ദേശീയ അവാർഡ് കിട്ടിയതിന് പിന്നാലെ പ്രതിഫലം കുത്തനെ കൂട്ടി കീർത്തി സുരേഷ്

23

നടി കീർത്തി സുരേഷ് ദേശീയ അവാർഡ് കിട്ടിയതിന് പിന്നാലെ തന്റെ പ്രതിഫലം കുത്തനെ കൂട്ടിയതായി റിപ്പോർട്ടുകൾ. മഹാനടി എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്കിൽ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചു.

Advertisements

മഹാനടിക്ക് ശേഷം താരം പ്രതിഫലം കൂട്ടിയതായാണ് ഒരു നിർമാതാവ് പറയുന്നത്. മഹാനടിയിൽ അഭിനയിക്കുമ്പോൾ 30 ലക്ഷം രൂപ പ്രതിഫലമായി വാങ്ങിയ താരം ഇപ്പോൾ 60 ലക്ഷമാണ് ആവശ്യപ്പെടുന്നതെന്നാണ് നിർമാതാവ് വ്യക്തമാക്കുന്നത്.

നേനു ശൈലജ, നേനു ലോക്കൽ, മഹാനടി എന്നീ ചിത്രങ്ങൾ താരത്തെ ശ്രദ്ധേയയാക്കി. ഇതോടെ 50 ലക്ഷം പ്രതിഫലം കൈപറ്റുന്ന കാജൽ, തമന്ന, സമാന്ത എന്നീ താരങ്ങളേക്കാൾ കൂടുതൽ പ്രതിഫലമാണ് കീർത്തി ആവശ്യപ്പെടുന്നത്.

താരം ഇപ്പോൾ ഗ്ലാമറസ് റോളുകളേക്കാൾ നല്ല കഥാപാത്രങ്ങളുള്ള കഥയാണ് തിരഞ്ഞെടുക്കുന്നത്. വിജയ്ക്കൊപ്പം സർക്കാർ, വിശാലിനൊപ്പം സണ്ടക്കോഴി 2 എന്നീ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും വലിയ പ്രതിഫലം കൈപറ്റിയില്ലെന്നും നിർമ്മാതാവ് കൂട്ടിച്ചേർത്തു.

Advertisement