മലയാളികളുടെ പ്രിയപ്പെട്ട സിനിമാ സീരിയൽ നടിയാണ് അമ്പിളി ദേവി. യുവജനോത്സവ വേദിയിൽ നിന്നും അഭിനയ രംഗത്തെത്തിയ അമ്പിളി ദേവിക്ക് ആരാധകരും ഏറെയാണ്. 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ താരം കൂടിയാണ് അമ്പിളി ദേവി. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകി കൂടിയാണ് അമ്പിളി ദേവി.
അടുത്തിടെയാണ് അമ്പിളി ദേവിയും ഭർത്താവും സിനിമാ സീരിയൽ നടനുമായ ആദിത്യനും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായത്. സീത എന്ന പരമ്പരയിൽ നിന്നും ആരംഭിച്ച ആ കെമിസ്ട്രി ജീവിതത്തിലേക്ക് പകർത്തിയവരായിരുന്നു അമ്പിളി ദേവിയും ആദിത്യനും.
സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള താരം വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷമാണ് അമ്പിളി ദേവി ആദിത്യനെ വിവാഹം കഴിക്കുന്നത്.അമ്പിളി ദേവി വിവാഹശേഷം അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുക ആയിരുന്നു.
2019 നവംബർ 25നായിരുന്നു ഇരുവരുടെയും വിവാഹം. നവംബർ 20നാണ് ആൺകുഞ്ഞിന് ജന്മം നൽകുന്നത്. അമ്പിളി ദേവിക്ക് ആദ്യ വിവാഹത്തിലും ഒരു മകൻ ഉണ്ട്. അടുത്തിടെ അമ്പിളിയുടടെ വ്യക്തി ജീവിതം വളരെയധികം ചർച്ചയായിരുന്നു. ഭർത്താവ് ആദിത്യൻ ജയന് എതിരെ അമ്പിളി ദേവി നടത്തിയ ആരോപണങ്ങളും പിന്നീട് നടന്ന സംഭവങ്ങളും എല്ലാം വലിയ ചർച്ചായായി മാറിയിരുന്നു.
ഇപ്പോഴിതാ മൂത്തമകനായ അമർനാഥിനെ കുറിച്ചുള്ള പോസ്റ്റുമായാണ് അമ്പിളി ദേവി എത്തിയിരിക്കുന്നത്. അമർനാഥ് എന്നാണ് പേരെങ്കിലും അപ്പുവെന്നാണ് അമ്പിളിയും കുടുംബവും മകനെ വിളിക്കുന്നത്. ഫസ്റ്റ് മിഡ് എക്സാമിൽ മുഴുവൻ മാർക്ക് നേടിയ അപ്പൂട്ടന് ക്ലാസ് ടീച്ചറും അക്കാദമിക് കോഡിനേറ്ററും സമ്മാനം നൽകുന്നതിന്റെ ഫോട്ടോയും അമ്പിളി പങ്കിട്ടിരുന്നു. നിരവധിപ്പേരാണ് അപ്പുവിനെ പ്രശംസിച്ചും ആശംസകൾ നേർന്നും എത്തിയത്.
അതേ സമയം നവംബറിലായിരുന്നു അപ്പുവിന് കൂട്ടായി കുഞ്ഞനിയനെത്തിയത്. അർജുൻ എന്നായിരുന്നു ഇളയ മകന് അമ്പിളി പേരിട്ടത്. മക്കളുടെ വിശേഷങ്ങളക്കുറിച്ച് വാചാലയായി താരമെത്താറുണ്ട്.