അവതാരകായായും ഗായികയായും എത്തി മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്.
ചിങ്ങമാസം വന്നുചേർന്നാൽ എന്നു തുടങ്ങുന്ന വൻ ഹിറ്റായ റിമിയുടെ ഗാനം ഇന്നും ആരാധകർ ഏറെ ആസ്വദിക്കുന്ന ഒന്നാണ്. അതിനുശേഷം നിരവധി, ടിവി പരിപാടികൾ, സിനിമകൾ, സ്റ്റേജ് ഷോകൾ ഒക്കം റിമി മലയാളികൾക്ക് സമ്മാനിച്ചു.
ഈ ലോക്ക് ഡൌൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്ന താരങ്ങളിൽ ഒരാളായിരുന്നു റിമി ടോമി. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളടക്കം വീടിനുള്ളിലേക്ക് കയറിയിരുന്നപ്പോൾ പലരും സോഷ്യൽ മീഡിയയിലും മറ്റും സജീവമായിരുന്നു.
റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ച് ആരാധകരുമായി പങ്കുവെച്ചിരുന്നു. യൂട്യൂബിൽ ഒരു ചാനൽ ആരംഭിച്ചാണ് പാചക വീഡിയോകൾ ആരാധകരുമായി റിമി ടോമി പങ്കുവെച്ചത്. ചാനലിന് ഗംഭീര അഭിപ്രായവുമാണ് ലഭിച്ചത്.
ഇപ്പോളിതാ മഹാമാരിക്കാലത്ത് സാന്ത്വനവുമായെത്തിയിരിക്കുകയാണ് താരം. ഒരു മൗനവേദനയിൽ എന്ന് തുടങ്ങുന്ന ഗാനത്തിന് ഗംഭീര അഭിപ്രയമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കണ്ണീരോടെ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന റിമിയെയാണ് വീഡിയോയിൽ കാണുന്നത്.
പുതിയ പാട്ടിനെക്കുറിച്ച് ഗായിക സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. നിരവധി ആളുകളാണ് വീഡിയോക്ക് കമന്റുമായെത്തിയിരിക്കുന്നത്. ഗായികയുടെ ഹൃദയം തൊട്ടുള്ള ആലാപനം കണ്ണു നിറയ്ക്കുന്നു എന്നാണ് ആസ്വാദകപക്ഷം.
ദേവാലയത്തിൽ പോയി പ്രാർഥിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഈ പാട്ട് മനസ്സിന് ഏറെ ആശ്വാസവും പ്രത്യാശയും നൽകുന്നു എന്ന് പ്രേക്ഷകർ പ്രതികരിച്ചു. പാട്ടുകണ്ടവരോടും അഭിപ്രായം പറഞ്ഞവരോടും നന്ദി പറഞ്ഞ് റിമി ടോമി രംഗത്തെത്തിയിരുന്നു.
അതേ സമയം ഇതൊന്നും കൂടാതെ നേരത്തെ ലോക് ഡൗണിൽ മറ്റൊരു ശ്രമവും താരം നടത്തിയിരുന്നു. ടിക് ടോക് വീഡിയോകൾ. ശോഭന, ഉർവ്വശി, ഏറ്റവും ഒടുവിലായി കൽപ്പനയുടെ സിനിമ രംഗങ്ങൾ വരെ താരം ടിക് ടോക്കിലൂടെ അവതരിപ്പിച്ചു കഴിഞ്ഞു. ഉർവ്വശിയുടെ ഒരു കോമഡി സീൻ പങ്ക് വച്ച് ഹിറ്റ് ആയതിനു പിന്നാലെയാണ് ഇപ്പോൾ കല്പ്പനയുടെ കോമഡി സീനും താരം പങ്കുവച്ചിരുന്നു.