കൂടെ അഭിനയിച്ചിട്ടുള്ളവരിൽ തനിക്ക് ഏറ്റവും കൂടുതൽ അടുപ്പം ഉള്ളത് ദിലീപേട്ടനോട്, ചന്ദ്രേട്ടൻ എന്നാണ് ഞാൻ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നത്: തുറന്ന് പറഞ്ഞ് അനുശ്രീ

215

ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തി സംവിധായകൻ ലാൽജോസിനെ കണ്ടുമുട്ടി സിനിമയിലെത്തിയ താരമാണ് അനുശ്രീ. ലാൽ ജോസ് ഒരുക്കിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ മൂന്ന് നായികമാരിൽ ഒരാളായിട്ടാണ് അനുശ്രീ സിനിമയിൽ എത്തിയത്.

ഇന്ന് മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് അനുശ്രീ. നായികയായും സഹതാരമായും എല്ലാം വലുപ്പചെറുപ്പം നോക്കാതെ മിന്നും പ്രകടനങ്ങൾ നിരവധി കാഴ്ചവച്ചിട്ടുണ്ട് അനുശ്രീ. പൊതുവെ നാടൻ പെൺകുട്ടി ഇമേജുള്ള താരമാണ് അനുശ്രീ.

Advertisements

Also Read
മഞ്ജുവും ഭാവനയും ഒന്നിയ്ക്കുന്നു ; മഞ്ജു ഭാവങ്ങളിൽ ഒളിഞ്ഞിരിയ്ക്കുന്ന മറ്റൊരു രഹസ്യം

എന്നാൽ ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തിൽ തന്റെ മേക്കോവറിലൂടെയാണ് അനുശ്രീ ഞെട്ടിച്ചത്. തനിക്ക് മോഡേൺ ലുക്കും നന്നായി വഴങ്ങുമെന്ന് അനുശ്രീ തെളിയിച്ചു കഴിഞ്ഞു.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അനുശ്രീ. താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളും ലൈവ് വീഡിയോകളുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെടാറുള്ള അനുശ്രി ഫ്‌ളവേഴ്‌സ് ടിവി യിലെ മൈ ജീ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. ചികിത്സയിലുള്ള ഒരു കുട്ടിക്ക് വേണ്ടിയിട്ടുള്ള ധനസഹായം എന്ന നിലയിലാണ് അനുശ്രി ഈ ക്വിസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത്.

ആർ ശ്രീകണ്ഠൻ നായർ ആയിരുന്നു ഈ പരിപാടി ഹോസ്റ്റ് ചെയ്തത്. തന്റെ സിനിമ ജീവിതത്തിലെ നിരവധി കാര്യങ്ങൾ അനുശ്രി ഈ പരിപാടിയിൽ തുറന്നു പറഞ്ഞിരുന്നു. ജീവിതത്തെ കുറിച്ചും, സിനിമയിലേക്ക് കടന്നു വന്നതിനെക്കുറിച്ചും ഒക്കെ അനുശ്രി മൈ ജീ ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ പറഞ്ഞിരുന്നു.

Also Read
മുടങ്ങാതെ പതിനെട്ട് വർഷം തുടർച്ചയായി പുറത്തിറക്കിയ ദേ മാവേലി കൊമ്പത്തിന് എന്താണ് സംഭവിച്ചത്; കാരണം വെളിപ്പെടുത്തി നാദിർഷ

സിനിമാ മേഖലയിൽ ഉളളവരുമായിള്ള അനുശ്രീയുടെ ബന്ധത്തെക്കുറിച്ച് ഈ പരിപാടിയിൽ ശ്രീകണ്ഠൻ നായർ അനുശ്രീയോാട് ചോദിചോദിക്കുച്ചിരുന്നുന്നു. അതിന് താരം നൽകിയ മറുപടി ഇങ്ങനെ:

കൂടെ അഭിനയിച്ചതിൽ ഞാൻ ഇപ്പോഴും ബന്ധം സൂക്ഷിക്കുന്നത് രണ്ടു പേര് ആണ്. ഒന്ന് ദിലീപേട്ടനും മറ്റൊന്ന് ചാക്കോച്ചനും. ഇവരോട് ഇപ്പോഴും കോൺടാക്ട് ഉണ്ട്. ഞാനും ദിലീപേട്ടനും സിനിമയുടെ കഥാപാത്രത്തിന്റെ പേരിലൂടെ തന്നെയാണ് പരസ്പരം വിളിക്കാറുള്ളത്.

ഞാൻ ദിലീപേട്ടൻ എന്ന് വിളിക്കുന്നതിന് പകരം കൂടുതൽ വിളിക്കുന്നത് ചന്ദ്രേട്ടൻ എന്നാണ്. എന്റെ മൊബൈലിൽ ചന്ദ്രേട്ടൻ എന്ന് തന്നെയാണ് ഞാൻ സേവ് ചെയ്തു വെച്ചിരിക്കുന്നത്. എന്തോ അങ്ങനെയാണ് എന്ന് താരം പറയുന്നു.സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങി ചിത്രമാണ് ചന്ദ്രേട്ടൻ എവിടെയാ. മലയാളത്തിന്റെ ജവനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തിലെത്തിയ സിനിമയിൽ രണ്ട് നായികമാരാണ് ഉണ്ടായിരുന്നത്.

Also Read
സിനിമയിലുള്ള ഒരാളായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, ജീവിതത്തിൽ ഒരു വിഷമഘട്ടം വന്നപ്പോൾ ആ സുഹൃത്ത് ചെയ്തത് ഇങ്ങനെ, അന്നു തീർന്നു ആ ബന്ധം: തുറന്നുപറഞ്ഞ് ജോമോൾ

അനുശ്രീയും നമിതാ പ്രമോദും ആയിരുന്നു ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുഷമ എന്ന കഥാപാത്രത്തെ അനുശ്രീയും, ഡോക്ടർ ഗീതാഞ്ജലി എന്ന കഥാപാത്രത്തെ നമിത പ്രമോദുമാണ് സിനിമയിൽ അവതരിപ്പിച്ചത്. കൂടാതെ കെപിഎസി ലളിത, ചെമ്പൻ വിനോദ് സൗബിൻ ഷാഹിർ, വിനായകൻ തുടങ്ങിയവരും ഈ സിനിമയിൽ വേഷമിട്ടിരുന്നു.

Advertisement