മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും ഗായികയുമാണ് റിമി ടോമി. പാട്ട് പാടുന്നതിനൊപ്പം ഡാൻസ് കളിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത ഗായിക എന്നതിലുപരി നടിയും അവതാരകയും ഇപ്പോൾ യൂടൂബറുമായി തിളങ്ങി നിൽക്കുകയാണ് റിമി ടോമി.
ആരാധകരുമായി ഏറ്റവും അടുത്ത് നിൽക്കുന്ന താരം കൂടിയാണ് റിമി ടോമി. സോഷ്യൽ മീഡിയ പേജുകളിൽ സജീവമായി പോസ്റ്റ് ഇടാറുള്ള താരം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനും മടിക്കാറില്ല. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ ഫാൻസിന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് താരം.
താൻ ഉപയോഗിക്കുന്ന ബ്യൂട്ടി പ്രൊഡക്ടസിനെ കുറിച്ച് പറയാനായിരുന്നു വന്നതെങ്കിലും രസകരമായൊരു ചോദ്യവും ഇതിനിടെ ഉണ്ടായി. യഥാർഥ സൗന്ദര്യം മറ്റുള്ളവരെ സഹായിക്കുമ്പോഴാണെന്ന് പറഞ്ഞ ആരാധികയ്ക്ക് വളരെ നീണ്ട ഒരു മാസ് മറുപടിയാണ് റിമി ടോമി നൽകിയത്.
അന്നന്നത്തെ അരി വാങ്ങാൻ കാശില്ലാത്തവർക്ക് കൊടുക്കുന്നതാണ് യഥാർത്ഥ സൗന്ദര്യം എന്നാണ് ബീന എന്നൊരു ആരാധിക പങ്കുവെച്ച കമന്റ്. ഇതിന് വളരെ രസകരവും പ്ലെസന്റുമായിട്ടുള്ള മറുപടിയാണ് റിമി ടോമി നൽകിയത്. പൊന്നു ബീനച്ചേച്ചി ഞാനും ചെയ്യാറുണ്ട്, എന്നെ കൊണ്ട് പറ്റുന്ന പോലെ സഹായിക്കാൻ ശ്രമിക്കാറുണ്ട്. നമ്മളുമൊക്കെ കഷ്ടപ്പെട്ട് വന്ന ആൾക്കാരാണ്.
പക്ഷേ എന്നെ കൊണ്ട് പറ്റുന്ന പോലെ ഞാൻ സഹായം ചെയ്യാൻ ശ്രമിക്കാറുണ്ട്. നാലു പേരറിഞ്ഞ് കൊടുക്കരുത് എന്നാണ് പറയുന്നത്. പക്ഷേ നാലു പേരറിഞ്ഞ് കൊടുത്താലും തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതു കൊണ്ടാണ് ഇങ്ങനൊക്കെ കേൾക്കേണ്ടി വരുന്നത്. എന്നെ സംബന്ധിച്ച് ദൈവത്തിന്റെ മുന്നിൽ മാത്രം എനിക്ക് പ്രീതിപ്പെടുത്തിയാൽ മതി.
എന്നെ അറിയുന്നവർക്ക് അറിയാം. അവരുടെ സന്തോഷമാണ് വലുത്. നമ്മളൊരു കുഞ്ഞ് സഹായം ചെയ്യുമ്പോഴും വലിയ സഹായം ചെയ്യുമ്പോഴും അവരെന്നും നമ്മളെ വലിയ നന്ദിയോടെയും സന്തോഷത്തോടെയും ആണ് കാണുന്നത്.
അവർ അവരുടെ പ്രാർത്ഥനയിൽ നമ്മളെ ഓർക്കുന്നതാണ് ഏറ്റവും വലിയ ഗിഫ്റ്റ് എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് എനിക്ക് ആ കാര്യത്തിൽ ഒട്ടും വിഷമമില്ല. എന്നെ കൊണ്ട് പറ്റുന്നതിന്റെ അപ്പുറത്തുള്ള സഹായം ചെയ്തിട്ടുള്ള ആളാണ് ഞാൻ. ചേച്ചി പറഞ്ഞത് വളരെ ശരിയാണ്, ആരാണെങ്കിലും നമ്മൾ മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ അവർക്ക് കിട്ടുന്ന സന്തോഷമാണ് നമ്മുടെ സൗന്ദര്യം.
ഈ സ്‌കിന്നും ഭംഗിയുമൊക്കെ പറയുന്നത് എന്ന് വേണമെങ്കിലും നശിച്ച് പോകാം. നമ്മൾ വെറും മണ്ണിനടിയിൽ പോകുന്ന ആൾക്കാരാണ്. ആ ഒരു ചിന്ത എല്ലാവർക്കുമുണ്ട്. നമുക്ക് കിട്ടിയിരിക്കുന്നതെല്ലാം ദൈവത്തിന്റെ ദാനമാണെന്ന് ശരിക്കും മനസിലാക്കിയ ആളാണ് ഞാൻ എന്നായിരുന്നു റിമി ടോമി നൽകിയ മറുപടി.
Also Read
ഞങ്ങൾ സമാധാനത്തോടെ ജീവിക്കുകയാണ്, കള്ളക്കഥകൾ പ്രചരിപ്പിക്കരുത്: തുറന്നടിച്ച് മൃദുല വിജയ്
അതേ സമയം മനോഹരമായ റിമിയുടെ ഈ മറുപടിയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ധാരാളം പേരാണ് എത്തുന്നത്. റിമി ചേച്ചിയോട് ഒരു ചോദ്യവും ചോദിക്കാൻ ഇല്ലെങ്കിലും മറ്റുള്ളവർ ചോദിച്ചതിനുള്ള ഉത്തരം കേൾക്കാൻ വേണ്ടി വന്നതാണ്. റിമി എനിക്ക് മകളെ പോലെയാണ്. നല്ല ആരോഗ്യവും സൗന്ദര്യവും ആയൂസ്സും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് റിമിയുടെ വീഡിയോയ്ക്ക് താഴെ വരുന്നതിൽ കൂടുതലും.