മഹാപ്രളയിന്റെ ഒരു വർഷം തികയുന്ന സമയത്ത് കേരളം രണ്ടാമതും ഒരു പ്രളയത്തെ നേരിട്ടപ്പോൾ ഇൻസ്റ്റഗ്രമിൽ തന്റെ ചിത്രം പങ്കുവച്ച നമിതാ പ്രമോദിനെതിരെ വിമർശനവുമായി ആരാധകൻ. പ്രളയം നേരിടുമ്പോൾ നിങ്ങൾ എവിടെയാണെന്നായിരുന്നു യുവാവിന്റെ ചോദ്യം.
തമിഴ്നാട്ടിൽ നിന്ന് നടൻ വിജയ് പോലും 70 ലക്ഷം രൂപ സഹായം ചെയ്യുമ്പോൾ മലയാളം സിനിമ ഇൻഡസ്ട്രിയോട് പുശ്ചം തോന്നുന്നു എന്നാണ് നിഹാൽ മട്ടന്നൂർ എന്ന യുവാവ് പ്രതികരിച്ചത്.
നിങ്ങള് ഒക്കെ ജീവിച്ചിരിപ്പുണ്ടോ കേരളത്തിന് ഒരു പ്രളയം അല്ലെങ്കിൽ പ്രശ്നം വരുമ്പോൾ സഹായിക്കാൻ നിങ്ങൾക്കു അല്ലെ ഉള്ളു ആക്ടർ വിജയ് സർ 70ലക്ഷം കൊടുത്തു എന്ന് കേൾക്കുമ്പോൾ മലയാളം ഫിലിം ഇൻഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു കേരളത്തിലെ മലയാളികൾ അല്ലെ നിങ്ങളുടെ ഒക്കെ പടം തിയേറ്ററിൽ പോയി കാണുന്നത് അവർക്ക് ഇത്തിരി സഹായം ചെയ്തുടെ എന്നായിരുന്നുയുവാവിന്റെ വാക്കുകൾ.
എന്നാൽ ഇതിന് മറുപടിയുമായി നമിത തന്നെ നിമിഷങ്ങൾക്കകം രംഗത്തെത്തുകയും ചെയ്തു. സഹായം ചെയ്യുന്നത് നൂറ് പേരെ അറിയിക്കണം എന്നില്ല സഹോദര, നമ്മൾ മാത്രം അറിഞ്ഞാൽ മതിയെന്നായിരുന്നു’ താരം മറുപടി നൽകിയത്. എന്നാൽ താരം മറുപടി നൽകിയതോടെ ഇതിന് കമന്റുകളുമായി താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ആരാധകരും എത്തി