സ്റ്റണ്ട് ആർട്ടിസ്റ്റുകളോട് മാപ്പ് പറഞ്ഞ് അജിത്ത്; വിഡിയോ

11

തമിഴകത്തിന്റെ തല അജിത്ത് നായകനായി എത്തിയ നേർകൊണ്ട പാർവൈ തിയറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയിലെ ആക്ഷൻ സീക്വൻസ് മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നു.

ഓരോ ഫൈറ്റ് കഴിയുമ്പോഴും സ്റ്റണ്ട് ആർട്ടിസ്റ്റുകളോട് ക്ഷമ ചോദിക്കുന്ന അജിത്തിനെ വിഡിയോയിൽ കാണാം. പലപ്പോഴും സാഹസികമായ അപകടരംഗങ്ങൾ ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വയം ചെയ്യുന്ന താരമാണ് അജിത്ത്.

Advertisements

താൻ മൂലം ഡ്യൂപ്പ് ചെയ്യുന്നവർക്ക് ഒന്നും സംഭവിക്കരുതെന്നതാണ് അജിത്തിന്റെ നിലപാട്.
ഇതുപോലെ തന്നെ സെറ്റിലുള്ളവരോടെല്ലാം ആത്മാർഥമായ സ്‌നേഹം വച്ചുപുലർത്തുന്ന താരത്തിന്റെ പല പ്രവർത്തികളും ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.

ഈ ആക്ഷൻ സീക്വൻസ് വിഡിയോയുടെ താഴെയും അജിത്തിന്റെ എളിമയെക്കുറിച്ചാണ് ഏവർക്കും പറയുവാനുള്ളത്.

Advertisement