ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന നടി ആയിരുന്നു ശ്രീവിദ്യ. നായികയായും അമ്മ നടിയായും എല്ലാം തിളങ്ങിയിട്ടുള്ള ശ്രിവിദ്യയുടെ വിയോഗം ഇന്നും സിനിമാ പ്രേമികളുടെ തീരാ ദുഖമാണ്. അതേ സമയം ശ്രീവിദ്യയുടെ ജീവിതത്തെ കുറിച്ചുള്ള അനേകം കഥകൾ പുറത്ത് വന്നിട്ടുണ്ട്.
നിരവധി പുരുഷന്മാരുമായി പ്രണയത്തിൽ ആയെങ്കിലും അതൊന്നും ശ്രീവിദ്യയ്ക്ക് ആശ്വാസമായിരുന്നില്ല. സംവിധായകൻ ഭരതൻ മുതൽ നടൻ കമൽഹാസൻ വരെയുള്ള താരങ്ങളുമായി ശ്രീവിദ്യ പ്രണയത്തിൽ ആയിരുന്നു. ഭർത്താവ് ജോർജിനെയും നടി പ്രണയിച്ച് വിവാഹം കഴിച്ചതാണ്.
ഇപ്പോഴിതാ നടിയുടെ അവസാന കാലത്തിലുണ്ടായ സംഭവങ്ങൾ പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകൻ ശ്രീകുമാരൻ തമ്പി. ശ്രീവിദ്യയുടെ ജീവിതത്തിലേക്ക് അനേകം പുരുഷന്മാർ വിവിധ കാലഘട്ടങ്ങളിൽ വന്നിട്ടുണ്ട്. അനുതാപത്തോട് കൂടി പറയട്ടേ, പുരുഷനെ കുറിച്ചുള്ള അവരുടെ കണക്ക് കൂട്ടലുകൾ പൂർണമായും തെറ്റായിരുന്നു.
ഭരതനെ അവർ പ്രണയിക്കുന്ന കാലത്താണ് ശ്രീവിദ്യ എന്ന സുന്ദരിയെ ഞെട്ടിച്ച് കൊണ്ട് ഒരു സുപ്രഭാതത്തിൽ ഭരതൻ കെപിഎസി ലളിതയെ വിവാഹം കഴിച്ചത്. ഏറ്റവും ഒടുവിൽ അവർ തന്റെ രക്ഷകനും രക്ഷകർത്താവും ആയി തിരഞ്ഞെടുത്തത് കെ ബി ഗണേഷ് കുമാറിനെ ആയിരുന്നു.
അങ്ങനെ ചെന്നൈ നഗരത്തിൽ നിന്ന് വിദ്യ തിരുവനന്തപുരത്തേക്ക് താമസം മാറ്റി. സ്ഥലം വാങ്ങി സ്വന്തം വീട് വച്ചു. എല്ലാം ഗണേഷ് കുമാറിന്റെ മേൽനോട്ടത്തിൽ. ഒടുവിൽ അയാൾക്ക് പവർ ഓഫ് അറ്റോർണിയും നൽകി. അതായത് ശ്രീവിദ്യയ്ക്ക് സ്വന്തമായ എല്ലാ സ്വത്തുക്കളും കൈകാര്യം ചെയ്യാനുള്ള അവകാശം ഗണേഷ് കുമാറിന്.
തിരുവനന്തപുരത്ത് താമസിക്കുന്ന സമയത്ത് അമ്മത്തമ്പുരാട്ടി എന്ന എന്റെ മെഗാപരമ്പരയിൽ ശ്രീവിദ്യ അഭിനയിച്ചിരുന്നു. ആ സമയത്ത് അവർ സത്നാർബുദത്തിന് ഉള്ള ചികിത്സയിലാണ്. ഷൂട്ടിങ്ങ് നടക്കുമ്പോൾ വിദ്യയുടെ മുഖത്തും ശരീരത്തിന്റെ ചലനത്തിലും ഉണ്ടാകുന്ന മാറ്റം എന്നെ അത്ഭുതപ്പെടുത്തി.
വിദ്യയുടെ മ ര ണം ഉറപ്പാണെന്ന് വ്യക്തമായപ്പോൾ അമ്മത്തമ്പുരാട്ടി പരമ്പര നിർത്താൻ ഞാൻ തീരുമാനിച്ചു. പണത്തിന് വില കൽപ്പിക്കുന്നവർ ശ്രീദേവിയ്ക്ക് പകരം മറ്റൊരു നടിയെ വച്ച് പരമ്പര തുടരും. എന്നാൽ സീരിയലിന്റെ നാൽപ്പത്തി ഒമ്പതാം എപ്പിസോഡിൽ ഞാൻ ക്യാമറയ്ക്ക് മുന്നിൽ വന്ന് പ്രേക്ഷകരോട് സംസാരിച്ചു.
ക്ഷണിക്കണം, ശ്രീവിദ്യ ഈ പരമ്പരയിൽ തുടർന്ന് അഭിനയിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മറ്റൊരു നടിയെ അമ്മ തമ്പുരാട്ടിയാക്കി പരമ്പര തുടർന്നാൽ അത് ശ്രീവിദ്യയോടും അവരുടെ ആരാധകരോടും ചെയ്യുന്ന അപരാധമായിരിക്കും. അതുകൊണ്ട് ഈ പരമ്പര ഇവിടെ അവസാനിപ്പിക്കുന്നു ക്ഷമിക്കുക എന്നും പറഞ്ഞതായിശ്രീകുമാരൻ തമ്പി പറയുന്നു.
അമ്മത്തമ്പുരാട്ടി പെട്ടെന്ന് നിർത്തിയത് കൊണ്ട് എനിക്ക് എട്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം വന്നിരുന്നതായിട്ടും സംവിധായകൻ വ്യക്തമാക്കി. മാത്രമല്ല ശ്രീവിദ്യ മരിച്ചതിന് പിന്നാലെ തന്റെ മകൻ കണ്ണനും ഒരു യാത്ര പോലും പറയാതെ പോയി. ഇതിലും വലിയ നഷ്ടം വേറെ എന്തെങ്കിലും ഉണ്ടോന്നാണ് ശ്രീകുമാരൻ തമ്പി ചോദിക്കുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീകുമാരൻ തമ്പി ഇക്കാര്യങ്ങൾ പറഞ്ഞത്.