കൂറ്റൻ പ്രതിഫലം കുറയ്ക്കില്ലെന്ന് നയൻതാര, ഒടുവിൽ നയൻതാരയെ മാറ്റി തമന്നയെ നായികയാക്കി, പടം സർവ്വകാല ഹിറ്റ്, സംഭവം ഇങ്ങനെ

6062

തെന്നിന്ത്യൻ സിനിമാ ലോകത്തിന് സൂപ്പർ സംവിധായകൻ സത്യൻ അന്തിക്കാട് സമ്മാനിച്ച താര സുന്ദരിയാണ് നയൻ താര എന്ന നടി. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയായ ഡയാന മറിയം കുര്യൻ എന്ന പെൺകുട്ടി സിനിമയിൽ എത്തിയപ്പോൾ നയൻതാര എന്നു പേരുമാറ്റുക ആയിരുന്നു.

കോളേജിൽ പഠിച്ചിരുന്ന സമയത്ത് മോഡലിംഗ് ചെയ്തിരുന്ന നയൻ താര കൈരളി ടിവിയിൽ ഫോൺഇൻ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവന്നത്. മോഡലിംങ്ങാണ് നയൻതാരയെ ചലച്ചിത്ര ലോകത്തേയ്ക്ക് എത്തിച്ചത്. സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നയൻസ് ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ്.

Advertisements

തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാര് എന്നാണ് താരം അറിയപ്പെടുന്നത്. 2003ൽ ആണ് മനസ്സിനക്കരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായി നയൻതാര മലയാള സിനിമയിലേക്ക് കടന്നു വന്നത്. 2004ൽ മോഹൻലാലിന്റെ നായികയായി ഫാസിലിന്റെ വിസമയത്തുമ്പത്ത് സഹോദരിയായി ഷാജികൈലാസിന്റെ നാട്ടുരാജാവ്, എന്നീ ചിത്രങ്ങളിലും നയൻതാര അഭിനയിച്ചു.

Also Read
ഞാൻ ജനിച്ചതും വളർന്നതും ഇസ്ലാം ചുറ്റുപാടിൽ തന്നെയാണ്, ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ മാറ്റിത്തരാം: തന്നെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്ക് എതിരെ ആഞ്ഞടിച്ച് നജിം അർഷാദ്

2005 ൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി രാപ്പകൽ, തസ്‌കര വീരൻ എന്ന ചിത്രങ്ങളിലും താരം അഭിനയിച്ചു.
പിന്നീട് തമിഴകത്തേക്ക് ചേക്കേറിയ താരം 2005ൽ തനെന ശരത് കുമാർ നായകനായ അയ്യ എന്ന സിനിമയിൽ നായികയായി. ഈ സിനിമയുടെ തകർപ്പൻ വിജയത്തോടെ താരം സൂപ്പർസ്റ്റാർ സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ നായികയായി.

രജനിക്കൊപ്പം ചന്ദ്രമുഖിയിൽ അഭിനയിച്ചതോടെ രജനിക്കൊപ്പം ചന്ദ്രമുഖിയിൽ അഭിനയിച്ചതോടെയാണ് നയൻസിന്റെ തലവര മാറുന്നത്. തുടർന്ന് ഇന്ന് വരെ തെന്നിന്ത്യൻ സിനിമ ലോകം അടക്കി വാഴുകയാണ് താരം. അതേ സമയം തമിഴകത്ത് പ്രതിഫലത്തിന്റെ തർക്കത്താൽ ഒരു കിടിലൻ സിനിമ നയതാരയ്ക്ക് നഷ്ടപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പയ്യയുടെ സംവിധായകൻ.

തമിഴകത്തിന്റെ യുവ സൂപ്പർതാരം കാർത്തിയും തെന്നിന്ത്യൻ താരസുന്ദരി തമന്നയും തകർത്ത് അഭിനയിച്ച് വമ്പൻ വിജയം നേടിയ ചിത്രമായിരുന്നു പയ്യാ. 2010ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചിരുന്നത് നയൻതാരയെ ആയിരുന്നു. എന്നാൽ പിന്നീട് തമന്ന നായികയായി എത്തിയതിനെ കുറിച്ചാണ് ചിത്രത്തിന്റെ സംവിധായകൻ എൻ ലിംഗുസാമി പറയുന്നത്.

ആയിരത്തിൽ ഒരുവൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കാർത്തി പയ്യാ സിനിമയിലേക്ക് വരുന്നത്. റോഡ് മൂവി എന്ന നിലയിൽ ചെയ്ത ചിത്രത്തിലേക്ക് നയൻതാരയെയാണ് ആദ്യം നായികയായി തീരുമാനിച്ചത്. പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം അവർ തള്ളിയതോടെ തമന്ന എത്തി. പയ്യാ ഉപേക്ഷിച്ച് നയൻതാര ചെയ്ത ചിത്രമാണ് ആദവൻ.

Also Read
നിലത്തിരുന്ന് ചക്ക മുറിക്കുന്ന മലയാളത്തിന്റെ പ്രിയ താരത്തെ മനസ്സിലായോ ? സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി ചിത്രങ്ങൾ

പയ്യായുടെ ചിത്രീകരണം പൂർത്തിയായ ശേഷം സുഹൃത്തുക്കൾ വിയോജിപ്പ് പറഞ്ഞതോടെ ചിത്രത്തിന് വേണ്ടി ഒന്നേമുക്കാൽ കോടി ചിലവിൽ ചിത്രീകരിച്ച ക്ലൈമാക്സ് പൂർണമായി ഒഴിവാക്കി മറ്റൊന്നു ചിത്രീകരിച്ചു. യുവൻശങ്കർ രാജയുടെ സംഗീതവും സിനിമയുടെ ഹൈലൈറ്റ് ആയി.

എൻകാതൽ സൊല്ല നേരമില്ലൈ, അടടാ മഴടാ തുടങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകർക്കിടയിൽ ഹിറ്റായി. മിലിന്ദ് സോമൻ, സോണിയ ദീപ്തി, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. സർവ്വകാല വിജയമയാിരുന്നു പയ്യാ തീയ്യറ്ററുകളിൽ നിന്നും നേടിയെടുത്തത്. എന്നാൽ പയ്യ ഒഴിവാക്കി നയൻതാര ചെയ്ത ആദവൻ ശരാശരിയിൽ ഒതുങ്ങി.

Advertisement