മോഡലിങ്ങ് രംഗത്തുനിന്നും എത്തി മിനിസ്‌ക്രീനിൽ അവതാരകയും പിന്നീട് നടിയുമായിമാറിയ താരമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ പ്രശസ്തയായത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് വീണ നായർ.
ബിജു മേനോൻ നായകനായ വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ വീണ നായർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സീരിയലുകളിലും നടി തിളങ്ങി. ഇപ്പോൾ ആര്യ വീണയോട് ചോദിച്ച ഒരു ചോദ്യവും അതിന് വീണ നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
സോഷ്യൽ മീഡിയകളിലൂടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന് ആസ്‌ക് മീ എ ക്വസ്റ്റ്യൻ എന്ന സെക്ഷനിലാണ് വീണ നായരോട് സുഹൃത്തും നടിയുമായ ആര്യ ചോദ്യം ചോദിച്ചത്. നീ എന്താ പെണ്ണേ നന്നാവാത്തേ എന്നായിരുന്നു ആര്യയുടെ രസകരമായ ചോദ്യം.
അതിന് വീണയുടെ മറുപടിയായിരുന്നു അതിലും രസം. നിന്റെ കൂടെ അല്ലേ കൂട്ട് പിന്നെ എങ്ങനെ പെണ്ണേ ഞാൻ നന്നാവാൻ വീണ മറുപടി നൽകി. ഒരു ചോദ്യത്തിന് മറുപടിയുമായി എല്ലാ കാര്യത്തിലും പരസ്പരം പിന്തുണച്ച് ഒപ്പം നിൽക്കുന്ന സൗഹൃദമാണ് ആര്യയുമായി ഉള്ളതെന്ന് വീണ നായർ പറഞ്ഞു.
ഭർത്താവിന്റെ മുഴുവൻ പേരെന്താണ് എന്ന ചോദ്യത്തിന് രസകരമായൊരു ഉത്തരമായിരുന്നു വീണ നൽകിയത്. നാട്ടിലും വീട്ടിലും കൂട്ടുകാർക്കിടയിലും അവൻ സ്വാതി സുരേഷ് ബൈമി. റേഡിയോ ശ്രോതാക്കൾക്ക് അവൻ ആർ ജെ അമാൻ.
എനിക്കും എന്നെ സ്നേഹിക്കുന്നവർക്കും അവൻ കണ്ണേട്ടനെന്നും താരം വ്യക്തമാക്കി. വീണ ഇപ്പോൾ ഗൾഫിലാണ് ഉള്ളത്. അടുത്ത മാസം നാട്ടിലേക്ക് വരുമെന്നും. കൊറോണ എന്ന മഹാമാരി എത്രയും പെട്ടെന്ന് മാറട്ടെ എന്നാണ് ഇപ്പോളുള്ള് ആഗ്രഹമെന്നും താരം പറയുന്നു.
ഏഷ്യാനെറ്റിലെ റിയാലിറ്റിഷോയായിരുന്ന ബിഗ് ബോസ്സ് മലയാളം പതിപ്പ് 2 ലെ മൽസരാർത്ഥികളായിരുന്നു വീണാ നായരും ആര്യയും.