കുടുംബവിളക്കിൽ അമ്മയെവെറുക്കുന്ന അനിരുദ്ധ് ശരിക്കും ആരെന്നറിയാവോ: താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

61

മലയാളത്തിന്റെ ക്ലാസ്സിക് ഡയറക്ടർ ഭരന്റെ സംവിധാനത്തിൽ 1978ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് രതിനിർവേദം. പി പത്മരാജനായിരുന്നു ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരുന്നത്. പത്മരാജന്റെ തന്നെ രതിനിർവ്വേദം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു ഈ ചിത്രം.

ജയഭാരതി കൃഷ്ണചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെല്ലിയാമ്പതിയിൽ ആയിരുന്നു പ്രധാനമായും ചിത്രീകരണം പൂർത്തിയാക്കിയത്. വർഷങ്ങൾക്കിപ്പുറം 2011ൽ രതിർവ്വേദത്തിന്റെ പുതിയ പതിപ്പ് ടികെ രാജിവ്കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിരുന്നു.

Advertisements

പുതിയ പതിപ്പിലെ പപ്പുവെന്ന കഥാപാത്രമാണ് മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ലാത്തതാണ്. രതിനിർവ്വേദത്തിന്റെ പുതിയ പതിപ്പിൽ പപ്പുവായി എത്തിയത് സിനിമാ സീരിയൽ താരം ശ്രീജിത്ത് വിജയ് ആയിരുന്നു. പല സീരിയലുകളിലും തമിഴ് ചിത്രങ്ങളിലുമടക്കം വേഷമിട്ട താരം പിന്നീട് റേഡിയോ ജോക്കിയായി കളംമാറ്റി ചവിട്ടി.

എന്നാൽ അധികം വൈകാതെ താരം മിനി സ്‌ക്രീനിലേക്ക് തിരിച്ചെത്തി. അവതാരകനായും ഒരു കൈ നോക്കിയ താരം പിന്നാലെ സീരിയൽ രംഗത്തേക്ക് ചുവടുവച്ചു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ അനിരുദ്ധ് എന്ന വേഷമാണ് ശ്രീജിത്ത് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.

മനിസ്‌ക്രീൻ സിരിയലുകളിൽ നിരവധി ആരാധകരുള്ള സീരിയലാണ് കുടുംബവിളക്ക്. ഈ പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. തൻമാത്ര നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.

സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്. സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്. അനിരുദ്ധ്, പ്രതീഷ്, ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ. മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ശ്രീജിത്ത് വിജയ് ആണ്.

പ്രതീഷായി നൂബിൻ, ശീതൾ ആയി അമൃതയുമാണ് എത്തുന്നത്. മറ്റു രണ്ട് മക്കളും മരുമകളും സുമിത്രയെ അകറ്റി നിർത്തുമ്പോൾ പ്രതീഷാണ് അമ്മയ്‌ക്കൊപ്പം നിൽക്കുന്നത്. അതേ സമയം സീരിയലിലനെ കുറിച്ചും സിനിമ ജീവിതത്തെകകുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ശ്രീജിത് വിജയ് ഇപ്പോൾ.

പല സിനിമകളും പരമ്പരകളും ഇത്രകാലം ചെയ്തിട്ടുണ്ടെങ്കിലും കുടുംബവിളക്കിന്റെ സെറ്റ് തികച്ചും വ്യത്യസ്തമാണെന്നും, എല്ലാവരും ജോളിയാണെന്നുമാണ് ശ്രീജിത്ത് പറയുന്നത്. പരമ്പരയിലെ അമ്മയായ സുമിത്രയെ മനസ്സിലാക്കണം സുമിത്ര പാവമാണ് എന്നെല്ലാം ആരാധകർ പറയുമ്പോൾ ശ്രീജിത്ത് തന്റെ നിസ്സഹായാവസ്ഥയാണ് പറയുന്നത്.

അമ്മയെ മനസ്സിലാക്കാൻ ആഗ്രഹം ഉണ്ടെന്നും, എന്നാൽ കഥ ഇങ്ങനെയായിപ്പോയില്ലെ എന്നുമാണ് ശ്രീജിത്ത് ആരാധകരോട് പറയുന്നത്. പരമ്പരയുടെ തിരക്കഥാകൃത്തും, സംവിധായകനുമെല്ലാം തന്റെ വിഷമം കണ്ട് ഒക്കെ ശരിയാക്കുമായിരിക്കുമെന്നും ശ്രീജിത്ത് പറയുന്നുണ്ട്. തന്റെ ഇരുപത്തിയൊന്നാം വയസ്സിലാണ് രതിനിർവേദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുന്നത്.ആളുകൾ ഇപ്പോഴും സ്‌നേഹിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നത് വലിയ കാര്യമാണെന്നും ശ്രീജിത് പറയുന്നു.

ഫാസിൽ സാറിന്റെ ലീവിങ് ടുഗദർ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.രണ്ടാമത്തെ സിനിമയാണ് രതിനിർവേദം. ഒരു നടൻ എന്ന നിലയിൽ പ്രശസ്തി നേടി തന്ന ചിത്രം. ഒരു പുതുമുഖ നടന് തുടക്കത്തിൽ തന്നെലഭിച്ച ശക്തമായ കഥാപാത്രം. പഴയ രതി നിർവ്വേദത്തിലെ രതിച്ചേച്ചിയെയും പപ്പുവിനെയും ആരാധിച്ചവർക്കു മുൻപിൽ എന്റെ കഥാപാത്രത്തെ മോശമാക്കാനും പാടില്ല.

പപ്പുവിനെ പോലെ മികച്ച കഥാപാത്രം പിന്നീട് ലഭിച്ചില്ല. പ്രണയ വിവാഹമായിരുന്നു എന്റേത്. ദുബായിയിൽ നിന്ന് നാട്ടിൽ വന്നപ്പോഴാണ് അർച്ചനയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു പിന്നീട് ഒന്നര വർഷം പ്രണയിച്ചു. അതു കഴിഞ്ഞ് വീട്ടുകാരെ അറിയിച്ചു.2018മെയ് 12ന് വിവാഹിതരാവുകയായിരുന്നു അർച്ചനയുടെ നാട് കണ്ണൂരിലാണെങ്കിലും പഠിച്ചതും വളർന്നതും ഡൽഹിയിലാണ്. അർച്ചന ഇപ്പോൾ കാക്കനാട് ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നുവെന്നും ശ്രീജിത് വിജയ് പറഞ്ഞു.

Advertisement