നാഷണൽ അവാർഡ്, മമ്മൂട്ടിയെ മാത്രമല്ല മോഹൻലാലിനെയും പലതവണ തഴഞ്ഞിട്ടുണ്ട്, ചരിത്രം ഇങ്ങനെ

86

ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ചർച്ച മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തഴയപ്പെട്ട സംഭവമാണ്. കാന്താര എന്ന സിനിമയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തിനാണ് ഇത്തവണ മികച്ച അഭിനേതാവിനുള്ള അവാർഡ് പോയത്.

അതേ സമയം മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും തമ്മിലായിരുന്നു അവസാനഘട്ടം വരെ മത്സരമെന്നാണ് വാർത്തകൾ വന്നത്. കപ്പിനും ചുണ്ടിനുമിടയിൽ ദേശീയ പുരസ്‌കാരങ്ങൾ നഷ്ടമാകുന്നത് മലയാളത്തിൽ ഇത് ആദ്യത്തെ സംഭവമല്ല. മമ്മൂട്ടിക്കു തന്നെ പലവട്ടം ഇത് സംഭവിച്ചിട്ടുണ്ട്.

Advertisements

എന്നാൽ മലയാളത്തിന്റെ താരരാജാവ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിനും ഇത്തരം നിരവധി കഥകൾ പറയാനുണ്ട്. മോഹൻലാലിന് അവാർഡ് ലഭിക്കാതെ പോയതിൽ സിനിമാപ്രേക്ഷകർ ഏറ്റവും അത്ഭുതപ്പെട്ടത് 1998ലെ ദേശീയ അവാർഡ് പ്രഖ്യാപന വേളയിൽ ആയിരുന്നു. ഇരുവർ എന്ന സിനിമയിലെ മോഹൻലാലിന്റെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ മുമ്പിൽ നിൽക്കുന്നതാണ്.

Also Read
വിവാഹത്തിന് പെണ്ണിനെ താലി കെട്ടുന്നതിന് പകരം, എന്തുകൊണ്ട് പുരുഷനെ താലി കെട്ടുന്നത് ആക്കിക്കൂടാ: തുറന്ന് ചോദിച്ച് രഞ്ജിനി ഹരിദാസ്

പക്ഷെ മികച്ച നടനുള്ള സമ്മാനം ലഭിച്ചത് അജയ് ദേവ്ഗണിനും മമ്മൂട്ടിക്കും ആയിരുന്നു. അംബേദ്കർ സിനിമയിലെ മമ്മൂട്ടിയുടെ അസാധ്യ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു.
അതേ പോലെ 1992ൽ പുറത്തിറങ്ങിയ സദയം മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയിൽ പെടുന്ന ഒന്നാണ്.

ഈ സിനിമയിലെ മോഹൻലാലിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടതുമാണ്. എന്നാൽ അത്തവണ പൊന്തൻമാട, വിധേയൻ എന്നീ മമ്മൂട്ടി ചിത്രങ്ങൾ മത്സരത്തിനുണ്ടായിരുന്നു. മമ്മൂട്ടിക്കാണ് ആ വർഷത്തെ അവാർഡ് ലഭിച്ചത്. 1996ൽ പുറത്തിറങ്ങിയ കാലാപാനിയിലെ അഭിനയത്തിനും മോഹൻലാലിന് ദേശീയ അവാർഡ് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അത് സംഭവിച്ചില്ല.

Also Read
നടി ഐശ്വര്യ ലക്ഷ്മിയുമായി എനിക്ക് സിനിമയിൽ ഹോട്ട് സീൻ ചെയ്യണമെന്ന് സന്തോഷ് വർക്കി, എയറിൽ കേറ്റി സോഷ്യൽ മീഡിയ

2005ൽ തന്മാത്രയിൽ അൽഷൈമേഴ്‌സ് ബാധിച്ചയാളെ തന്മയത്വത്തോടെ അവതരിപ്പിച്ച മോഹൻലാലിന്റെ പ്രകടനവും പക്ഷെ ദേശീയ പുരസ്‌കാരവേദിയിൽ തിരസ്‌കരിക്കപ്പെട്ടു. 2011ലെ പ്രണയം എന്ന ചിത്രത്തിലെ പ്രകടനം മോഹൻലാലിന് ദേശീയ അവാർഡ് നേടിക്കൊടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല.

വയനാടിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തിട്ടുണ്ടെന്ന് ഡോ.റോബിൻ

Advertisement