മലയാളത്തിലെ മാതൃകാ താരദമ്പദികളാണ് നടൻ ജയറാമും മുൻകാല നായിക പാർവ്വതിയും. മിമിക്രി രംഗത്ത് നിന്നും ജയറാം സിനിമയിലെത്തുമ്പോൾ അന്നത്തെ സൂപ്പർ നായികയായിരുന്നു പാർവ്വതി. പിന്നീട് ഇരുവരും വിവാഹിതരാവുകയും പാർവ്വതി അഭനിയരംഗത്ത് നിന്നും വിടവാങ്ങുകയും ആയിരുന്നു.
മികച്ച നർത്തകികൂടിയായ പാർവ്വതി ഉത്തമയായ കുടുംബനാഥ കൂടിയാണിപ്പോൾ സിനിമയിൽ ജയറാമിനേക്കാൾ സീനിയർ ആയ പാർവതി സിനിമയിൽ നിന്നു തന്നെ തന്റെ വരനെ കണ്ടെത്തുകയായിരുന്നു. സ്‌ക്രീനിൽ വിസ്മയിപ്പിച്ചത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ഇരുവരും പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ്.
പലരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഇരുവരുടെയും വിവാഹം. അതേ സമയം താനും ഒരു അത്ഭുത നായികയെ പോലെ പാർവതിയെ നോക്കി നിന്നിട്ടുണ്ടെന്നും അത് അപരൻ സിനിമയുടെ ലൊക്കേഷനിൽ വച്ചാണെന്നും ജയറാം തുറന്നു പറയുന്നു. പാർവതിയെ ആദ്യമായി കണ്ടതിനെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു ജയറാം:
ജയറാമിന്റെ വാക്കുകൾ ഇങ്ങനെ:
അപരൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഞാൻ അശ്വതിയെ (പാർവ്വതിയുടെ ശരിക്കുമുള്ള പേര് അശ്വതിയെന്നാണ്) ആദ്യമായി കാണുന്നത്. അന്ന് സുകുമാരി ചേച്ചിയാണ് എന്നോട് പറഞ്ഞത് അകത്ത് പാർവതിയുണ്ടെന്ന്.
പാർവ്വതിക്ക് നിങ്ങളുടെ മിമിക്രിയൊക്കെ വലിയ ഇഷ്ടമാ അത് കൊണ്ട് ഒന്ന് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചെന്ന്. അങ്ങനെ ഞാൻ അശ്വതിയെ റൂമിൽ ചെന്ന് കണ്ടു. അശ്വതിക്ക് മുന്നിൽ കൈ തൊഴുതു കുറെ നേരം നിന്നു. അശ്വതി ഇരിക്കാൻ പറഞ്ഞിട്ടും ഞാൻ ഇരുന്നില്ല.
അശ്വതി ഇരിക്കാൻ പറഞ്ഞിട്ടും ഞാൻ ഇരുന്നില്ല ഇപ്പോൾ മക്കൾ എന്നെ കളിയാക്കാറുണ്ട്. അമ്മയ്ക്ക് മുൻപിൽ ഒരു മണിക്കൂർ കൈ കൂപ്പി തൊഴുത് നിന്നതല്ലേ എന്ന് പറഞ്ഞു. അത് ശരിയാണ് ഏറെ ബഹുമാനത്തോടെയാണ് അന്ന് ഞാൻ അശ്വതിക്ക് മുന്നിൽ നിന്നതെന്നും ജയറാം പറയുന്നു.
ജയറാം പർവ്വതി ദമ്പതികൾക്ക് രണ്ടു മക്കളാണ് ഉള്ളത് കാളിദാസും(അപ്പു) മാളവികയും (ചക്കി). അതിൽ കാളിദാസ് ഇന്ന് മലയാളത്തിലെ ശ്രദ്ധേയനായ യുവ നടനാണ്. എന്നാ മാളവിക ഇതുവരെ സിനിമയിലേക്കെത്തിയിട്ടില്ല.
ചെറിയ തോതിൽ മോഡലിങ്ങും ഒക്കെയായി പോകുന്ന മാളവിക ജയറാമിന് ഒപ്പം ഒരു പരസ്യ ചിത്രത്തിൽ മുഖം കാണിച്ചിരുന്നു. അതേ സമയം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ നായികാ വേഷം മാളവിക വേണ്ടെന്ന് വെച്ചിരുന്നു.
സുരേഷ് ഗോപിയും ശോഭനയും പ്രധാന വേഷത്തിലെത്തിയ ഈ സിനിമയിലെ ദുൽഖർ സൽമാന്റെ ജോഡിയായുള്ള വേഷമാണ് മാളവിക നിരസിച്ചത്. പിന്നീട് ഈ വേഷം സൂപ്പർ സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ ആയിരുന്നു ചെയ്തത്.
വരനെ അവശ്യമുണ്ടിലെ വേഷം മാളവിക വേണ്ടെന്ന് വെച്ചത് ജയറാം തന്നെയായിരുന്നു വെളിപ്പെടുത്തിയത്. വൻവിജയം നേടിയ ഈ സിനിമ നിർമ്മിച്ചതും ദുൽഖർ സൽമാൻ ആയിരുന്നു.