദ്ധരിപ്പിച്ച സുഹൃത്തായ മിമിക്രിക്കാരൻ കലാഭവൻ അൻസാർ ആണെന്ന പ്രചരണവും നടന്നു. എന്നാൽ റിസബാവയെ കൈപിടിച്ച് സിനിമയിലേക്ക് കൊണ്ടു വന്നതും ജോൺ ഹോനായിലേക്ക് എത്തിച്ചതും താനായിരുന്നുവെന്നാണ് കലാഭവൻ അൻസാർ പറയുന്നത്.
താൻ മനസാവാചാ അറിയാത്ത കാര്യമാണെന്നും അത് പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് തനിക്ക് അറിയില്ലെന്നും അൻസാർ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. കലാഭവൻ അൻസാറിന്റെ വാക്കുകൾ ഇങ്ങനെ:
റിസബാവയും താനും വളരെ ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നു. സ്‌കൂൾ കഴിഞ്ഞ് ആ ബന്ധം കുറേക്കാലത്തേക്ക് ഉണ്ടായിരുന്നില്ല. ഈ സമയത്ത് റിസബാവ നാടകത്തിൽ അഭിനയിക്കുന്ന കാര്യം തനിക്ക് അറിയാമായിരുന്നു. പിന്നീടാണ് തന്റെ സുഹൃത്തുക്കളായ സിദ്ധീഖും ലാലും ഇൻ ഹരിഹർ നഗർ സിനിമ ചെയ്യുന്നതിനെക്കുറിച്ചും അറിയുന്നത്.
അവരോട് താൻ റിസയെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. കഴിവുള്ള സുഹൃത്തുക്കളെ കൈപിടിച്ചു മുന്നോട്ട് നടത്തുന്ന ശീലം തനിക്ക് എപ്പോഴും ഉണ്ട്. ചിത്രത്തിലെ വില്ലൻ വേഷത്തിൽ അഭിനയിക്കാൻ രഘുവരന്റെ ഡേറ്റ് കിട്ടാതെ ഇരിക്കുകയായിരുന്നു സിദ്ധീഖും ലാലും. പിന്നീടാണ് അവർ തന്നോട് റിസയെ പ്രധാന വില്ലൻ ആക്കിയാലോ എന്ന് ചോദിക്കുന്നത്.
തനിക്ക് ഇത് വലിയ സന്തോഷം ആയെങ്കിലും വില്ലൻ കഥാപാത്രം ആണെന്ന് അറിഞ്ഞപ്പോൾ താൽപര്യം ഇല്ലെന്നായിരുന്നു റിസ പറഞ്ഞത്.ഇത് ചെയ്തില്ലെങ്കിൽ പിന്നെ എവിടേയും നിന്നെ റെ്ക്കമെന്റ് ചെയ്യില്ലെന്ന് പറഞ്ഞ് നിർബന്ധിച്ചു. ഇതേക്കുറിച്ച് പിന്നീട് റിസബാവ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
എന്നാൽ റിസയുടെ മരണ ശേഷം ചില അനാവശ്യ വിവാദങ്ങൾ വരുന്നുണ്ട്. റിസയെ അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നും തടഞ്ഞത് ഞാനാണെന്ന്. പക്ഷെ ഞാൻ മനസാവാചാ അറിയാത്ത കാര്യമാണത്. അത് പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് തനിക്കറിയില്ലു.
മലയാള സിനിമയിൽ വില്ലനായി അഭിനയിക്കാൻ റിസബാവയെ നിർബന്ധിച്ച ഞാൻ മറ്റു ഭാഷാചിത്രങ്ങളിൽ വില്ലനായി അഭിനയിക്കണ്ട എന്ന് പറയുമോയ ഞാൻ മനസിലാക്കിയടത്തോളം വില്ലൻ കഥാപാത്രത്തിലേക്ക് ഒതുങ്ങിപ്പോകാൻ റിസ ആഗ്രഹിച്ചിരുന്നില്ല അതാകാം പല ചിത്രങ്ങളും നിരസിച്ചത്.
ഞാൻ പറഞ്ഞതുകൊണ്ട് മാത്രം വളരെ സാമ്പത്തികലാഭം ഉണ്ടാകുന്ന അന്യാഭാഷാ ചിത്രങ്ങൾ നിരസിക്കാൻ മാത്രം ബുദ്ധിശൂന്യത ഒരാൾക്കുണ്ടാകുമോ ഒരാളുടെ മ ര ണശേഷം ഇങ്ങനെയൊക്കെ വിവാദങ്ങൾ ഉണ്ടാക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല. ഞാൻ ആരേയും വേദനിപ്പിക്കുന്ന ആളല്ല.
റിസബാവയുടെ മ ര ണം എന്നെ വല്ലാതെ ഉലച്ചിട്ടുണ്ട് അവൻ എനിക്ക് അത്ര പ്രിയപ്പെട്ടവൻ ആയിരുന്നു ഈ സമയത്ത് ഇങ്ങനയൊരു വിവാദം ഉണ്ടാക്കുന്നത് ശരിയാണോ എന്ന് പറയുന്നവർ ചിന്തിക്കട്ടെ. സുഹൃത്തിന്റെ മരണം വച്ചൊരു വിവാദമുണ്ടാക്കാൻ തനിക്ക് താൽപര്യമില്ലെന്നും ആയിരുന്നു കലാഭവൻ അൻസാർ പറഞ്ഞത്.