മോഹൻലാലും താനും ഇതുവരേയും അടിച്ചു പിരിയാത്തതിന്റെ കാരണം വെളിപ്പെടുത്തി പ്രിയദർശൻ

44

മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ ഡയറക്ടറിൽ ഒരാളായ പ്രിയദർശനും തമ്മിലുള്ള സൗഹൃദം സിനിമയ്ക്കത്തും പുറത്തും എന്നും പകരം വെക്കാനില്ലാത്തതാണ്. അത് മലയാളി കാണാൻ തുണ്ടിയിട്ട് പതിറ്റാണ്ടുകളുമായി.

ഇരുവർക്കിടയിലും എപ്പോഴെങ്കിലും ഒരു രസക്കേട് ഉണ്ടായതായി ആർക്കും അറിവുണ്ടാകില്ല. എല്ലാ കാലത്തും പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി സിനിമകൾ എടുത്തു. വൻ പരാജയമായവയും അതിനേറെ വൻവിജയമായവും ഉണ്ട് അക്കൂട്ടത്തിൽ.

Advertisements

ഇപ്പോൾ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ റിലീസിന് തയ്യാറായി നിൽക്കുകയാണ്. മോഹൻലാലുമായുള്ള ആ വലിയ സൗഹൃദത്തിൽ വിള്ളൽ വീഴാത്തതിന് കാരണം എന്താണെന്ന് തുറന്നു പറയുകയാണ് പ്രിയദർശൻ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ.

പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ:

സിനിമയിലായാലും ജീവിതത്തിലായാലും ബന്ധത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവരുണ്ടാകും. അങ്ങോട്ടും ഇങ്ങോട്ടും കുറ്റവും കുറവുകളൂമെല്ലാം പറയുന്നവർ. അത്തരം കാര്യങ്ങൾക്ക് ചെവി കൊടുക്കാറില്ല. ഈഗോയ്ക്ക് രണ്ടു കാരണങ്ങളാകും പ്രധാനമായും ഉണ്ടാവുക.

ഒന്ന് പ്രൊഫഷണലും മറ്റൊന്ന് ഫിനാൻഷ്യലും ഇത് രണ്ടും ഞങ്ങൾക്കിടയിൽ ഇതുവരെ പ്രശ്‌നമായി വന്നിട്ടേയില്ല. ഒരാളെ താഴ്ത്തികെട്ടാനായി മറ്റേയാൾ ഒന്നും ചെയ്യില്ലെന്ന ഉറച്ച വിശ്വാസമാണ് സൗഹൃദത്തിന് പിന്നിലെ ശക്തിയെന്ന് പ്രിയദർശൻ പറഞ്ഞു.

Advertisement