മമ്മൂട്ടി ആ കഥാപാത്രത്തോട് നോ പറഞ്ഞത് എന്തോ തെറ്റിദ്ധാരണയുടെ പുറത്ത്, സുരേഷ് ഗോപി അഭിനയിച്ച് വമ്പൻ ഹിറ്റാക്കി, സംഭവം ഇങ്ങനെ

36

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വേണ്ടെന്നു വെച്ച ചിത്രങ്ങൾ പലതും മറ്റുള്ളവർ തകർപ്പൻ വിജയമാക്കി മാറ്റിയ സംഭവം ഒട്ടുമിക്ക സിനിമാ പ്രേമികൾക്കും അറിയാവുന്നതാണ്. താരരാജാവ് മോഹൻലാലും സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും അഭിനയിച്ച് വമ്പൻ ഹിറ്റാക്കിയ പല സിനിമകളും ആദ്യമെത്തിയത് മമ്മൂട്ടിയുടെ അടുത്തേക്ക് ആയിരുന്നു.

Also Read
ആരോടും എനിക്ക് മത്സരമില്ല, നമുക്കുള്ളത് എങ്ങനെയായാലും തേടിവരും: തുറന്നു പറഞ്ഞ് നമിതാ പ്രമോദ്

Advertisements

ദൃശ്യവും രാജാവിന്റെ മകനും ഒക്കെ അങ്ങനെ മമ്മൂട്ടി വേണ്ടെന്ന് വെച്ചവയാണ്. മമ്മൂട്ടി വേണ്ടന്ന് വെച്ചതോടെ പല വ്യത്യസ്ത കഥാപാത്രങ്ങൾ മോഹൻലാലിലേക്കും സുരേഷ് ഗോപിയിലേക്കും എത്തുകയായിരുന്നു. അത്തരത്തിൽ ഒരു സൂപ്പർഹിറ്റ് ചിത്രമാണ് സുരേഷ് ഗോപിയെ നായകനായി 1993 ൽ പുറത്തിറങ്ങിയ ഏകലവ്യൻ എന്ന സിനിമ.

സൂപ്പർ തിരക്കഥാകൃത്ത് രഞ്ജി പണിക്കരുടെ തിരക്കഥയിൽ ഹിറ്റ്‌മേക്കർ ഷാജി കൈലാസ് ആയിരുന്നു ഏകലവ്യൻ സംവിധാനം ചെയ്തത്. മമ്മൂട്ടിയെ മുന്നിൽകണ്ടാണ് രഞ്ജി പണിക്കർ ഏകലവ്യന്റെ തിരക്കഥ എഴുതി പൂർത്തിയാക്കിയത്. സിനിമയെ കുറിച്ച് രഞ്ജി പണിക്കർ മമ്മൂട്ടിയോട് പറയുകയും ചെയ്തു.

Also Read
എന്നെ ഒന്നിനും കൊള്ളില്ലെന്നാണ് അവർ പറഞ്ഞത്, അന്നേ ഞാൻ കാര്യം ഉറപ്പിച്ചിരുന്നു, വെളിപ്പെടുത്തലുമായി പേളി മാണ്

എന്നാൽ, കഥ കേട്ട ശേഷം മമ്മൂട്ടി അതിനോട് നോ പറയുകയായിരുന്നു. എന്തോ തെറ്റിദ്ധാരണയുടെ പുറത്താണ് മമ്മൂട്ടി ഏകലവ്യൻ നിരസിച്ചതെന്ന് രഞ്ജി പണിക്കർ പിന്നീട് പറഞ്ഞിരുന്നു. അങ്ങനെയാണ് സുരേഷ് ഗോപി ഏകലവ്യനിൽ നായകനായി എത്തുന്നത്. ചിത്രം സർവ്വകാല റെക്കോർഡ് ആയി മാറിയിരുന്നു.

സുരേഷ് ഗോപിക്ക് പുറമെ സിദ്ധിഖ്, ഗീത, നരേന്ദ്ര പ്രസാദ്, വിജയരാഘവൻ, ഗണേഷ് കുമാർ, ജനാർദ്ദനൻ തുടങ്ങിയവരും ഏകലവ്യനിൽ അഭിനയിച്ചിട്ടുണ്ട്. തലസ്ഥാനം എന്ന സിനിമയിലൂടെ കരിയർ തന്ന മാറി മറിഞ്ഞ സുരേഷ് ഗോപിക്ക് സൂപ്പർസ്റ്റാർ പരിവേഷം നൽകുന്നതിൽ ഏകലവ്യൻ വലിയ പങ്കായിരുന്നു വഹിച്ചത്.

Advertisement