എന്താ ആണിനും പെണ്ണിനും സുഹൃത്തുക്കളായിരുന്നൂടേ, ഞങ്ങളെക്കുറിച്ച് വരുന്ന ഗോസിപ്പുകളൊന്നും കാര്യമാക്കാറില്ല: തുറന്നടിച്ച് കൂടെവിടെ നടി അൻഷിത

520

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ എന്ന സീരിയൽ. മലയാളത്തിന്റെ പ്രിയനടൻ കൃഷ്ണകുമാർ നായകനാകുന്ന പരമ്പരയിൽ ബിപിനും അൻഷിതയും ആണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോൾ പരമ്പരയിൽ എത്തിയതിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് അൻഷിത. ഒരു ഒൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. അമ്മയെന്ന പരമ്പരയിലൂടെയായിരുന്നു അഭിനയജീവിതം ആരംഭിക്കുന്നത്. ബാലതാരമായാണ് താൻ പരമ്പരയിൽ എത്തുന്നത്.

Advertisements

ചെറിയൊരു കഥാപാത്രത്തെയായിരുന്നു അന്ന് താൻ അവതരിപ്പിച്ചത്. കുട്ടിക്കാലം മുതലേ അഭിനയമോഹമുണ്ടായിരുന്നു. സീരിയലിൽ മാത്രമല്ല മികച്ച അവസരം ലഭിച്ചാൽ സിനിമയിലും താൻ അഭിനയിക്കും. ഗോപിക അനിലും കീർത്തന അനിലും അഭിനയിച്ച കബനിയിൽ വില്ലത്തിയായത് താനായിരുന്നു. കബനിയെ എന്തിനാണ് ദ്രോഹിക്കുന്നതെന്നായിരുന്നു അന്ന് കൂടുതൽ നേരിട്ട ചോദ്യമെന്ന് അൻഷിത പറയുന്നു.

Also Read
ഞാൻ ജനിച്ചതും വളർന്നതും ഇസ്ലാം ചുറ്റുപാടിൽ തന്നെയാണ്, ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ മാറ്റിത്തരാം: തന്നെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്ക് എതിരെ ആഞ്ഞടിച്ച് നജിം അർഷാദ്

നെഗറ്റീവിൽ നിന്നും പോസിറ്റീവ് കഥാപാത്രമായി മാറിയപ്പോൾ ആ മാറ്റം പ്രേക്ഷകർ ആദ്യം അംഗീകരിച്ചിരുന്നില്ല. നെഗറ്റീവ് ഇമേജ് വിനയാവുമോയെന്ന ആശങ്കയുണ്ടായിരുന്നു. കൂടുതൽ എപ്പിസോഡുകൾ കണ്ടതോടെ ആളുകളുടെ അഭിപ്രായങ്ങളും മാറുകയായിരുന്നു. സൂര്യയും ഋഷി സാറും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്. നേരത്തെയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് മാത്രമല്ല അടുത്ത സുഹൃത്തുക്കളുമാണ്.

Also Read
നിലത്തിരുന്ന് ചക്ക മുറിക്കുന്ന മലയാളത്തിന്റെ പ്രിയ താരത്തെ മനസ്സിലായോ ? സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി ചിത്രങ്ങൾ

ഞങ്ങളെക്കുറിച്ച് വരുന്ന ഗോസിപ്പുകളൊന്നും കാര്യമാക്കാറില്ല. ആണിനും പെണ്ണിനും സുഹൃത്തുക്കളായിരുന്നൂടേ എന്നൊക്കെ പലരും ചോദിക്കും. അവസരം കിട്ടിയാൽ അവർ തന്നെ കഥകളുണ്ടാക്കുകയും ചെയ്യും. ഋഷിയുടേയും സൂര്യയുടേയും വിവാഹമെന്നാണെന്ന് ഒത്തിരിപ്പേർ ചോദിക്കുന്നുണ്ട്. ആരോഗ്യകരമായ ട്രോളുകളെ സ്വാഗതം ചെയ്യാറുണ്ട് താൻ എന്നുമാണ് താരം പറയുന്നത്.

Advertisement