മോഹൻലാലിന്റെ പെർഫോർമൻസിൽ സംശയം പ്രകടിപ്പിച്ച സഹസംവിധായകൻ എഡിറ്റിങ് കഴിഞ്ഞ് ഞെട്ടി; സൂര്യയും കെവി ആനന്ദും വെളിപ്പെടുത്തുന്നു

35

മലയാളത്തിന്റെ താരരാജാവ് മോഹൻലാലും തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയും ഒന്നിച്ചു അഭിനയിച്ച കാപ്പാൻ സെപ്റ്റംബർ ഇരുപതിന് തീയേറ്ററുകളിൽ എത്തുകയാണ്. പ്രശസ്ത സംവിധായകൻ കെ വി ആനന്ദ് ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചത് ലൈക്ക പ്രൊഡക്ഷൻസ് ആണ്.

Advertisements

ഇപ്പോഴിതാ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് കെ വി ആനന്ദും സൂര്യയും പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മോഹൻലാൽ സെറ്റിൽ എത്തിയപ്പോൾ തന്നെ പൂർണ്ണമായും ആ കഥാപാത്രമായി അദ്ദേഹം മാറി എന്ന് കെവി ആനന്ദ് പറയുന്നു. അദ്ദേഹം തന്റെ മനസ്സിൽ ആ കഥാപാത്രത്തിന് ഒരു രൂപവും ഭാവവും ഉണ്ടാക്കിയിരുന്നു കെ വി ആനന്ദ് വിശദീകരിക്കുന്നു.

മോഹൻലാൽ അഭിനയിക്കുമ്പോൾ, അദ്ദേഹത്തിന്റെ പെർഫോമൻസ് കുറച്ചു കൂടെ കിട്ടിയിരുന്നെങ്കിൽ എന്ന മട്ടിൽ സംശയം പ്രകടിപ്പിച്ച തന്റെ സഹസംവിധായകൻ ചിത്രത്തിന്റെ എഡിറ്റ് ചെയ്ത വിഷ്വൽസ് കണ്ടു അത്ഭുതപ്പെട്ടുപോയി. അദ്ദേഹം ചോദിച്ചത് എങ്ങനെയാണു സർ ഇങ്ങനെ അഭിനയിക്കാൻ കഴിയുന്നത് എന്നാണെന്നു കെവി ആനന്ദ് പറയുന്നു.

അതേസമയം, മോഹൻലാലിന് മുന്നിൽ അഭിനയിക്കാൻ നിൽക്കുമ്പോൾ തനിക്കു ആദ്യം തോന്നിയത് ഒരു മായാ ലോകത്താണ് താനെന്നാണ് എന്ന് സൂര്യ പറയുന്നു. ഓരോരുത്തരുമായും മോഹൻലാൽ സർ ഇടപെടുമ്പോൾ അവരുടെ പ്രായത്തിലേക്കു ഇറങ്ങി ചെന്ന് അവരുടെ ഒരു കൂട്ടുകാരനെ പോലെയാവും അദ്ദേഹം എന്നും അദ്ദേഹത്തെ പോലെ ഒരു സീനിയർ നടൻ ഓരോ ജൂനിയർ ആയ ആളുകളോടും കാണിക്കുന്ന എളിമയും സൗഹൃദവും താൻ അടക്കമുള്ളവർക്ക് മുന്നോട്ടുള്ള ലൈഫിൽ ഒരു വലിയ പാഠമാണ് എന്നും സൂര്യ പറയുന്നു.

Advertisement