കോമഡി പരിപാടിയിലൂടെ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ അപമാനിച്ചതിൽ ഫ്ളവേഴ്സ് ടിവി നിരുപാധികം മാപ്പു പറഞ്ഞിട്ടും രോഷം അടങ്ങാതെ ലാലേട്ടൻ ഫാൻസ്. ഫ്ളവേഴ്സ്, 24 ന്യൂസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ പേരിലുള്ള വാർത്താക്കുറിപ്പിലായിരുന്നു ക്ഷമാപണം.
എന്നാൽ, ലാലേട്ടനെ അപമാനിച്ച മിമിക്രി താരവും അണിയറ പ്രവർത്തരുമാണ് മാപ്പു പറയേണ്ടതെന്ന് ആവശ്യവുമായി ലാൽ ഫാൻസ് രംഗത്തെത്തി. ഇതേത്തുടർന്ന് മോഹൻലാലിനെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ അപമാനിച്ച പാല ജോബി വീഡിയോ വഴി മാപ്പു പറയിച്ച ഫ്ളവേഴ്സ് രംഗത്തെത്തി.
അബദ്ധം പറ്റിയതാണെന്നും ചെറിയ കലാകാരനായ താൻ അതിൽ ക്ഷമ ചോദിക്കുന്നെന്നും വീഡിയോ സന്ദേശത്തിൽ ജോബി പറയുന്നു. എല്ലാവരും സന്തോഷിപ്പിക്കുക എന്നതാണ് കലാകാരന്റെ ലക്ഷ്യം. എന്നാൽ, തന്നിൽ നിന്നുണ്ടായ ഒരു തെറ്റ് ഒരുപാട് മോഹൻലാൽ ആരാധകർക്ക് വിഷമമുണ്ടാക്കി എന്നറിഞ്ഞു. എതിൽ താൻ ക്ഷമ ചോദിക്കുന്നെന്നും ജോബി പറഞ്ഞു.
നേരത്തേ, കോമഡി പരിപാടിയിലെ ഒരു സ്കിറ്റിൽ ഉൾപ്പെട്ട ചില ഭാഗങ്ങൾ പ്രിയപ്പെട്ട മോഹൻലാലിന്റെ ആരാധകർക്ക് വേദനയുണ്ടാക്കിയതിൽ അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കുന്നതായി ഫ്ളവേഴ്സ് ചാനൽ അറിയിച്ചിരുന്നു. മോഹൻലാലിന്റേയും അദ്ദേഹം ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്കു നൽകിയ സംഭാവനകളുടെയും വലിയ ആരാധകരാണ് ഫ്ളവേഴ്സ് ടിവി.
അദ്ദേഹം ഈ ചാനലിലെ വിവിധ പരിപാടികളിൽ വിശിഷ്ട അതിഥിയായി പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹത്തെ അറിഞ്ഞു കൊണ്ട് അപമാനിക്കില്ലെന്നും പത്രക്കുറപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിലെ സ്റ്റാർ മാജിക്ക് പരിപാടിയിലൂടെയാണ് മോഹൻലാലിനെ നീചമായ രീതിയിൽ ചാനൽ അപമാനിച്ചത്.
ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. മോഹൻലാലിന്റെ ഫാൻസ് അസോസിയേഷനും ചാനലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ശ്രീകണ്ഠൻ നായർ ഫ്ളവേഴ്സ് ചാനലിൽ നടക്കുന്ന തെമ്മാടിത്തരം തിരുത്തണം. സ്കിറ്റിന്റെ സ്ക്രിപ്റ്റ് എഴുതിയവനും അവതരിപ്പിച്ചവരും പരസ്യമായി മാപ്പ് പറയണം’ എന്ന് മോഹൻലാൽ ഫാൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിലും ഭേദം ഭിക്ഷ യാചിച്ചു ജീവിക്കുന്നതാണ് നല്ലതെന്നും മോഹൻലാൽ ഫാൻസ് ഗ്രൂപ്പിലൂടെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധം കനത്തതോടെയാണ് ചാനലും ഇപ്പോൾ ജോബിയും മാപ്പുമായി രംഗത്തെത്തിയത്.