പതിനൊന്ന് വർഷം ഞാൻ കഷ്ടപ്പെട്ടിട്ടും കിട്ടാത്ത പ്രതിഫലമാണ് ബിഗ് ബോസിലെ മൂന്ന് മാസം കൊണ്ട് കിട്ടിയത്: അപ്‌സര

114

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സീരിയൻ നടിയാണ് അപ്‌സര രത്‌നാകരൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സാന്ത്വനം എന്ന് പരമ്പരയിൽ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അപ്‌സര നിറയെ ആരാധകരെ നേടിയെടുത്തിരുന്നു.

ഒരു നെഗറ്റീവ് കഥാപാത്രം ആയിരുന്നു ഇത് എങ്കിലും പ്രേക്ഷകർ ഇരുകയും നീട്ടി ഈ കഥാപാത്രത്തെ സ്വീകരിക്കുക ആയിരുന്നു. ഈ കഴിഞ്ഞ സീസണിലെ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായിരുന്നു ഇവർ. ഇപ്പോഴിതാ അപ്‌സരയുടെ ഒരുഅഭിമുഖമാണ് വൈറലായി മാറുന്നത്.

Advertisements

ഞാനൊരു കിടിലൻ ഫോട്ടോഷൂട്ട് ചെയ്യുന്നത് ഇതാദ്യമായിട്ടാണെന്ന് തോന്നുന്നു. അങ്ങനൊരു മേക്കോവർ വേണമെന്ന് തോന്നി. എനിക്ക് കുറച്ചധികം ശരീരഭാരമൊക്കെ ഉണ്ടായിരുന്നു. എല്ലാതരം ഡ്രസ്സുകളും ഇടണമെന്ന് വലിയ ആഗ്രഹവും ഉണ്ടായിരുന്നെങ്കിലും തടി കൂടുതലുള്ളത് കൊണ്ട് സാധിച്ചില്ല.

Also Read
നാഷണൽ അവാർഡ്, മമ്മൂട്ടിയെ മാത്രമല്ല മോഹൻലാലിനെയും പലതവണ തഴഞ്ഞിട്ടുണ്ട്, ചരിത്രം ഇങ്ങനെ

ഇപ്പോൾ മെലിഞ്ഞതോട് കൂടി ആത്മവിശ്വാസം കൂടി. മെലിയാൻ വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. ബിഗ് ബോസിലേക്ക് പോയത് മാത്രമേയുള്ളു. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപേ ഞാൻ എല്ലാവരോടും പറയുമായിരുന്നു അവിടെ പോകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് തടി കുറയ്ക്കുക എന്നതായിരിക്കുമെന്ന്.

തടിയുള്ളതിന്റെ പേരിൽ ബോഡിഷെയിമിങ്ങുകൾ നിരവധി കിട്ടിയിട്ടുണ്ട്. അങ്ങനെയുള്ളവർക്കേ അത് മനസിലാവുകയുള്ളു. പ്രായം കൂടുതൽ പറയും, തള്ള ലുക്കാണ് എന്നൊക്കെയായിരിക്കും കമന്റുകൾ.
പിന്നെ ഞാൻ ചെയ്ത കഥാപാത്രങ്ങളും കുറച്ച് പക്വത ഉള്ളതായിരുന്നു. അമ്മയുടെ പ്രായമുള്ള ആന്റിമാരൊക്കെ വന്നിട്ട് ജയന്തിയേച്ചി എന്നാണ് വിളിക്കുന്നത്.

ചിലപ്പോൾ ആ ക്യാരക്ടറിനോടുള്ള ഇഷ്ടം കൊണ്ടുമായിരിക്കാം. എന്തായാലും എല്ലാവരും കരുതിയിരിക്കുന്നത് എനിക്ക് പത്ത് നാൽപത് വയസുണ്ടാവുമെന്ന് തന്നെയാണ്. ബിഗ് ബോസിൽ പോയിട്ട് കുറച്ച് കഷ്ടപ്പെട്ടാലും റിസൾട്ട് എന്തായാലും ഉറപ്പാണെന്നും അപ്സര പറയുന്നു. ബിഗ് ബോസിൽ പോയത് കൊണ്ട് നല്ല കാര്യങ്ങളാണ് ജീവിതത്തിൽ സംഭവിച്ചത്.

Also Read
ദിലീപേട്ടനെ ചതിക്കുകയെന്നത് ആളുകൾക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യമായിരുന്നു, ഇപ്പോൾ ആളുകൾ മാറി: ജ്യോതി കൃഷ്ണ പറയുന്നത് കേട്ടോ

എന്റെ പ്രൊഫഷനിൽ ഒരു ബ്രേക്ക് കിട്ടി. ലുക്കിലും ആളുകൾക്കിടയിലെ ഇംപാക്ട് ആണെങ്കിലും ഒക്കെ മാറ്റം വന്നു. ഞാൻ മുൻപ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളൊക്കെ നെഗറ്റീവ് ഷേഡ് ആയിരുന്നു. അതുകൊണ്ട് ആളുകളുടെ മനസിൽ എന്നെ പറ്റിയൊരു ധാരണ ഉണ്ടായിരുന്നിരിക്കാം. അതൊക്കെ എനിക്ക് മാറ്റാനും ഞാൻ എന്താണെന്ന് എനിക്ക് തെളിയിക്കാനും പറ്റി.

പിന്നെ സാമ്പത്തികമായിട്ടും നേട്ടമാണ് ഉണ്ടായത്. പതിനൊന്ന് വർഷമായിട്ട് ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ് ഞാൻ. ഇത്രയും വർഷം ഞാൻ കഷ്ടപ്പെട്ടിട്ടും കിട്ടാത്ത അത്രയും വലിയ പ്രതിഫലമാണ് ബിഗ് ബോസിലെ മൂന്ന് മാസം കൊണ്ട് കിട്ടി. പിന്നെ അതൊരു സർവൈവൽ ഷോ ആയിട്ടാണ് ഞാൻ നോക്കി കാണുന്നത്.

അതിലൂടെ കിട്ടിയ അനുഭവം പിന്നീടുള്ള ജീവിതത്തിലും ഒരു കരുത്താവുമെന്നാണ് തോന്നുന്നത്. ഇതൊക്കെ എന്റെ അനുഭവമാണെന്നും അപ്‌സര പറയുന്നു.

വയനാടിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തിട്ടുണ്ടെന്ന് ഡോ.റോബിൻ

Advertisement