ഇങ്ങനെയൊക്കെ നടന്നാൽ ഇവളൊക്കെ വല്ലവന്റെയും തലയിൽ കയറി പോകത്തെയുള്ളു, തന്നെ ശപിച്ച അധ്യാപകരെ കുറിച്ച് സ്മിനു സിജോ

358

വളരെ പെട്ടെന്ന തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് സ്മിനു സിജോ.തന്റെ സ്വതസിദ്ധമായ അഭിനയം കൊണ്ടാണ് മലയാളികളുടെ മനസ്സിൽ സ്മിനു സിജോ ഇടം നേടിയത്. വളരെ യാദൃച്ഛികം ആയാണ് സ്മിനു അഭിനയ രംഗത്തേക്ക് എത്തുന്നത്.

സൂപ്പർഹിറ്റ് ചിത്രമായ കെട്ട്യോളാണെന്റെ മാലാഖയിൽ ആസിഫ് അലിയുടെ ചേച്ചിയുടെ വേഷത്തിൽ എത്തിയതാണ് സ്മിനുവിന്റെ കരിയറിൽ വലിയൊരു ടേണിങ് പോയിന്റ് ആയത്. പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു.

Advertisements

ഏറെ പ്രേക്ഷക പ്രശംസ നേടിയെടുത്ത നായാട്ട്, ഓപ്പറേഷൻ ജാവ, സുനാമി, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം സ്മിനു സിജോ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജോ ആൻഡ് ജോ, ഹെവൻ എന്നിവയാണ് സ്മിനുവിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ.

Also Read
ഗോവയിലേക്ക് ട്രിപ്പ് പോകാൻ ഒരുങ്ങുമ്പോഴാണ് പ്രഗ്‌നന്റ് ആണെന്നറിയുന്നത്; ഇത് പ്ലാൻ ചെയ്ത പ്രഗ്‌നൻസി അല്ലെന്ന് തുറന്ന് പറഞ്ഞ് മൃദുല വിജയ്

ഇപ്പോഴിതാ താൻ ജീവിതത്തിൽ നേരിട്ട അവഗണനകളെ കുറിച്ച് തുറന്നു പറയുകയാണ് താരം. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തനിക്ക് ഹാൻഡ് ബോളിനോടായിരുന്നു താൽപര്യം. സ്പോർട്സിൽ കരിയർ നേടണമെന്ന് കരുതിയപ്പോഴും വീട്ടിലെ സാഹചര്യം അതിന് അനുകൂലമായില്ല.

വീട്ടിലെ മൂത്തപെൺകുട്ടി ആയതിനാൽ നേരത്തെ വിവാഹം കഴിപ്പിച്ച് വിട്ടു. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 23 വർഷമായി. അന്നൊക്കെ പെൺകുട്ടികളുടെ വിവാഹം നേരത്തെ നടത്തുന്നതാണ് പതിവ്. ഭർത്താവ് സിജോ ബിസിനസ് നടത്തുകയാണ്. വിവാഹം കഴിഞ്ഞിട്ട് ഇത്രയും വർഷമായതിന് ശേഷം സിനിമയിൽ അഭിനയിക്കുന്നെന്ന് പറഞ്ഞപ്പോൾ ഒരുപാട് ബന്ധുക്കൾ എതിർപ്പുമായി വന്നിരുന്നു.

സിനിമാക്കാർ മോശക്കാരാണ് അതിലേക്ക് പോയാൽ നമ്മളും മോശമാകും എന്നൊക്കെ പറഞ്ഞവരുണ്ട്. എന്നാൽ ഭർത്താവും മക്കളുമെല്ലാം എല്ലാവിധ പിന്തുണയും നൽകി. അവഗണനകൾ പല രീതിയിൽ നേരിട്ടിട്ടുണ്ട്. സ്‌കൂളിൽ പഠിക്കുമ്പോൾ നല്ല രീതിയിൽ പഠിക്കുന്ന കുട്ടികൾക്ക് മുൻഗണനയും എന്നെ പോലുള്ള സ്പോർട്സിൽ കഴിവ് തെളുയിക്കുന്നവർക്ക് അവഗണനയും ആയിരുന്നു.

ആ കാലത്ത് പെൺകുട്ടികൾ കായിക രംഗത്ത് നേട്ടങ്ങൾ കൊയ്യുന്നത് ഒന്നും വലിയ ശതമാനം ആളുകളും ഇഷ്ട പെട്ടിരുന്നില്ല. അവഗണനയുടെ പേരിൽ പലപ്പോഴും അധ്യാപകരോട് വഴക്കിടേണ്ടതായി വന്നിട്ടുണ്ട്. അങ്ങനെ വന്ന ഇൻസൾട്ടുകളാണ് സ്റ്റേജിൽ കയറാൻ പേടിയായി മാറിയത്.

Also Read
വിശന്ന മകൾക്ക് ഭക്ഷണം വാങ്ങി കൊടുക്കാത്ത അമ്മ; മോൾക്ക് ബാത്രൂമിൽ പോകണമെന്ന് പറഞ്ഞത് പോലും പ്രചരിപ്പിച്ചത് വേറെ തരത്തിൽ; ഗോപി സുന്ദറുമായുള്ള ബന്ധം ആദ്യം പറഞ്ഞത് പാപ്പുവിനോടെന്നും അമൃത

ഹാൻഡ് ബോൾ എന്നൊക്കെ പറഞ്ഞ് നടന്നാൽ ഇവളൊക്കെ വല്ലവന്റെയും തലയിൽ കയറി പോകത്തെയുള്ളു എന്നാണ് ഒരു അധ്യാപക എന്റെ അമ്മയോട് പറഞ്ഞത്. ആ അധ്യാപകരുടെ ശാപം കൊണ്ടാണോന്ന് അറിയില്ല, എന്റെ ക്ലാസിൽ ഏറ്റവും നന്നയാി പഠിച്ചിരുന്ന കുട്ടികളെക്കാൾ പ്രശസ്തിയിൽ എത്താൻ എനിക്ക് സാധിച്ചെന്നും സ്മിനു സിജോ വ്യക്തമാക്കുന്നു.

Advertisement